For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ആരോഗ്യകരമായ പിഴവുകള്‍ അറിയാമോ?

By Sruthi K M
|

വിദ്യാഭ്യാസവും അറിവും ഉണ്ടായിട്ടും നിങ്ങള്‍ക്കിടയില്‍ എന്തുകൊണ്ടാണ് താള പിഴവുകള്‍ ഉണ്ടാകുന്ന. അശ്രദ്ധയാണോ നിങ്ങളെക്കൊണ്ട് ചീത്ത ശീലങ്ങള്‍ ചെയ്യിപ്പിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ അറിഞ്ഞുകൊണ്ട് നശിപ്പിക്കുകയാണോ. എന്തൊക്കെ പിഴവുകളാണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്നത് എന്ന് അറിയാമോ?

ആദ്യം നിങ്ങള്‍ ചെയ്യുന്ന ആരോഗ്യകരമായ പിഴവുകള്‍ എന്തൊക്കെയാണെന്ന് അറിയണം. ചിലപ്പോള്‍ അത് നിസാരവും രസകരവുമായ കാര്യങ്ങളായിരിക്കാം. പക്ഷെ അത് നിങ്ങളുടെ ശരീരത്തിന് ഉണ്ടാക്കുന്ന ദോഷങ്ങള്‍ ചെറുതല്ലെന്ന് അറിയുക. നിങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന പിഴവുകള്‍ എന്തൊക്കെയാണ്? എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയാം..

ഡോക്ടറുടെ അടുത്തു പോകാന്‍ മടി

ഡോക്ടറുടെ അടുത്തു പോകാന്‍ മടി

പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെളിയുന്നത് മിക്ക ആള്‍കാര്‍ക്കും ഡോക്ടറെ കാണാന്‍ മടിയാണ്. ഡോക്ടറുടെ സഹായം അവര്‍ ഇഷ്ടപ്പെടുന്നില്ല. ഇത്തരം പിടിവാശി ഒഴിവാക്കി നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ അടുത്തുള്ള ഡോ ക്ടറുമായി പങ്കുവയ്ക്കൂ..

ഹെല്‍ത്ത് ചെക്ക് അപ്

ഹെല്‍ത്ത് ചെക്ക് അപ്

ആരോഗ്യകരമായ പരിശോധന നിങ്ങള്‍ക്ക് അത്യാവശ്യമാണ്. നിര്‍ബന്ധമായും നിങ്ങള്‍ ഇടയ്ക്കിടെ ഹെല്‍ത്ത് ചെക്ക് അപ് ചെയ്തിരിക്കണം. ഇത് ക്യാന്‍സര്‍ പോലുള്ള രോഗലക്ഷണങ്ങളെ ആദ്യപടിയില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കും.

അമിത മദ്യപാനം

അമിത മദ്യപാനം

മദ്യപിക്കാത്തവര്‍ ആരും ഉണ്ടാകില്ല ഇപ്പോള്‍. എങ്കിലും അമിത മദ്യപാനം നിങ്ങള്‍ ഒരു ശീലമാക്കിയിരിക്കുകയാണോ. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാക്കുകയും തടി കൂട്ടുകയും ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അമിത മദ്യപാനശീലം ഒഴിവാക്കൂ..

പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കുന്നില്ലേ

പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കുന്നില്ലേ

നിങ്ങളുടെ മാനസിക പ്രശ്‌നങ്ങള്‍ ഓരോടും പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ലേ. ഇത് നിങ്ങളുടെ മാനസികനില തെറ്റിക്കുകയും വിഷാദരോഗത്തിന് അടിമയാക്കുകയും ചെയ്യും. ആവശ്യമില്ലാത്ത ദേഷ്യവും നിങ്ങളുടെ ശരീരത്തിന് നല്ലതല്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ പ്രശ്‌നങ്ങളും ദേഷ്യങ്ങളും മറ്റുള്ളവരോട് പങ്കുവയ്ക്കൂ.

