For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വണ്ണം പെട്ടെന്ന് കുറക്കും കീറ്റോ; ഭക്ഷണരീതി ഇങ്ങനെ

|

അമിതവണ്ണം പോലുള്ള പ്രശ്നങ്ങൾ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. എന്നാൽ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പലപ്പോഴും ഡയറ്റും വ്യായാമവും തേടി ഫലം കിട്ടാതെ അലയുന്നവര്‍ ചില്ലറയല്ല. കാരണം അമിതവണ്ണം ഇന്ന് വളരെയധികം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. രോഗങ്ങളെ കൂടെക്കൂട്ടുന്ന ഒന്നാണ് അമിതവണ്ണം.

വണ്ണം കൂടുന്നു എന്ന് പറയുമ്പോൾ തന്നെ ഉടനേ ഡയറ്റ് എടുക്കുന്നതിന് വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ എന്തെങ്കിലും ഡയറ്റ് എടുക്കുന്നുണ്ടെങ്കിലും ഇന്ന് മുന്നില്‍ നിൽക്കുന്ന ഒന്നാണ് കീറ്റോ ഡയറ്റ്. വ്യായാമം കൊണ്ട് മാത്രം ശരീരഭാരം കുറക്കാൻ സാധിക്കും എന്ന് കരുതരുത്. കാരണം നല്ലതു പോലെ വ്യായാമം ചെയ്തിട്ടും ഭക്ഷണത്തിൽ അമിത കൊഴുപ്പും അനാരോഗ്യകരമായ ഭക്ഷണ ശീലവും ഉള്ളവർക്ക് തടി കുറക്കാൻ സാധിക്കുകയില്ല.

ഭക്ഷണത്തിൽ ചെറിയ രീതിയിൽ മാറ്റം വരുത്തിയാൽ നമുക്ക് ഈ പ്രശ്നത്തെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. പണ്ടുള്ളവര്‍ എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിച്ചത് എന്ന് നോക്കിയാൽ തന്നെ അവരുടെ ആരോഗ്യത്തെക്കുറിച്ചും ശരീരഫലത്തെക്കുറിച്ചും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

Most read: പെണ്ണിലെ മൂത്രത്തിൽപഴുപ്പിന് കാരണവും പരിഹാരവും ഇതാMost read: പെണ്ണിലെ മൂത്രത്തിൽപഴുപ്പിന് കാരണവും പരിഹാരവും ഇതാ

നമ്മുടെ പൂർവ്വികർ എന്തൊക്കെ കഴിച്ചിരുന്നു എന്ന് നിങ്ങൾക്കറിയാമോ? ആരോഗ്യകരമായ കൊഴുപ്പും മാംസവും എല്ലാം ഇവരുടെ ആരോഗ്യ രഹസ്യങ്ങളാണ്. ഇന്നത്തെ കാലത്ത് ഇതിനെ വേണമെന്നുണ്ടെങ്കിൽ നമുക്ക് കീറ്റോ ഡയറ്റ് എന്ന് പറയാവുന്നതാണ്. എന്താണ് കീറ്റോ ഡയറ്റ്? എന്തുകൊണ്ടാണ് കീറ്റോ ഡയറ്റ്? എന്തിന് വേണ്ടിയാണ് കീറ്റോ ഡയറ്റ് എന്ന് നമുക്ക് നോക്കാം.

