Just In
Don't Miss
- News
എനിക്ക് സംരക്ഷണം തരൂ, കനയ്യലാല് കരഞ്ഞ് പറഞ്ഞു, പോലീസ് കേട്ടില്ല, ഉദയ്പൂരിലെ യാഥാര്ത്ഥ്യം....
- Finance
തിരുത്തിയാൽ നല്ലത്; നിക്ഷേപത്തെയും ജീവിതത്തെയും ബാധിക്കുന്ന നാല് തെറ്റുകൾ
- Automobiles
കാഴ്ച്ചയിൽ പോർഷയ്ക്ക് സമാനം, പുത്തൻ Ioniq 6 ഇലക്ട്രിക് സെഡാൻ അവതരിപ്പിച്ച് Hyundai
- Movies
'ഹിന്ദി ബിഗ് ബോസിലേക്ക് വിളിച്ചാൽ തീർച്ചയായും പോകും, പരിചയക്കാരെ പിന്തിരിപ്പിക്കാറുണ്ട്'; ആര്യ
- Technology
ഇന്ത്യക്കാരുടെ ഇടപാടെല്ലാം ഫോണിൽ തന്നെ; യുപിഐ വഴിയുള്ള പണമിടപാടിൽ സർവകാല റെക്കോർഡ്
- Sports
IND vs ENG: മൂന്നാം നമ്പറില് പുജാര വേണോ?, ഈ മൂന്ന് പേരിലൊരാളെ പരിഗണിക്കാം!, കസറും
- Travel
പഹല്ഗാമും ഗുല്മാര്ഗുമല്ല, കാശ്മീരിന്റെ യഥാര്ത്ഥ ഭംഗി കാണുവാന് പോകണം ഈ ഗ്രാമങ്ങളിലേക്ക്
വ്യായാമത്തിന് എത്ര സമയം മുമ്പ് ഭക്ഷണം കഴിക്കണം, എന്ത് കഴിക്കണം
ആളുകള് ജിമ്മില് വര്ക്ക് ഔട്ട് ചെയ്യുന്നത് വളരെ ഗൗരവമായി കാണുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത്. എന്നാല് പല സന്ദര്ഭങ്ങളിലും, പലരും വെറും വയറ്റില് ജിമ്മിലേക്ക് പോകുന്നു. ഒന്നുകില് വര്ക്കൗട്ടിന് മുമ്പ് ഭക്ഷണം കഴിക്കരുത് എന്ന ധാരണയ്ക്ക് വശംവദരായി അല്ലെങ്കില് അവര് എന്ത് കഴിക്കണമെന്ന് അറിയില്ല എന്നതായിരിക്കും കാരണം. വയറു നിറച്ച് വച്ച് വ്യായാമം ചെയ്യുന്നത് അനുയോജ്യമല്ല, അതിനാല് ശരിയായ സമയത്ത് ഭക്ഷണം കഴിക്കുന്നത് പ്രധാനമാണ്.
Most
read:
ഹൃദയം
അപ്രതീക്ഷിതമായി
നിലയ്ക്കുന്ന
കാര്ഡിയാക്
അറസ്റ്റ്;
ഇക്കാര്യം
ശ്രദ്ധിച്ചാല്
രക്ഷ
എന്നാല് ഒഴിഞ്ഞ വയറും വ്യായാമ വേളയില് ഒരാളുടെ ശ്രദ്ധ തിരിക്കും. ശരീരത്തിന് ആവശ്യമായ ഇന്ധനത്തിന്റെ പ്രധാന സ്രോതസ്സ് കാര്ബോഹൈഡ്രേറ്റ് ആണ്, അതിനാല് വര്ക്ക് ഔട്ടിന് മുമ്പ് കാര്ബോഹൈഡ്രേറ്റ് അടങ്ങിയ എന്തെങ്കിലും കഴിക്കുന്നത് നല്ലതാണ്. ഇത് വ്യായാമ വേളയിലെ വിശപ്പ് തടയാനും നിങ്ങള്ക്ക് ഊര്ജം നല്കാനും സഹായിക്കും. വ്യായാമത്തിന് മുമ്പ് കഴിക്കാന് അനുയോജ്യമെന്ന് കരുതുന്ന ഭക്ഷണങ്ങളുടെ ഒരു ലിസ്റ്റ് ഇതാ.

ഓട്സ്
നിങ്ങളുടെ പ്രഭാത വ്യായാമത്തിന് മുമ്പ്, നിങ്ങള് ഒഴിഞ്ഞ വയറുമായി വര്ക്ക് ഔട്ട് ചെയ്യുന്നതിനു മുമ്പ് ഓട്സ് കഴിക്കുന്നത് നല്ലതാണ്. നിങ്ങളുടെ വ്യായാമത്തിന് മുമ്പ് നിങ്ങള്ക്ക് വലിയ ഭക്ഷണം കഴിക്കാന് കഴിയില്ല. ഓട്സ് നന്നായി നിങ്ങളുടെ വയറ്റില് ദഹിക്കുകയും ഊര്ജ്ജം പകരുകയും ചെയ്യും. ഓട്സ് മീലില് അല്പം പഴങ്ങള് ചേര്ത്ത് കഴിക്കുന്നതും നല്ലതാണ്.

ബ്രൗണ് റൈസും ചിക്കനും
ഭൂരിഭാഗം ആളുകളും കോളേജിലേക്കോ ജോലിസ്ഥലത്തേക്കോ പോകുന്നതിനുമുമ്പ് രാവിലെ വര്ക്ക് ഔട്ട് ചെയ്യുന്നു. എന്നാല് ചിലര് സമയ പരിമിതി കാരണം വൈകുന്നേരമോ രാത്രിയോ ജിമ്മില് പോകുന്നവു. അവര് വര്ക്ക് ഔട്ടിനു മുമ്പ് ബ്രൗണ് റൈസും ചിക്കനും കഴിക്കുന്നത് നല്ലതാണ്. തവിട്ട് അരി സാവധാനം ആഗിരണം ചെയ്യും. ഇത് നാരുകളുടെയും കാര്ബോഹൈഡ്രേറ്റുകളുടെയും നല്ല ഉറവിടമാണ്. അതേസമയം ചിക്കന് ലീന് മീറ്റിന്റെയും പ്രോട്ടീനിന്റെയും അനുയോജ്യമായ രൂപമാണ്. അതിനാല്, ഒരു വ്യായാമത്തിന് മുമ്പ് ഈ കോമ്പിനേഷന് നിങ്ങള്ക്ക് വളരെ മികച്ചാതണ്. നിങ്ങള്ക്ക് ഏകദേശം 200 മുതല് 300 വരെ കലോറികള് ആവശ്യമായി വരും. ഈ രണ്ട് കോമ്പിനേഷനും ഇത്രയും കലോറി നിങ്ങള്ക്ക് നല്കും.

പ്രോട്ടീന് ഷേക്ക്
ജിമ്മില് പോകുന്നവര്ക്കിടയില് പ്രോട്ടീന് ഷേക്ക് വളരെ ജനപ്രിയമാണ്. പേശികള്, എല്ലുകള്, ചര്മ്മം എന്നിവയുടെ മൊത്തത്തിലുള്ള വികസനത്തിന് പ്രോട്ടീന് വളരെ പ്രധാനമാണ്. പ്രകൃതിദത്തമായ സ്രോതസ്സുകളില് നിന്ന് നിങ്ങള്ക്ക് മതിയായ രീതിയില് ലഭിക്കുന്നില്ലെങ്കില് പ്രോട്ടീന് ഷേക്ക് വളരെ ഉത്തമമാണ്. അത്ലറ്റുകള്ക്കും പതിവായി വര്ക്ക്ഔട്ട് ചെയ്യുന്ന ആളുകള്ക്കും, ഒരു വര്ക്കൗട്ടിന് ശേഷം പ്രോട്ടീന് ഷേക്ക് കഴിക്കുന്നത് നല്ലതാണ്. എന്നാല്, പ്രോട്ടീന് ഷേക്കുകള്ക്ക് വൃക്ക തകരാറുപോലുള്ള പാര്ശ്വഫലങ്ങള് ഉണ്ടാകുമെന്ന് അവര് മുന്നറിയിപ്പ് നല്കുന്നു. അതിനാല്, പ്രോട്ടീന് കഴിക്കുന്നതിന്റെ പ്രതിദിന ഡോസ് അറിയാന് ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.

വാഴപ്പഴം
വാഴപ്പഴത്തില് ശരീരത്തിന് ഊര്ജം നല്കുന്ന പഞ്ചസാരയും അന്നജവും അടങ്ങിയിട്ടുണ്ട്. കാര്ബോഹൈഡ്രേറ്റ് നിറഞ്ഞ ഭക്ഷണമാണ് വാഴപ്പഴം. നിങ്ങളുടെ വര്ക്കൗട്ടിന് ഏകദേശം 45 മിനിറ്റ് മുതല് ഒരു മണിക്കൂര് മുമ്പ് ഇടത്തരം വലിപ്പമുള്ള ഒരു വാഴപ്പഴം കഴിച്ചാല് മതിയാകും. ഇത് ശരീരത്തിന് ഇന്ധനം ഒഴിക്കുന്നതു പോലെയാണ്. എന്നാല് ഓരോ വ്യക്തിയും തന്റെ ശരീരം മനസ്സിലാക്കുകയും സ്വന്തം ശരീര ആവശ്യങ്ങള് നിറവേറ്റുകയും വേണം.