ജോലി ഭാരം

ജോലി ഭാരം

ഇന്നത്തെ സമൂഹത്തില്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ജോലി ഭാരവും, പഠന ഭാരവും. ജോലിയുടെ സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ആള്‍ക്കാര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ മദ്യപാനവും ലഹരി പദാര്‍ത്ഥങ്ങളെയുമാണ്. നിങ്ങളുടെ നിലവിലുള്ള ജോലി നിങ്ങള്‍ക്ക് ടെന്‍ഷനും സമ്മര്‍ദ്ദവും മാത്രമേ തരുന്നുള്ളൂവെങ്കില്‍ മറ്റൊരു ജോലി സ്വീകരിക്കും. നിങ്ങള്‍ക്ക് സന്തോഷത്തോടെ ചെയ്യാന്‍ കഴിയുന്നതു മാത്രം തിരഞ്ഞെടുക്കൂ.

ചൂടുവെള്ളത്തില്‍ കുളി

ചൂടുവെള്ളത്തില്‍ കുളി

തണുത്തവെള്ളം ചിലര്‍ക്ക് ശരീരത്തില്‍ ഒഴിക്കാന്‍ തന്നെ മടിയാണ്. ചൂടുവെള്ളത്തിലുള്ള കുളിയാണോ ശീലമാക്കുന്നത്. ഇത് എത്രയും പെട്ടെന്ന് ഒഴിവാക്കുക. ഇത് നിങ്ങളുടെ ശരീരത്തെ ചീത്തയാക്കും.

പല്ലു തേക്കുന്നില്ലേ

പല്ലു തേക്കുന്നില്ലേ

ചില സമയങ്ങളില്‍ പല്ല് തേക്കാന്‍ തന്നെ മടിയാണ് ചിലര്‍ക്ക്. സുഹൃത്തുക്കള്‍ കളിയാക്കിയാല്‍ അതിനെ ചെറു ചിരിയോടെ തള്ളികളയുകയും ചെയ്യും. പക്ഷെ ഇത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തെ തന്നെ തകര്‍ത്തുകളയും എന്നറിയുക. ഒരു ദിവസം ഒരു തവണയെങ്കിലും പല്ലു തേക്കാന്‍ മറക്കരുത്.

ഫാസ്റ്റ് ഫുഡ്

ഫാസ്റ്റ് ഫുഡ്

ഫാസ്റ്റ് ഫുഡിനോടാണ് എല്ലാവര്‍ക്കും പ്രിയം. ശരീരത്തിന് ഒരു പ്രയോജനവുമില്ലാത്ത ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശീലമാക്കാതിരിക്കുക. ഇത് വണ്ണം വയ്ക്കുന്നതിനും പ്രമേഹ രോഗത്തിനും കാരണമാക്കും.

നല്ല വൃത്തിയുള്ള ബാത്ത്‌റൂം

നല്ല വൃത്തിയുള്ള ബാത്ത്‌റൂം

വീട്ടിലുള്ള സ്വന്തം ബാത്ത്‌റൂം വൃത്തിയാക്കാതെയാണോ ഉപയോഗിക്കുന്നത്. അതിനും നിങ്ങള്‍ മടി കാണിക്കുന്നു അല്ലേ. പൊതു ശൗചാലയങ്ങള്‍ ഉപയോഗിക്കുമ്പോഴും നിങ്ങള്‍ ശ്രദ്ധയോടെ ആയിരിക്കണം. വീട്ടിലായാലും ബാത്ത്‌റൂം ഉപയോഗിച്ചതിനുശേഷം സോപ്പിട്ട് കൈകള്‍ കഴുകണം. ശരീരത്തില്‍ അണുബാധ കയറാതിരിക്കാന്‍ ശ്രദ്ധിക്കുക.

English summary

health mistakes for men

Here are the top 10 male habits you should try to break.
Story first published: Tuesday, February 17, 2015, 18:51 [IST]
X
Desktop Bottom Promotion