For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എക്സിമ നിങ്ങളുടെ ചര്‍മ്മത്തെ തളര്‍ത്തുന്നോ ?

|

ശരീരത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന കവചമാണ് ചര്‍മ്മം. അതുകൊണ്ടുതന്നെ ബാഹ്യഘടകങ്ങളുടെ ഉപദ്രവങ്ങളില്‍ ആദ്യം അപകടത്തിലാകുന്നതും ചര്‍മ്മമാണ്. കാലാവസ്ഥയുടെ പല തരത്തിലുള്ള പ്രകോപനങ്ങളും ഏറ്റുവാങ്ങുന്ന ചര്‍മ്മത്തിന് നമ്മള്‍ ആവശ്യത്തിനു കരുതല്‍ നല്‍കേണ്ടതുണ്ട്. അലര്‍ജി, ചൊറിച്ചില്‍, ചര്‍മ്മം വിണ്ടുകീറല്‍, ചുണങ്ങ്, പുഴുക്കടി, വെള്ളപ്പാണ്ട്, സോറിയാസിസ്, എക്‌സിമ എന്നിവ ത്വക്കിനെ ബാധിക്കുന്ന അസുഖങ്ങളാണ്.

Most read: വണ്ണക്കൂടുതലോ? ഈ പഴമൊന്നു കഴിക്കൂ

എക്‌സിമ അല്ലെങ്കില്‍ വരട്ടുചൊറി സാധാരണയായി കണ്ടുവരാവുന്ന ഒരു ചര്‍മ്മരോഗമാണ്. ചര്‍മ്മത്തില്‍ പാടുകള്‍ വീക്കം, ചൊറിച്ചില്‍, ചുവപ്പ്, പൊട്ടല്‍, പരുക്കന്‍ എന്നിവയായി മാറുന്ന അവസ്ഥയാണ് എക്സിമ. ചിലപ്പോള്‍ പൊട്ടലുകളും ഉണ്ടാകാം. ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുന്നത് എക്സിമയുടെ ഒരു പ്രധാന കാരണമായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അലര്‍ജികളുടെയോ ആസ്ത്മയുടെയോ പാരമ്പര്യമുള്ള കുടുംബങ്ങളിലെ ആളുകളിലും എക്‌സിമ ഉണ്ടാകുന്നുണ്ട്.

അധികവും കുട്ടികളില്‍

അധികവും കുട്ടികളില്‍

വരണ്ട ചര്‍മ്മാവസ്ഥയാണ് എക്സിമ. ഇത് വ്യത്യസ്ത രൂപങ്ങളില്‍ വരികയും ഓരോ വ്യക്തിക്കും വ്യത്യാസപ്പെടുകയും ചെയ്യുന്നു. എന്നാലിത് പകര്‍ച്ചവ്യാധിയല്ല. എക്സിമയുടെ നേരിയ ഭാവം ചര്‍മ്മം വരണ്ടതും ചുവക്കുന്നതും ചൊറിച്ചിലുമാണ്. ചര്‍മ്മം ചൊറിയുമ്പോള്‍ പൊട്ടലുകളുണ്ടാകുന്നത് അണുബാധയ്ക്കും കാരണമാകുന്നു. ഏത് പ്രായക്കാര്‍ക്കും ഇത് സംഭവിക്കാമെങ്കിലും പ്രധാനമായി കുട്ടികളിലാണ് കാണപ്പെടുന്നത്. കുട്ടിക്കാലത്ത് ഒരിക്കല്‍ എക്‌സിമ വന്നാല്‍ ഭാവിയിലും വരാനുള്ള സാധ്യത ഏറെയാണ്.

എക്സിമയുടെ തരങ്ങള്‍

എക്സിമയുടെ തരങ്ങള്‍

അറ്റോപിക് ഡെര്‍മറ്റൈറ്റിസ്

ഇത്തരത്തിലുള്ള എക്‌സിമ വിട്ടുമാറാത്തതും കോശജ്വലനവുമാണ്. നിങ്ങളുടെ കുടുംബത്തില്‍ ഇത്തരത്തിലുള്ള എക്സിമ പാരമ്പര്യമായി ഉണ്ടെങ്കില്‍ ജനിതകപരമായി നിങ്ങള്‍ക്കും അറ്റോപിക് ഡെര്‍മറ്റൈറ്റിസ് വന്നേക്കാം. പക്ഷേ ഇത് എല്ലാ സാഹചര്യങ്ങളിലും മാതാപിതാക്കളില്‍ നിന്ന് കുട്ടികളിലേക്കെത്തില്ല. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഈ അസുഖം സാധാരണയായി കണ്ടുവരുന്നു.

കോണ്‍ടാക്ട് എക്‌സിമ

കോണ്‍ടാക്ട് എക്‌സിമ

പേര് സൂചിപ്പിക്കുന്നത് പോലെ നമ്മുടെ പരിസ്ഥിതിയില്‍ നിന്നുള്ള അലര്‍ജി മൂലമോ മറ്റു പ്രകോപനങ്ങള്‍ കാരണമോ ആണ് കോണ്‍ടാക്റ്റ് എക്സിമ ഉണ്ടാകുന്നത്. ഇത് ചര്‍മ്മം ചുവന്നു തുടുക്കുന്നതിനും ചൊറിച്ചിലും കാരണമാകുന്നു. മിക്കപ്പോഴും കോണ്‍ടാക്റ്റ് എക്സിമ കൈകാലുകളിലോ അല്ലെങ്കില്‍ അലര്‍ജിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ശരീരഭാഗങ്ങളിലോ ആണ് കണ്ടുവരുന്നത്.

വെരിക്കോസ്

വെരിക്കോസ്

ഇത്തരം എക്‌സിമ ബാധിക്കുന്നത് പ്രായാധിക്യമുള്ളവരിലാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍ ഇത്തരം എക്‌സിമ സാധാരണമാണ്. ക്രമമല്ലാത്ത രക്തചംക്രമണം, കാലുകളില്‍ രക്തം കട്ടപിടിക്കല്‍, വെരിക്കോസ് സിരകള്‍ ഉണ്ടെങ്കില്‍, അമിതഭാരം എന്നിവ കാരണവും നിങ്ങള്‍ക്ക് വെരിക്കോസ് എക്‌സിമ വരാവുന്നതാണ്.

പോംഫോളിക്‌സ്

പോംഫോളിക്‌സ്

പോംഫോളിക്‌സ് എക്‌സിമ സാധാരണയായി കൈകാലുകള്‍ക്ക് മാത്രമാണ് കണ്ടുവരുന്നത്. തീവ്രമായ ചൊറിച്ചില്‍ ഇതിന്റെ ഫലമായാണ്. ഇത് വിരലുകളുടെ വശങ്ങളെയും കൈപ്പത്തികളെയും കാലുകളെയും ബാധിക്കുന്നു. ഈ അവസ്ഥ ഏത് പ്രായത്തിലും സംഭവിക്കാം.

ഭക്ഷണവും എക്സിമയും

ഭക്ഷണവും എക്സിമയും

എക്സിമ ബാധിച്ച പലര്‍ക്കും ഭക്ഷണ അലര്‍ജിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനാല്‍ അസുഖബാധിതര്‍ക്ക് അവര്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ കരുതല്‍ വേണ്ടതുണ്ട്. രണ്ടു വയസ്സിന് താഴെയുള്ള കുട്ടികളിലാണ് എക്‌സിമ സാധാരണമായി കാണപ്പെടുന്നത്. ഗര്‍ഭാവസ്ഥയില്‍ അമ്മ പ്രോബയോട്ടിക്‌സ് എടുക്കുകയും പശുവിന്‍ പാല്‍ കുടിക്കുന്നത് ഒഴിവാക്കുകയും ചെയ്താല്‍ ശിശുവിന് എക്‌സിമ വരാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണങ്ങള്‍ പറയുന്നു. പശുവിന്‍ പാല്‍, മുട്ട, സോയ ഉല്‍പ്പന്നങ്ങള്‍, ഗ്ലൂട്ടന്‍, പരിപ്പ്, കക്കയിറച്ചി എന്നീ ഭക്ഷണങ്ങള്‍ എല്ലാവരിലും പ്രശ്‌നം സൃഷ്ടിക്കുന്നില്ലെങ്കിലും സാധാരണ ഭക്ഷണ അലര്‍ജികള്‍ വരുത്താവുന്ന ഭക്ഷണങ്ങളാണ്.

കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍

കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍

എക്‌സിമ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിന് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്ന ചില ഭക്ഷണങ്ങളുണ്ട്.

ക്വര്‍സെറ്റിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ക്വര്‍സെറ്റിന്‍ ഒരു സസ്യ അധിഷ്ഠിത ഫ്‌ളേവനോയ്ഡാണ്. പൂക്കള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്ക് അവയുടെ കൃത്യമായ നിറം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇത് ശക്തമായ ആന്റിഓക്സിഡന്റും ആന്റിഹിസ്റ്റാമിനും കൂടിയാണ്. ഇത് ശരീരത്തിലെ വീക്കവും ഹിസ്റ്റാമിന്റെ അളവും കുറയ്ക്കുന്നു. ആപ്പിള്‍, ബ്ലൂബെറി, ചെറി, ബ്രോക്കോളി, ചീര എന്നിവ ക്വര്‍സെറ്റിന്‍ അടങ്ങിയ ഭക്ഷണങ്ങളില്‍ ചിലതാണ്.

പ്രോബയോട്ടിക്കുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍

പ്രോബയോട്ടിക്കുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍

തൈര് പോലുള്ളവ ശക്തമായ രോഗപ്രതിരോധ ശേഷിക്ക് സഹായിക്കുന്നവ പ്രോബയോട്ടിക് ഭക്ഷണങ്ങളിലൊന്നാണ്. ഇത് അലര്‍ജിയുടെ പ്രതിപ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ സഹായിച്ചേക്കാം. റൊട്ടി, മിസോ സൂപ്, അച്ചാറുകള്‍, മൃദുവായ പാല്‍ക്കട്ടകള്‍ എന്നിവ പ്രോബയോട്ടിക്കുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ്.

ഒമേഗ -3 ഫാറ്റി ആസിഡ്

ഒമേഗ -3 ഫാറ്റി ആസിഡ്

സാല്‍മണ്‍, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യം കഴിക്കുന്നതിലൂടെ എക്‌സിമ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. മത്സ്യ എണ്ണയില്‍ ഉയര്‍ന്ന അളവിലുള്ള ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്.

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും

ഏതൊരു അസുഖത്തിനും പ്രതിവിധി എന്ന പോലെ എക്‌സിമയെ ചെറുക്കാനും പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇവയിലെ ആന്റി ഓക്‌സിഡന്റ്‌സുകള്‍ ശരീരത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയ പോഷകങ്ങള്‍ ശരീരത്തിനാവശ്യമായ ഊര്‍ജ്ജവും നല്‍കുന്നു.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

എക്സിമയ്ക്ക് എതിരേ പ്രവര്‍ത്തിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രതികരണത്തിന് കാരണമാകുന്നതെന്ന് നിര്‍ണ്ണയിക്കാന്‍ ഒരു ഡോക്ടര്‍ പലപ്പോഴും ഒരു എലിമിനേഷന്‍ ഡയറ്റ് ശുപാര്‍ശ ചെയ്യുന്നതാണ്. ഒരു വ്യക്തി ഓരോ ഭക്ഷണത്തെയും സാവധാനം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും 4 മുതല്‍ 6 ആഴ്ച വരെ അവരുടെ എക്സിമ നിരീക്ഷിക്കുകയും വേണം. ഇതില്‍ ഒരു പ്രത്യേക ഭക്ഷണം കഴിച്ച് ഒരു വ്യക്തിയുടെ ലക്ഷണങ്ങള്‍ വഷളാകുകയാണെങ്കില്‍ ഭാവിയില്‍ ഇത് ഒഴിവാക്കുന്നത് പരിഗണിക്കാവുന്നതാണ്.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

സാധാരണയായി എക്‌സിമ ബാധിച്ചവര്‍ക്ക് ഭക്ഷണത്തില്‍ നിന്ന് നീക്കംചെയ്യാന്‍ നിര്‍ദേശിക്കപ്പെടുന്ന ചില സാധാരണ ഭക്ഷണങ്ങളാണ് സിട്രസ് പഴങ്ങള്‍, മുട്ട, ഗ്ലൂട്ടന്‍ അല്ലെങ്കില്‍ ഗോതമ്പ്, സോയ, സുഗന്ധവ്യഞ്ജനങ്ങള്‍, വാനില, ഗ്രാമ്പൂ, കറുവപ്പട്ട തുടങ്ങിയവ. ഇത് നിങ്ങളോരോരുത്തരുടെയും ശരീരത്തിന്റെ അസുഖങ്ങള്‍ അനുസരിച്ച് മാറാവുന്നതാണ്. രോഗബാധിതര്‍ക്ക് ഇതിനായി ഒരു ഡെര്‍മറ്റോളജിസ്റ്റിന്റെ വിദഗ്‌ധോപദേശം തേടാവുന്നതാണ്.

English summary

Eczema Diet : Foods To Eat and Avoid

Here we talking about the eczema diet that includes foods to eat and avoid.
Story first published: Saturday, December 14, 2019, 17:30 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X