പീനട്ട് ബട്ടര് സാന്ഡ്വിച്ച്
നിങ്ങള് രാവിലെ വര്ക്ക് ഔട്ട് ചെയ്യുന്നുണ്ടെങ്കില് ബ്രൗണ് ബ്രെഡ് പീനട്ട് ബട്ടര് സാന്ഡ്വിച്ച് കഴിക്കൂ. കാരണം നിങ്ങള് കഴിഞ്ഞ എട്ട് മുതല് ഒമ്പത് മണിക്കൂര് വരെ ഉപവസിക്കുകയായിരുന്നു. അതു കഴിഞ്ഞുള്ള ഈ ഭക്ഷണം നിങ്ങളില് ഊര്ജ്ജം നിറയ്ക്കാന് സഹായിക്കും.
Most
read:വായ്നാറ്റം
നീക്കാന്
സഹായിക്കും
ഈ
പ്രകൃതിദത്തമൗത്ത്
ഫ്രഷ്നറുകള്

എനര്ജി ബാറുകള്
വ്യായാമത്തിന് മുമ്പുള്ള ഒരു എനര്ജി ബാര് കഴിക്കുന്നത് വ്യായാമ വേളയില് നിങ്ങള്ക്ക് കൂടുതല് കരുത്ത് നല്കും. എനര്ജി ബാറുകളില് സാധാരണയായി കാര്ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, അതാണ് ശരീരത്തിന് ഊര്ജം നല്കുന്നത്.

തൈര്
തൈരില് കാല്സ്യവും പ്രോട്ടീനുകളും ചെറിയ അളവില് പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലും ദഹനവ്യവസ്ഥയിലും എളുപ്പമായതിനാല്, വ്യായാമത്തിന് മുമ്പ് ഇത് കഴിക്കുന്നത് മികച്ച ഓപ്ഷനാണ്. തൈരില് ധാന്യങ്ങളോ പഴങ്ങളോ തേനോ ചേര്ക്കുന്നത് പെട്ടെന്ന് നിങ്ങളുടെ ശരീരത്തില് ഊര്ജ്ജം നിറയ്ക്കും.

പ്രീ-വര്ക്കൗട്ട് ഭക്ഷണത്തിന്റെ സമയം
വ്യായാമത്തിന് മുമ്പ് നിങ്ങളുടെ ഭക്ഷണത്തിന്റെ സമയവും ഒരു പ്രധാന വശമാണ്. നിങ്ങളുടെ പരിശീലനത്തിന്റെ ഫലങ്ങള് പരമാവധി ലഭിക്കാന് വ്യായാമത്തിന് 2-3 മണിക്കൂര് മുമ്പ് കാര്ബോഹൈഡ്രേറ്റ്, പ്രോട്ടീന്, കൊഴുപ്പ് എന്നിവ അടങ്ങിയ സമ്പൂര്ണ ഭക്ഷണം കഴിക്കാന് ശ്രമിക്കുക. എന്നിരുന്നാലും, ചില സന്ദര്ഭങ്ങളില്, വ്യായാമത്തിന് 2-3 മണിക്കൂര് മുമ്പ് നിങ്ങള്ക്ക് ഫുള് ഭക്ഷണം കഴിക്കാന് കഴിഞ്ഞേക്കില്ല. അങ്ങനെയെങ്കില്, വ്യായാമത്തിന് മുമ്പ് ലഘു ഭക്ഷണം നിങ്ങള്ക്ക് കഴിക്കാം. വ്യായാമത്തിന് 45-60 മിനിറ്റ് മുമ്പ് നിങ്ങള് കഴിക്കുകയാണെങ്കില്, ദഹിക്കാന് എളുപ്പമുള്ളതും കാര്ബോഹൈഡ്രേറ്റുകളും കുറച്ച് പ്രോട്ടീനും അടങ്ങിയതുമായ ഭക്ഷണങ്ങള് തിരഞ്ഞെടുക്കുക. വ്യായാമ വേളയില് വയറിന് അസ്വസ്ഥതകള് ഉണ്ടാകുന്നത് തടയാന് ഇത് സഹായിക്കും