Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ -
2026 മെയ് 28-ലെ അപൂർവ്വ രാജയോഗം: ഇടവം, ചിങ്ങം, ധനു രാശിക്കാർക്ക് ഇനി ധനമഴ, ജീവിതം മാറിമറിയും! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം! -
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ?
പുരുഷനെന്തേ പ്രഭാതസെക്സിനോടിഷ്ടം?
പുരുഷന്മാര് എന്തുകൊണ്ടാണ് രാവിലെയുള്ള സെക്സ് ഇഷ്ടപ്പെടുന്നത്?
പുരുഷന്മാര് രാവിലെയുള്ള സെക്സ് ഇഷ്ടപ്പെടുമ്പോള്‍ സ്ത്രീകള്‍ രാത്രിയിലാണ് ഇഷ്ടപ്പെടുന്നത്. ഇതിന് പിന്നിലുള്ള രഹസ്യം എന്താണ് എന്നറിയാമോ?
ഒരു പുരുഷന് ഉറക്കമുണര്ന്നെഴുന്നേല്ക്കുമ്പോളാണ് ലൈംഗികാസക്തി കൂടുതലായി തോന്നുന്നതെങ്കില്‍ സ്ത്രീകള്‍ക്ക് ആ സമയം ഉറക്കം തുടരാനാവും ഇഷ്ടം. എന്നാല്‍ രാത്രിയില്‍ തന്റെ പുരുഷന് അടുത്ത് കിടന്ന് കൂര്‍ക്കം വലിക്കുമ്പോള്‍ സ്ത്രീക്ക് ലൈംഗികാസക്തിയുണ്ടാകുമോ? ഇവയെല്ലാം ഹോര്‍മോണുകള്‍ കാരണമാണ് സംഭവിക്കുന്നത്. ശരീരത്തിലെ സെക്സ് ക്ലോക്ക് എല്ലാ സമയത്തും ഒരേ പോലെ പ്രവര്ത്തിക്കാത്തതിനുള്ള കാരണങ്ങളാണ് ഇവിടെ പറയുന്നത്.

5 എ.എം - ഒരു പുരുഷന്
ഉറക്കമുണര്‍ന്നെഴുന്നേല്‍ക്കുന്നതിന് മുമ്പ് തന്നെ അവരിലെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് ഏറ്റവും ഉയര്‍ന്ന സ്ഥിതിയിലായിരിക്കും. ഇത് മറ്റേത് സമയത്തേക്കാളും 25-50 ശതമാനം കൂടുതലായിരിക്കും. പുരുഷലൈംഗിക ഹോര്‍മോണ്‍ ഉത്പാദനം നിയന്ത്രിക്കുന്ന പിറ്റ്യൂട്ടറി ഗ്രന്ഥി രാത്രി സജീവമാകുകയും പ്രഭാതം വരെ സ്ഥിരമായി ഉയരുകയുംചെയ്യും.
സ്ത്രീകളിലും ലൈംഗികചോദന നല്കുന്ന ഈ ഹോര്‍മോണ്‍ ഉത്പാദനം നടക്കുന്നുണ്ടെങ്കിലും രാത്രിയില്‍ അത് കുറഞ്ഞ അളവിലായിരിക്കും. ഇത് ഈസ്ട്രജന്, പ്രോജെസ്റ്റീറോണ്‍ എന്നിവയോട് സന്തുലിതമായ നിലയിലായിരിക്കും. പുരുഷന് കാമചോദനക്ക് ചെറിയ അളവ് ടെസ്റ്റോസ്റ്റീറോണ്‍ മതി. രാവിലത്തെ ഉയര്‍ന്ന് അളവ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഉദ്ധാരണത്തോടെ ഉണര്ന്നെഴുന്നേല്ക്കും എന്നാണ്.

6 എ.എം
ഒരു നല്ല കിടക്ക രാവിലെ കൂടുതല്‍ ലൈംഗിക ഉത്തേജനം പുരുഷന് നല്‍കും. പഠനങ്ങളനുസരിച്ച് ഗാഡമായും, കൂടുതല്‍ സമയവും ഉറങ്ങുന്നതനുസരിച്ച് ടെസ്റ്റോസ്റ്റീറോണിന്റെ അളവും വര്‍ദ്ധിക്കും. അമേരിക്കല്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണല്‍ പറയുന്നത് അഞ്ച് മണിക്കൂറിലേറെ ഉറക്കം ലഭിക്കുന്നത് പുരുഷന്റെ ലൈംഗികോത്തേജനത്തെ 15 ശതമാനത്തോളം വര്‍ദ്ധിപ്പിക്കും എന്നാണ്.

7 എ.എം
ഉണര്ന്നെഴുന്നേല്ക്കുമ്പോള് പുരുഷന്റെ സെക്സ് ഹോര്‍മോണ്‍ ഉയര്‍ന്ന അളവിലായിരിക്കുമ്പോള്‍ സ്ത്രീകളില്‍ കുറഞ്ഞിരിക്കും. ദിവസത്തിന്റെ അന്ത്യത്തില്‍ പുരുഷന്റെയും സ്ത്രീയുടെയും ടെസ്റ്റോസ്റ്റീറോണിന്റെ അളവ് എതിര് ദിശകളിലായിരിക്കും. അതിനാല്‍ തന്നെ ഇവര്‍ക്ക് പരസ്പരം അടുത്ത് ഇടപഴകാനാവില്ല എന്ന് സാന്‍ഡ്വെല്‍ ആന്‍ഡ് ബ്രിമിങ്ങ്ഹാം എന്‍എച്ച്എസ് ട്രസ്റ്റിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റായ ഗബ്രിയേല്‍ ഡൗണി അഭിപ്രായപ്പെടുന്നു.

8 എ.എം -
രണ്ട് ലിംഗത്തില്‍ പെട്ടവരും ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സമയമാകുമ്പോള്‍ അവരെ എഴുന്നേല്ക്കാന് പ്രേരിപ്പിക്കുന്ന സ്ട്രെസ്സ് ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കുകയും, സെക്സ് ഹോര്‍മോണുകളുടെ നില താഴുകയും ചെയ്യും. സ്ത്രീകളിലും പുരുഷന്മാരിലും കാമവാസനയെ കുറയ്ക്കുന്നതാണ് കോര്ട്ടിസോളെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
തുടര്‍ന്ന് പുരുഷനില്‍ ടെസ്റ്റോസ്റ്റീറോണ്‍ സ്ഥിരമായി ഉത്പാദിപ്പിക്കപ്പെടും. പേശികളുടെ വളര്‍ച്ചയ്ക്കും ശുക്ലോദ്പാദനത്തിനും ഹോര്‍മോണ്‍ ആവശ്യമാണ്. ഓരോ 90 മിനുട്ടിലും ശരീരത്തിലെ ക്ലോക്കിനനുസൃതമായി ഈ നില ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരിക്കും.

12 മണി
ഓഫീസില്‍ ആകര്‍ഷകത്വമുള്ള ഒരു സ്ത്രീയെ കാണുമ്പോള്‍ പുരുഷനില്‍ കാമചോദനയുണ്ടാകുന്നത് ഹോര്‍മോണ്‍ പ്രവര്‍ത്തനം വഴിയല്ല ഞരമ്പുകളുടെ പ്രവര്‍ത്തനം വഴിയാണ്.
ആകര്‍ഷകത്വമുള്ള ഒരാളെ കാണുമ്പോള്‍ പെട്ടന്ന് എന്‍ഡോര്‍ഫിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ പുറപ്പെടുവിക്കപ്പെടുകയും ലിംഗത്തിലേക്കുള്ള രക്തപ്രവാഹം കൂട്ടുകയും ചെയ്യുന്നു. സെക്സ്ഹോര്മോണുകള് വര്‍ദ്ധിക്കാന്‍ കൂടുതല്‍ സമയമെടുക്കും. എന്നിരുന്നാലും ഒരു സെക്സിയായ വ്യക്തിയോട് സംസാരിക്കുമ്പോള്‍ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂടുതലുള്ള ആളില്‍ പിന്നെയും വര്‍ദ്ധിക്കും. വെയ്ന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മിച്ചിഗണ്‍, യുഎസിലെ ഗവേഷകരുടെ അഭിപ്രായപ്രകാരം ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂടുതലുള്ള പുരുഷന്മാര് സ്ത്രീകളെ വേഗത്തില്‍ ആകര്‍ഷിക്കും.

1 പി.എം
ഈ സമയത്ത് ആകര്‍ഷകത്വമുള്ള ഒരു പുരുഷനെ കണ്ടാലും സ്ത്രീക്ക് ഉത്തേജനമുണ്ടാകില്ല. എന്നാല്‍ പുരുഷനില്‍ മറിച്ചാണ്. പഠനങ്ങളനുസരിച്ച് തന്റെ സ്വന്തം പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തിന്റെ ഭാവന സ്ത്രീയിലെ ലൈംഗിക ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിപ്പിക്കും.
ടെക്സാസ് യൂണിവേഴ്സിറ്റിയുടെ ഒരു ഗവേഷണത്തില്‍ അകന്നിരിക്കുന്ന പങ്കാളികളുള്ള സ്ത്രീകളുടെ ഉമിനീര് പഠനവിധേയമാക്കി. തങ്ങളുടെ പങ്കളിയെ കണ്ടതിന് രണ്ടാഴ്ച മുമ്പും, ഒരു ദിവസം മുമ്പും, സെക്സിന് മുമ്പും, സെക്സിന് പിറ്റേന്നും, പിരിഞ്ഞതിന് മൂന്ന് ദിവസത്തിന് ശേഷവും ടെസ്റ്റ് നടത്തി. തങ്ങളുടെ പങ്കാളിയെ കാണുന്നതിന് ഒരു ദിവസം മുമ്പുള്ള ദിവസമായിരുന്നു അവരില്‍ ടെസ്റ്റോസ്റ്റീറോണ്‍ ഉയര്‍ന്ന അളവില്‍ ഉണ്ടായിരുന്നത്.

6 പി.എം
സായാഹ്ന സമയത്ത് പുരുഷനിലെ ടെസ്റ്റോസ്റ്റീറോണ്‍ താഴുകയും സ്ത്രീയിലേത് ക്രമബദ്ധമായി ഉയരുകയും ചെയ്യും. ജിംനേഷ്യത്തില്‍ പോകുന്നത് രണ്ട് വിഭാഗക്കാരിലും ലൈംഗികചോദന വര്‍ദ്ധിപ്പിക്കുന്നതായാണ് പഠനങ്ങള്‍ കാണിക്കുന്നത്. സാന്‍ ഡിയേഗോയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പഠനമനുസരിച്ച് വ്യായാമം ചെയ്യുന്ന പുരുഷന്മാരില് ലൈംഗികതാല്പര്യം കൂടുതലാണ്.
ഇവരില്‍ 30 ശതമാനം കൂടുതല്‍ സെക്സും, 26 ശതമാനം കൂടുതല്‍ രതിമൂര്ച്ഛയുമുണ്ട്. ടെക്സാസ് യൂണിവേഴ്സിറ്റിയുടെ പഠനമനുസരിച്ച് 20 മിനുട്ട് കാര്‍ഡിയോ വ്യായാമം ചെയ്യുന്ന സ്ത്രീകള്‍ക്ക് ചെയ്യാത്തവരേക്കാള്‍ സെക്സ് വീഡിയോ കാണുമ്പോള്‍ ഉത്തേജനമുണ്ടാകുന്നു.

7 പി.എം
സംഘര്‍ഷഭരിതമായ ദിവസത്തിന്റെ അന്ത്യത്തില്‍ സംഗീതം കേള്‍ക്കുന്നത് പോലും സെക്സ് ഹോര്‍മോണിനെ സ്വാധീനിക്കും. ജപ്പാനിലെ നാരാ യൂണിവേേഴ്സിറ്റിയുടെ കണ്ടെത്തലനുസരിച്ച് സംഗീതം സ്ത്രീകളിലെ ടെസ്റ്റോസ്റ്റീറോണ്‍ അളവ് കാര്യമായി തന്നെ വര്‍ദ്ധിപ്പിച്ചപ്പോള്‍ പുരുഷന്മാരില് അത് വിപരീത ഫലമാണുണ്ടാക്കിയത്.
ഇതിന് കാരണമായി ഗവേഷകര്‍ കാണുന്നത് സംഗീതം സ്ത്രീകളെ റിലാക്സ് ചെയ്യുമ്പോള്‍ അവര്‍ക്ക് ലൈംഗിക താല്പര്യമുണ്ടാവുകയും, പുരുഷന്മാരില് ശാന്തതയുണ്ടാക്കുകയും അത് വഴി ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയ്ക്കുകയും ചെയ്യുമെന്നാണ്.

8 പി.എം
ടിവിയില്‍ ഒരു പ്രധാനപ്പെട്ട കളിയുണ്ടെങ്കില്‍ അത് പരുഷന്മാരിലെ ടെസ്റ്റോസ്റ്റീറോണിനെ ബാധിക്കും. ഉത്താ യൂണിവേഴ്സിറ്റിയില്‍ ഉമിനീരിനെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ വേള്‍ഡ് കപ്പ് കാണുന്ന സ്പോര്‍ട്സ് പ്രേമികളില്‍ തങ്ങളുടെ ടീം ജയിച്ചാല്‍ അവരുടെ ഹോര്‍മോണ്‍ നില 20 ശതമാനം വരെ ഉയരുന്നതായി കണ്ടു. പ്രധാനപ്പെട്ട ഒരു കളിയില്‍ പരാജയമാണെങ്കില്‍ 20 ശതമാനം വരെ താഴുകയും ചെയ്യും. സ്ത്രീകളില്‍ കളി കാണുന്നതല്ല കളിക്കുന്നതാണ് സ്വാധീനമുണ്ടാക്കുക.

9 പി.എം
ഈ സമയത്ത് ഒരു പുരുഷന്റെ ടെസ്റ്റോസ്റ്റീറോണ്‍ നില ഏറ്റവും താഴുകയും, സ്ത്രീയുടേത് ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയും ചെയ്യും. എന്നാല്‍ ഒരു സ്ത്രീയുടെ ലൈംഗിക താല്പര്യം എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നതല്ല.
ഡോണിയുടെ അഭിപ്രായത്തില്‍ ലൈംഗിക താല്പര്യത്തിലെ പ്രധാനപ്പെട്ട ഘടകമാകുന്നത് ശരീരത്തിന്റെ രൂപമാണ്. സ്വയം അനാകര്‍ഷകയായി കണക്കാക്കുന്ന ഒരു സ്ത്രീക്ക് ലൈംഗിക താല്പര്യം കുറവായിരിക്കും. ഇക്കാരണത്താലാണ് പോളിസിസ്റ്റിക് ഓവറിയുള്ള സ്ത്രീകളില്‍ ഉയര്‍ന്ന അളവില്‍ ടെസ്റ്റോസ്റ്റീറോണ്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ലൈംഗികാസക്തി കുറവായിരിക്കും. അവര്‍ സ്വയം അമിതഭാരമുള്ളവരോ, സൗന്ദര്യമില്ലാത്തവരോ ആയി കണക്കാക്കുകയും അത് അവരുടെ ലൈംഗികഹോര്മോണുകളെ അടിച്ചമര്‍ത്തുകയും ചെയ്യും.

10 പി.എം
പുരുഷനിലെ ടെസ്റ്റോസ്റ്റീറോണ്‍ അളവ് കുറവായിരിക്കുമെങ്കിലും അവര്‍ക്ക് ലൈംഗിക ബന്ധത്തില്‍ താല്പര്യമുണ്ടായിരിക്കും. ഇത് സ്ത്രീകളുടേതിനേക്കാള്‍ കൂടുതലായിരിക്കുന്നതിനാലാണെന്ന് ഡോണി അഭിപ്രായപ്പെടുന്നു. ഒരിക്കല്‍ ബന്ധപ്പെട്ടാല്‍ സ്ത്രീയിലെ ടെസ്റ്റോസ്റ്റീറോണ്‍ നില വര്‍ദ്ധിക്കും. കാരണം അവള് തന്റെ ആര്‍ത്തവ ചക്രത്തിന്റെ പതിമൂന്നാമത്തെ ദിവസത്തിലായിരിക്കുമ്പോള് അവരുടെ രതിമൂര്‍ച്ഛയും ശരീരമാസകലം അനുഭവപ്പെടുന്ന തരത്തില്‍ വളരെ ഉയര്‍ന്ന നിലയിലായിരിക്കും.
ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയുമ്പോള്‍ ക്ലൈമാക്സിന്റെ തീവ്രത കുറയുകയും ലൈംