ജിമ്മില്ലാതെയും സ്ത്രീകള്‍ക്കു മെലിയാം!!

Posted By:
Subscribe to Boldsky

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു തടി കൂടാന്‍ സാധ്യതകളേറെയാണ്. പ്രത്യേകിച്ച് പ്രസവം, ആര്‍ത്തവവിരാമം തുടങ്ങിയ സാഹചര്യങ്ങളില്‍.

തടി കുറയാത്തതിന് ജിമ്മില്‍ പോകാന്‍ സമയമില്ലെന്ന പരാതിയാണ് പല സ്ത്രീകളും പറയാറ്. ജിമ്മൊന്നും വേണമെന്നില്ല, ഇതില്ലാതെയും സ്ത്രീകള്‍ക്കു തടി കുറയ്ക്കാനുള്ള ചില വഴികളെക്കുറിച്ചാണ് ബോള്‍ഡ്‌സ്‌കൈ പറയുന്നത്. നിങ്ങളും ഇതൊന്നു പരീക്ഷിച്ചു നോക്കൂ,

നീന്തുന്നത്

നീന്തുന്നത്

നീന്തുന്നത് തടി പെട്ടെന്നു കുറയാന്‍ സഹായിക്കുമെന്നു മാത്രമല്ല, ശരീരത്തിനു വടിവു നല്‍കുകയും ചെയ്യും.

പ്രോട്ടീന്‍ ഡയറ്റ്

പ്രോട്ടീന്‍ ഡയറ്റ്

പ്രോട്ടീന്‍ ഡയറ്റ് ശീലമാക്കുക, കൊഴുപ്പു കുറയ്ക്കുക. ഗുണമുണ്ടാകും.

കോണിപ്പടികള്‍

കോണിപ്പടികള്‍

ലിഫ്റ്റു വേണ്ട, കോണിപ്പടികള്‍ കയറുക. ഇത് നല്ലൊരു വ്യായാമമാണ്. കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന നല്ലൊരു വ്യായാമം.

നടക്കാം, ഓടാം

നടക്കാം, ഓടാം

രാവിലെയോ വൈകീട്ടോ അല്‍പസമയം നടക്കാം, ഓടാം. ഗുണമുണ്ടാകും.

പെറ്റ്

പെറ്റ്

പെറ്റ് കൂടെയുള്ളതു തടി കുറയ്ക്കാനുള്ള ഒരു വഴിയാണ്. ഇവയ്‌ക്കൊപ്പം നടക്കാന്‍ പോകാം.

 സൈക്കിള്‍

സൈക്കിള്‍

പറ്റുമെങ്കില്‍ കാറും സ്‌കൂട്ടിയുമെല്ലാം ഒഴിവാക്കി ജോലിയ്ക്കു സൈക്കിളില്‍ പോകാം. അല്ലെങ്കില്‍ അല്‍പസമയം സൈക്കിള്‍ ചവിട്ടാന്‍ സമയം കണ്ടെത്താം.

ഡാന്‍സ്

ഡാന്‍സ്

ഡാന്‍സ് ഇഷ്ടപ്പെടുന്നവര്‍ക്ക് തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

യോഗ

യോഗ

യോഗ പ്രാക്ടീസ് ചെയ്യാം. ഇത് മനസിനു മാത്രമല്ല, ശരീരത്തിനും നല്ലൊരു വ്യായാമമാണ്.

കരാട്ടെ പോലുള്ളവ

കരാട്ടെ പോലുള്ളവ

ഇന്നത്തെ കാലത്ത് സ്വയംസംരക്ഷണത്തിന് കരാട്ടെ പോലുള്ളവ അറിഞ്ഞിരിയ്ക്കുന്നതു നല്ലതാണ്. ഇത്തരം വ്യായാമങ്ങള്‍ തടി കുറയ്ക്കാനും സഹായിക്കും.

വീട്ടുപണികള്‍

വീട്ടുപണികള്‍

വീട്ടുപണികള്‍ ജോലിക്കാരെ ഏല്‍പ്പിയ്ക്കാതെ തനിയെ ചെയ്തു നോക്കൂ, പണം ലാഭിയ്ക്കാം. തടിയും കുറയും.

സ്‌കിപ്പിംഗ്

സ്‌കിപ്പിംഗ്

സ്‌കിപ്പിംഗ് ചെയ്യുന്നത് നല്ലൊരു വിനോദമെന്നതിലുപരിയായി തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വ്യായാമം കൂടിയാണ്. ഇതു പരീക്ഷിയ്ക്കാം.

സ്‌പോട്‌സ

സ്‌പോട്‌സ

സ്‌പോട്‌സിനോട് താല്‍പര്യമുള്ളവര്‍ക്ക് ഈ മാര്‍ഗം പരീക്ഷിയ്ക്കാം. ഇത് തടി കുറയ്ക്കും. മസിലുകള്‍ക്കു ശക്തി നല്‍കും. പുരുഷനെന്തേ പ്രഭാതസെക്‌സിനോടിഷ്ടം?

Read more about: weight തടി
English summary

Ways for Woman To Lose Weight Outside Gym

Lose weight outside the gym with the help of these tips. Take a look at these simple weight loss tips to lose those pounds.
Story first published: Wednesday, February 18, 2015, 10:43 [IST]