Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
5 മാസത്തില്‍ കുറച്ചത് 23 കിലോ- ഒഴിവാക്കിയത് ഈ അഞ്ച് കാര്യങ്ങള്‍ മാത്രം
അമിതവണ്ണം എന്നത് എപ്പോഴും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. അതിന്റെ ഫലമായി നമുക്കില്ലാത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ല. അത്രയധികം ഗുരുതരമായ അവസ്ഥയാണ് ഇതുണ്ടാക്കുന്നത്. പലപ്പോഴും ശരീരഭാരം കുറയ്ക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി വെറും ഡയറ്റും വ്യായാമവും മാത്രം പോര എന്ന് തെളിയിച്ചിരിക്കുകയാണ് ന്യൂട്രീഷണിസ്റ്റ് കൂടിയായ സിമ്രുന് ചോപ്ര. അഞ്ച് മാസം കൊണ്ടാണ് 23 കിലോ ശരീരഭാരം കുറച്ചത്.
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥകളാണ് ഉള്ളതെങ്കില്‍ അതിന് വേണ്ടി ചില കാര്യങ്ങള്‍ ഉപേക്ഷിക്കേണ്ടി വരും എന്നാണ് സിമ്രുന് ചോപ്ര പറയുന്നത്. അവ എന്തൊക്കെയെന്നും എപ്രകാരമാണ് ആരോഗ്യകരമായ ഒരു ജീവിത ശൈലി പിന്തുടരുന്നതും എന്നും നമുക്ക് നോക്കാം.

പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത്
നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയെങ്കില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഒന്നാണ് പരമാവധി പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക എന്നത്. അതുകൊണ്ട് തന്നെ തന്റെ അഞ്ച് മാസവും ഇവര്‍ പുറത്ത് നിന്ന് ഭക്ഷണം കഴിച്ചിരുന്നില്ല. അത് മാത്രമല്ല വീട്ടിലുണ്ടാക്കിയ ആരോഗ്യകരമായ ഭക്ഷണം മാത്രമാണ് ഈ സമയം കഴിച്ചിരുന്നത്. സുഹൃത്തുക്കളോടൊപ്പം പുറത്ത് പോവുമ്പോഴും ഇവര്‍ ഭക്ഷണം കൈയ്യില്‍ കരുതിയിരുന്നു.
എണ്ണയില്‍ വറുത്ത ഭക്ഷണം
പരമാവധി എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പാടേ ഒഴിവാക്കി. അത് മാത്രമല്ല വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് എന്തുകൊണ്ടും ഒഴിവാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതിലുള്ള കലോറി ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
മധുര പാനീയങ്ങള്‍ ഒഴിവാക്കുന്നു
മധുര പാനീയങ്ങള്‍ ഒഴിവാക്കുക എന്നതായിരുന്നു അടുത്ത ഘട്ടം. അതിന് വേണ്ടി ജ്യൂസുകള്‍, സ്മൂത്തികള്‍, സോഡ, കോക്ടെയിലുകള്‍ എന്നിവയെല്ലാം തന്നെ പൂര്‍ണമായും ഒഴിവാക്കു. അത് മാത്രമല്ല പഞ്ചസാര ചേര്‍ത്ത മറ്റ് പാനീയങ്ങളെല്ലാം തന്നെ ഉപേക്ഷിച്ചു. തണുത്ത പാനീയങ്ങള്‍ കുടിക്കാന്‍ ആഗ്രഹം തോന്നുമ്പോള്‍ പ്ലെയിന്‍ സോഡയായിരുന്നു ഇവര്‍ തിരഞ്ഞെടുത്തിരുന്നത്. അത് വഴിയും അമിതവണ്ണത്തിന് ഇവര്‍ തടയിട്ടു.

പാര്‍ട്ടികളും ഉറക്കമില്ലായ്മയും കുറച്ചു
രാത്രി വൈകിയുള്ള പാര്‍ട്ടികളും ഉറക്കമില്ലായ്മയും എല്ലാം ഒഴിവാക്കി ആരോഗ്യകരമായ ഉറക്കശീലങ്ങള്‍ കൊണ്ട് വന്നു. ഇത് കൃത്യമായി പാലിക്കുമ്പോള്‍ തന്നെ അത് നിങ്ങളുടെ അമിതഭാരത്തെ കുറയ്ക്കും എന്നാണ് ഇവര്‍ പറയുന്നത്. അത് മാത്രമല്ല വ്യായാമം മുടങ്ങാതിരിക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇത് തന്നെയാണ് അഞ്ച് മാസത്തിനുള്ളില്‍ ഇത്രയും ശരീരഭാരം കുറയ്ക്കുന്നതിന് ഇവരെ സഹായിച്ചതും. മന:പ്പൂര്‍വ്വം പല ആഘോഷങ്ങളില്‍ നിന്നും വിട്ടു നിന്നിട്ടുണ്ട് എന്നാണ് സിമ്രുന് പറയുന്നത്.
മധുരത്തിന്റെ അളവ് കുറയ്ക്കുന്നത്
മധുരത്തെ പൂര്‍ണമായും ഒഴിവാക്കാന്‍ പറ്റാത്തവരാണെങ്കില്‍ അവര്‍ ഉപയോഗിക്കുന്ന മധുരത്തിന്റെ അളവ് കുറച്ചാല്‍ മതി. അത് മാത്രമല്ല ഇത് നിങ്ങളുടെ ആരോഗ്യത്തെ വലിയ തോതില്‍ ബാധിക്കുകയും ഇല്ല. അത് മാത്രമല്ല സിമ്രുന്റെ കാര്യത്തില്‍ മധുരം പാടേ ഉപേക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അല്പം രുചി നിലനിര്‍ത്തുന്നതിന് വേണ്ടി മാത്രം ഇവര്‍ മധുരം കഴിച്ചിരുന്നു. ഇതെല്ലാം തന്നെയാണ് ഇവരെ 23 കിലോ വരെ കുറയ്ക്കാന്‍ സഹായിച്ചത് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
