For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്രൈറ്റീസ് മാറ്റും ഭക്ഷണങ്ങള്‍

By Sruthi K M
|

ആര്‍ത്രൈറ്റീസ് അഥവാ സന്ധിവാതമാണോ നിങ്ങളുടെ പ്രശ്‌നം? കഠിനമായ വേദന നിങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ലേ? ആര്‍ത്രൈറ്റീസ് രോഗത്തെ മാറ്റിയെടുക്കാന്‍ ചില ഭക്ഷണങ്ങള്‍ പറഞ്ഞു തന്നാലോ? ഒട്ടേറെ ഭക്ഷണങ്ങള്‍ ആര്‍ത്രൈറ്റീസ് പോലുള്ള വേദനകള്‍ക്ക് ആശ്വാസം പകരുമെന്നാണ് പറയുന്നത്.

വേദന, നീര്, എരിച്ചല്‍ എന്നിവയൊക്കെ ആര്‍ത്രൈറ്റീസില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നിങ്ങളുടെ വീട്ടില്‍ നിന്നു തന്നെ പരിഹാരം കണ്ടെത്താം. ആര്‍ത്രൈറ്റീസ് എന്ന രോഗം മാറ്റുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

കടല്‍ മത്സ്യം

കടല്‍ മത്സ്യം

കടല്‍ മത്സ്യങ്ങളായ കോര മീന്‍, അയല, പുഴമീന്‍, മത്തി എന്നിവയൊക്കെ ആര്‍ത്രൈറ്റീസ് രോഗം മാറ്റി തരും. ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയ ഇവ ആന്റി-ഹിമാറ്റിക് ആയി പ്രവര്‍ത്തിക്കുന്നു. ഇത് പ്രതിരോധശേഷിയെ ബാലന്‍സ് ചെയ്യുന്നു.

കാബേജ്

കാബേജ്

കാബേജ് എന്ന പച്ചക്കറി കഴിച്ചും ആര്‍ത്രൈറ്റീസ് തടയാം. ഇത് രക്തത്തെ ശുദ്ധമാക്കാനും സഹായിക്കുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഇന്‍ഡോള്‍ ശരീരത്തിലുള്ള വിഷാംശങ്ങളെ നീക്കം ചെയ്യും.

മുളക്

മുളക്

ഒരു ആന്റി-ആര്‍ത്രൈറ്റിക് ആയി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതാണ് ചില്ലി മുളകിന്. ഇത് വേദനകളെ സ്വാന്തനിപ്പിക്കുന്നു.

ചെറിപ്പഴം

ചെറിപ്പഴം

നിങ്ങളുടെ ഡയറ്റില്‍ ചെറിപ്പഴം ഉള്‍പ്പെടുത്തുക. ആര്‍ത്രൈറ്റീസ് പോലുള്ള വേദനകള്‍ മാറികിട്ടും. ഇതൊരു ആന്റി-ഇന്‍ഫഌമേറ്ററിയായി പ്രവര്‍ത്തിക്കുന്നു. ഒരു കപ്പ് ചെറിപ്പഴം ദിവസവും കഴിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാന്‍ കാരണമാകുന്നു.

ബ്ലൂബെറീസ്

ബ്ലൂബെറീസ്

ആന്തോസൈനിന്‍സും പ്രോന്തോസൈനിന്‍സും അടങ്ങിയ ബ്ലൂബെറീസ് നിങ്ങള്‍ക്ക് കരുത്ത് നല്‍കുന്നു. ഇതുമൂലം ഇത്തരം വേദനകളെ മാറ്റിയെടുക്കാം.

ഏത്തപ്പഴം

ഏത്തപ്പഴം

പൊട്ടാസിയവും മിനറല്‍സും അടങ്ങിയ ഏത്തപ്പഴം ഒരു ആന്റി-കാള്‍സിഫിക്കേഷന്‍ വസ്തുവാണ്. ഇത് ആര്‍ത്രൈറ്റീസ് വേദനയെ ഇല്ലാതാക്കും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി സന്ധിവാതവും ഓസ്റ്റിയോത്രൈറ്റീസും ഭേദമാക്കാന്‍ കഴിവുള്ളതാണെന്ന് നേരത്തെ തന്നെ തെളിയിച്ചതാണ്. ഭക്ഷണത്തില്‍ വെളുത്തുള്ളി ചേര്‍ക്കുക.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആന്റിയോക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയ ഗ്രീന്‍ ടീ ആര്‍ത്രൈറ്റീസ് മാറ്റാന്‍ മികച്ച മാര്‍ഗമാണ്. ഇത് ശരീരത്തെ മോശമാക്കുന്ന റാഡിക്കല്‍സിനെ നീക്കം ചെയ്യുന്നു.

റെഡ് വൈന്‍

റെഡ് വൈന്‍

റെഡ് വൈന്‍ ആര്‍ത്രൈറ്റീസ് മാറ്റാന്‍ മികച്ച മരുന്നാണെന്നാണ് പറയുന്നത്. ഇതില്‍ ആന്റി-ഇന്‍ഫഌമേറ്ററി മൂലശക്തി അടങ്ങിയിട്ടുണ്ട്.

English summary

These natural substances either can effectively fight arthritis.

A lot of foods are shown to be beneficial for people with arthritis.
Story first published: Tuesday, March 17, 2015, 17:48 [IST]
X
Desktop Bottom Promotion