പാവയ്ക്ക കഴിച്ചാല്‍ തടി കുറയുമോ?

Posted By:
Subscribe to Boldsky

അയേണ്‍ ധാരാളം അടങ്ങിയ ഒരു ഭക്ഷണവസ്തുവാണ് പാവയ്ക്ക. ഇതു മാത്രമല്ല, പ്രമേഹരോഗികള്‍ക്ക് ഏറ്റവും ഉത്തമമായ ഭക്ഷണവസ്തുവെന്ന ഗുണം കൂടി ഇതിനുണ്ട്. ദിവസവും ഒരു ഗ്ലാസ് പാവയ്ക്കാജ്യൂസ് കുടിയ്ക്കുന്നത് പ്രമേഹം നിയന്ത്രിയ്ക്കുവാന്‍ നല്ലതാണെന്നാണ് കരുതുന്നത്.

കയ്പു കാരണം കഴിയ്ക്കാന്‍ അല്‍പം പ്രയാസമുണ്ടെങ്കിലും ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കും.

രക്തദാനത്തിന്റെ ആരോഗ്യവശങ്ങള്‍

ഇതിനു പുറമെ പാവയ്ക്ക തടി കുറയാനും സഹായിക്കുന്ന ഒരു ഭക്ഷണവസ്തുവാണ്.

ഏതെല്ലാം വിധത്തിലാണ് പാവയ്ക്ക തടി കുറയാന്‍ സഹായിക്കുകയെന്നു നോക്കൂ,

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ ശരീരത്തിലുള്ളത് തടി കൂട്ടുന്ന ഒരു ഘടകം തന്നെയാണ്. പാവയ്ക്ക കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി തടിയും കുറയും.

വെള്ളം

വെള്ളം

പാവയ്ക്കയില്‍ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് വയര്‍ പെട്ടെന്നു നിറഞ്ഞ തോന്നലുണ്ടാക്കും. ഇതുവഴി ഭക്ഷണം കുറച്ച് തടിയും കുറയ്ക്കും.

പഞ്ചസാര

പഞ്ചസാര

മിക്കവാറും പ്രമേഹരോഗികള്‍ക്ക് തടിയുമുണ്ടായിരിയ്ക്കും. ശരീരത്തിലെ പഞ്ചസാരയുടെ തോത് കൂടുന്നത് തടിയും വര്‍ദ്ധിപ്പിയ്ക്കും. പാവയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാന്‍ സഹായിക്കും.

വിഷാംശം

വിഷാംശം

ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളാന്‍ പാവയ്ക്ക സഹായിക്കും. ശരീരത്തിലെ അനാവശ്യവസ്തുക്കള്‍ തടി കൂടാനുള്ള ഒരു കാരണമാണ്. ഇതുവഴിയും പാവയ്ക്ക തടി കുറയാന്‍ സഹായിക്കും.

ബൈല്‍ ഉല്‍പാദനം

ബൈല്‍ ഉല്‍പാദനം

കരളിനെ ബൈല്‍ ഉല്‍പാദനത്തിന് പാവയ്ക്ക സഹായിക്കും. ബൈല്‍ ശരീരത്തിലെ അപചയപ്രക്രിയയ്ക്ക് ആക്കം കൂട്ടുന്ന ഒന്നാണ്. ഇതുവഴിയും തടി കുറയും.

കൊഴുപ്പ്

കൊഴുപ്പ്

കൊഴുപ്പ് തീരെ കുറഞ്ഞ ഒരു ഭക്ഷ്യവസ്തുവാണ് പാവയ്ക്ക. ഇതുകൊണ്ടുതന്നെ തടി കുറയാന്‍ സഹായിക്കുകയും ചെയ്യും.

അപചയപ്രക്രിയ

അപചയപ്രക്രിയ

ഫൈബര്‍ ധാരാളം അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് അപചയപ്രക്രിയ ത്വരിതപ്പെടുത്തുവാനും പാവയ്ക്കക്കു കഴിയും. ഇതും തടി കുറയ്ക്കാന്‍ സഹായിക്കും.

കൊഴുപ്പു പുറന്തള്ളുവാന്‍

കൊഴുപ്പു പുറന്തള്ളുവാന്‍

ശരീരത്തില്‍ അടിഞ്ഞു കൂടുന്ന വിഷാംശങ്ങളില്‍ കൊഴുപ്പും പെടുത്താം. കൊഴുപ്പു പുറന്തള്ളുവാന്‍ പാവയ്ക്കക്കു കഴിയും.

പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന സ്‌നാക്‌സുകള്‍

Read more about: weight food fat
English summary

Is Bitter Gourd Good For Weight Loss

Does bitter gourd help in weight loss? Bitter gourd for weight loss is highly recommended. Bitter gourd helps to reduce weight because of its many health benefits. Read more to know how bitter gourd helps in weight loss.
Story first published: Friday, February 7, 2014, 12:14 [IST]