For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

4കഴിഞ്ഞാല്‍ റോ ഫുഡ് വേണ്ട

By Lakshmi
|

Veg and Fruit
വേവിക്കാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ നാലുമണിയ്ക്കുശേഷം ഒഴിവാക്കാന്‍ ശ്രമിക്കുക. ഇവയുടെ ദഹനത്തിന് കൂടുതല്‍ സമയമെടുക്കുമെന്നതു തന്നെ കാരണം. ഇത് ചിലപ്പോള്‍ ദഹനക്കുറവിനും അതുവഴി പുളിച്ചുതികട്ടല്‍ ഉണ്ടാകാനും കാരണമാകും. എന്നാല്‍ ഇത് ശീലമാക്കിയവരില്‍ പ്രശ്‌നമുണ്ടാകാന്‍ ഇടയില്ല.

ആറു മണി കഴിഞ്ഞാല്‍ ഒന്നും വേണ്ട

വൈകീട്ട് ആറു മണിയ്ക്കുമുമ്പ് ഡിന്നര്‍ അവസാനിപ്പിച്ചേയ്ക്കുക, പലര്‍ക്കും ഇത് ബുദ്ധിമുട്ടായിരിക്കും. ആറുമണിയെന്നത് ആദ്യകാലത്ത് എട്ടുമണി, പിന്നീട്, ഏഴര, വീണ്ടും ഏഴ് എന്നിങ്ങനെ കുറച്ചുകൊണ്ടുവരുക, വിചാരിച്ചാല്‍ കഴിയാത്തതായി എന്തുണ്ട്.

ഇത് ശീലമായിക്കഴിഞ്ഞാല്‍ ആറുമണി കഴിഞ്ഞ് പാത്രം നിറച്ച് ഭക്,ണം കാണുമ്പോള്‍ത്തന്നെ അസ്വസ്ഥതയുണ്ടാവുന്ന അവസ്ഥയില്‍ എത്താന്‍ കഴിയുമെന്നതില്‍ സംശയമില്ല. രാത്രിയില്‍ ശരീരത്തെ വിശ്രമത്തിന് വിടാന്‍ വേണ്ടിയാണ് ആറിന് ശേഷം ഭക്ഷണം വേണ്ടെന്ന് പറയുന്നത്.

തിരക്കിനിടെ ഭക്ഷണം വേണ്ട

തിരക്കുകള്‍ക്കിടയില്‍ ഓടിനടന്ന് മറ്റ് പണി ചെയ്യുന്നതിനിടയില്‍ ഭക്ഷണം വാരിവലിച്ചുകഴിയ്ക്കുന്ന ശീലം ഒഴിവാക്കുക. ഒപ്പം മാനസിക സമ്മര്‍ദ്ദമുള്ളപ്പോഴും ഭക്ഷണം മാറ്റിവയ്ക്കുക. ഈ സമയത്തുള്ള കഴിപ്പും ദഹനത്തെയാണ് ബാധിക്കുക, പിന്നാലെ പലതരം ഉദരരോഗങ്ങള്‍ വന്നുപെടുകയും ചെയ്യും.

ദിവസവും നടക്കാം

അകത്താക്കുന്ന കലോറിയെ ചെറുതായൊന്ന് കത്തിയ്ക്കാന്‍ ദിവസവും ഒരു അരമണിക്കൂര്‍ നല്ല കിടിലന്‍ ഒറു നടത്തമാകാം, നിരപ്പായ സ്ഥലത്തുകൂടി, ഒരേവേഗത്തില്‍ കൃത്യസമയം നടന്നുശീലിയ്ക്കുക, ശരീരം നന്നായൊന്ന് വിയര്‍ത്തുവെങ്കില്‍ കലോറി കത്തിയെന്നര്‍ത്ഥം, ഇത് നിര്‍ത്താതെ തുടരുക.

നിറപ്പകിട്ടുള്ള പച്ചക്കറികള്‍

നല്ല കടും പച്ചയും ചുവപ്പും നിറത്തിലുള്ള പച്ചക്കറികള്‍ ധാരാളമായി കഴിയ്ക്കുക. ഇവയിലടങ്ങിയ ആന്റിഓക്‌സിഡന്റ്‌സ് ശരീരത്തിലെ കലകളെ സംരക്ഷിക്കും.

മുന്‍പേജില്‍

ഭക്ഷണം കഴിച്ചും ഭാരം കുറയ്ക്കാംഭക്ഷണം കഴിച്ചും ഭാരം കുറയ്ക്കാം

Story first published: Tuesday, July 27, 2010, 15:57 [IST]
X
Desktop Bottom Promotion