ചിക്കന്‍ കഴിയ്ക്കുന്നത് ആരോഗ്യകരമോ?

Posted By:
Subscribe to Boldsky

നോണ്‍വെജിറ്റേറിയന്‍ പ്രേമികള്‍ക്ക് ഒഴിവാക്കാനാവാത്ത ഒരു ഭക്ഷണമാണ് ചിക്കന്‍. റെസ്റ്റോറന്റുകളിലെ പ്രധാന വിഭവം.

ചിക്കന്‍ കഴിയ്ക്കുന്നവര്‍ക്കും ഇത് കഴിയ്ക്കുന്നതു നല്ലതാണോ, അല്ലേ എന്നൊരു സംശയമുണ്ടായിരിയ്ക്കും. ഇത് കൊളസ്‌ട്രോള്‍ വരുത്തുമോ, തടി കൂട്ടുമോ തുടങ്ങിയ സംശയങ്ങള്‍.

ചിക്കന്‍ കഴിയ്ക്കുന്നതു വാസ്തവത്തില്‍ നല്ലതാണോ. ദിവസവും കഴിയ്ക്കുന്നത് എന്തായാലും നല്ലതല്ല. ചിക്കന് നല്ലതിനൊപ്പം ചില ദോഷങ്ങളുമുണ്ട്.

ചിക്കന്‍ കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, ചില ദോഷങ്ങളെക്കുറിച്ചും

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന് ചിക്കന്‍ നല്ലതാണ്. പ്രത്യേകിച്ച് ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങള്‍ അകറ്റാന്‍. ഇതിന് ചിക്കന്‍ സൂപ്പ് ഏറ്റവും ഗുണകരമാണ്.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ്. ചിക്കന്‍ പ്രോട്ടീന്‍ സമ്പുഷ്ടവുമാണ്.

ഊര്‍ജം

ഊര്‍ജം

ചിക്കന്‍ കഴിയ്ക്കുന്നത് ഊര്‍ജം കൂട്ടും. നിങ്ങളുടെ ആരോഗ്യകരമായ മനസിനും ശരീരത്തിനും ഗുണം ചെയ്യും.

കുട്ടികളുടെ വളര്‍ച്ച

കുട്ടികളുടെ വളര്‍ച്ച

കുട്ടികളുടെ വളര്‍ച്ചയ്ക്ക് ചിക്കന്‍ ഏറെ ഗുണകരമാണ്. ഇത് തലച്ചോറിന്റെ വളര്‍ച്ചയ്ക്കും എല്ലുകള്‍ക്കും പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനുമെല്ലാം സഹായകമാണ്

അസുഖങ്ങള്‍

അസുഖങ്ങള്‍

ഡിപ്രഷന്‍, ഹൃദയ, ശ്വസനസംബന്ധമായ അസുഖങ്ങള്‍ എന്നിവ തടയാന്‍ ഇത് ഏറെ ഗുണകരമാണ്. മിതമായ അളവില്‍ കഴിയ്ക്കണമെന്നു മാത്രം.

മസില്‍

മസില്‍

മസില്‍ വളര്‍ച്ചയ്ക്ക് ചിക്കന്‍ ഏറെ സഹായകമാണ്. കൊഴുപ്പു കളഞ്ഞ ചിക്കന്‍ കഴിയ്ക്കണമെന്നു മാത്രം.

ദഹനപ്രക്രിയ

ദഹനപ്രക്രിയ

ചിക്കനില്‍ കൂടുതല്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ സാവധാനത്തിലാക്കും. ദിവസവും കഴിയ്ക്കുന്നതും കൂടുതല്‍ കഴിയ്ക്കുന്നതുമെല്ലാം വയറിന് അസ്വസ്ഥതയുണ്ടാക്കാം.

ബാക്ടീരിയ

ബാക്ടീരിയ

നല്ലപോലെ വേവിച്ചു വേണം ചിക്കന്‍ കഴിയ്ക്കാന്‍. പഴകിയ ചിക്കന്‍ കഴിയ്ക്കുകയുമരുത്. അല്ലെങ്കില്‍ ഇതിലെ ബാക്ടീരിയ പ്രശ്‌നക്കാരനാകും.

ഇവ വയറിന് ഗുരുതരപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

തൊലി കളയാത്ത ചിക്കനില്‍ കൊഴുപ്പു കൂടുതലാണ്. ഇതും ഇതു കൂടാതെ വറുത്തു കഴിയ്ക്കുന്നതുമെല്ലാം കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കും.

ഹോര്‍മോണ്‍

ഹോര്‍മോണ്‍

ഹോര്‍മോണ്‍ കുത്തിവച്ച ചിക്കനാണ് ഇപ്പോള്‍ വിപണികളില്‍ വരുന്നത്. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കും. സ്ത്രീകളില്‍ പോളിസിസ്റ്റിക് ഓവറി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് ഒരു പ്രധാന കാരണമാകാറുണ്ട്. ഇത് വന്ധ്യതയിലേയ്ക്കു വരെ നയിച്ചേക്കാം.ലിംഗവലുപ്പം കൂട്ടും വ്യായാമങ്ങള്‍

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Is Eating Chicken Is Good Or Bad For Health

Eating chicken everyday is good or bad for your health? The benefits and nutrients found in chicken meat are umpteen. So let's find out if eating chicken is good or bad for health,