 എന്താണ് കീറ്റാ ഡയറ്റ്

എന്താണ് കീറ്റാ ഡയറ്റ്

കാർബോ ഹൈഡ്രേറ്റിന്‍റെ ഇളവ് ഭക്ഷണത്തിൽ കുറച്ച് കൊണ്ട് മിതമായ അളവിൽ പ്രോട്ടീനും കൊഴുപ്പും ഡയറ്റിൽ ഉൾപ്പെടുത്തുന്നതിനെയാണ് കീറ്റോ ഡയറ്റ് എന്ന് പറയുന്നത്. കൊഴുപ്പിന്‍റെ അളവ് 70-80 ശതമാനം വരെയാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. പ്രോട്ടീന്റെ അളവാകട്ടെ 10-20 ശതമാനം വരേയും കാർബോഹൈഡ്രേറ്റിന്‍റെ അളവ് 5-10 ശതമാനം വരേയും ആണ് കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. നമ്മൾ കഴിക്കുന്ന കാർബോഹൈഡ്രേറ്റ് ആണ് ശരീരത്തിലെ ഊർജ്ജത്തിന്‍റെ കലവറ. എന്നാൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറക്കുമ്പോൾ ശരീരത്തിന് ഊർജ്ജം ലഭിക്കുന്ന മറ്റൊരു കലവറയാണ് കൊഴുപ്പ്.

 എന്താണ് കീറ്റാ ഡയറ്റ്

എന്താണ് കീറ്റാ ഡയറ്റ്

ശരീരത്തിൽ പലപ്പോഴും കാർബോഹൈഡ്രേറ്റ് ലഭിക്കാതിരിക്കുമ്പോൾ ശരീരം കൊഴുപ്പിനെ തന്നെ ശാരീരിക പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ഇതാണ് പിന്നീട് കീറ്റോണുകൾ ആയി മാറുന്നത്. ഈ അവസ്ഥയിൽ കൊഴുപ്പ് കൂടുതൽ ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെ കീറ്റോസിസ് എന്ന അവസ്ഥയിലേക്ക് നമ്മൾ എത്തുന്നുണ്ട്. ഈ കീറ്റോണുകളാണ് ശരീരഭാരം കുറക്കുന്നതിന് സഹായിക്കുന്നത്. കോശങ്ങളുടെ വളർച്ചക്കും പ്രവർത്തനത്തിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഗ്ലൂക്കോസ്. എന്നാൽ കീറ്റോ ഡയറ്റ് പിന്തുടരുന്നവരിൽ പലപ്പോഴും ഗ്ലൂക്കോസിന്റെ അളവ് കുറയുകയാണ് ചെയ്യുന്നത്. ഈ അവസ്ഥയിൽ ശരീരത്തിൽ ഉണ്ടാവുന്ന കീറ്റോണുകൾ ശരീരത്തിൽ കീറ്റോൺ ബോഡികൾ ഉണ്ടാക്കുന്നുണ്ട്. ഇതാണ് കോശങ്ങളുടെ പ്രവർത്തനത്തിന് സഹായിക്കുന്നത്.

ആദ്യം അമിതവണ്ണം തിരിച്ചറിയുക

ആദ്യം അമിതവണ്ണം തിരിച്ചറിയുക

ആദ്യം എന്താണ് അമിതവണ്ണം എന്ന കാര്യം അറിയേണ്ടത് അത്യാവശ്യമാണ്. ബോഡി മാസ് ഇൻഡക്സ് മുപ്പതിൽ കൂടുതൽ ആണെങ്കിൽ അതിനർത്ഥം നിങ്ങള്‍ക്ക് അമിതവണ്ണം ഉണ്ട് എന്നതാണ്. സാധാരണ അവസ്ഥയിൽ ബിഎംഐ എന്നത് 18.5 മുതല്‍ 24.9 വരെയുള്ളതാണ് നല്ലത്. അല്ലെങ്കിൽ ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കീറ്റോൺ ബോഡികൾ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത് കൊണ്ടാണ് ഇതിനെ കീറ്റോ ഡയറ്റ് എന്ന് പറയുന്നത്. എങ്ങനെ കീറ്റോ ഡയറ്റ് എടുക്കണം, എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്തുന്ന ഭക്ഷണങ്ങൾ

കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്തുന്ന ഭക്ഷണങ്ങൾ

കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്തുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന കാര്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. പ്രകൃതിദത്തമായ കൊഴുപ്പും മിതമായ അളവിൽ മത്സ്യവും കഴിക്കാവുന്നതാണ്. ഇത് കൂടാതെ വെണ്ണ, നെയ്യ്, വെളിച്ചെണ്ണ, ഒലീവ് ഓയിൽ എന്നിവയും കഴിക്കാവുന്നതാണ്. ഇത് കൂടാതെ ബീഫ്, മട്ടൺ, മീൻ, മുട്ട, നാടന്‍ കോഴി എന്നിവയും ഭക്ഷണത്തിന്‍റെ ഭാഗമാക്കാവുന്നതാണ്. എന്നാൽ ഇത് കഴിക്കേണ്ടത് എപ്പോള്‍ കഴിക്കേണ്ടത് എങ്ങനെ എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായി പാലിക്കുന്ന കീറ്റോ ഡയറ്റ് എങ്ങനെ മുന്നോട്ട് പോവണം എന്ന് നമുക്ക് നോക്കാം. കൂടാതെ ഇതിന്റെ ആരോഗ്യ ഗുണങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 ആരോഗ്യ ഗുണങ്ങൾ

ആരോഗ്യ ഗുണങ്ങൾ

കീറ്റോ ഡയറ്റ് എടുക്കുന്നതിലൂടെ അത് എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ശരീരത്തിലെ ദുർമേദസ്സ് ഇല്ലാതാവുന്നുണ്ട്. മാത്രമല്ല പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും കീറ്റോ ഡയറ്റ് നിങ്ങളെ സഹായിക്കുന്നുണ്ട്. അമിത വിശപ്പിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് കീറ്റോ ഡയറ്റ്. രക്തക്കുഴലുകളിലെ തടസ്സങ്ങൾ ഇല്ലാതാക്കുന്നതിനും കീറ്റോ ഡയറ്റ് മികച്ചതാണ്. ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി കീറ്റോ ഡയറ്റ് എടുക്കുന്നവർ നിരവധിയാണ്. പെട്ടെന്ന് തടി കുറയും എന്നുള്ളത് തന്നെയാണ് ഇതിന്‍റെ പ്രത്യേകത. മാത്രമല്ല ഊർജ്ജവും ഉൻമേഷവും ഇല്ല എന്ന പരാതിക്കും നിങ്ങൾക്ക് കീറ്റോ ഡയറ്റിലൂടെ പരിഹാരം കാണുന്നുണ്ട്.

 എങ്ങനെ തടി കുറയുന്നു

എങ്ങനെ തടി കുറയുന്നു

എങ്ങനെ കീറ്റോഡയറ്റിലൂടെ നമുക്ക് തടി കുറക്കാം എന്ന് നോക്കാം. അതിലുപരി കീറ്റോ ഡയറ്റ് എടുക്കുന്നതിലൂടെ എങ്ങനെ തടി കുറക്കാം എന്നും നമുക്ക് നോക്കാവുന്നതാണ്. മാംസ്യവും കൊഴുപ്പും വലിയ അളവിലാണ് കീറ്റോ ഡയറ്റിലൂടെ ശരീരത്തിൽ എത്തുന്നത്. ഇതിലൂടെ വിശപ്പ് വളരെയധികം കുറയുകയാണ് ചെയ്യുന്നത്. എന്നാല്‍ ശരീരത്തിൽ ആവശ്യത്തിന് പ്രോട്ടീനും കൊഴുപ്പും എല്ലാം ലഭിക്കുകയും ചെയ്യുന്നുണ്ട്. കീറ്റോൺ ബോഡിയുടെ അളവ് ശരീരത്തിൽ കൂടുന്നതാണ് പലപ്പോഴും വിശപ്പ് കുറക്കുന്നതിന് സഹായിക്കുന്നത്.

English summary

keto diet, benefits and Meal plan

Here in this article wee explain the keto diet benefits and meals plan. Read on.
X
Desktop Bottom Promotion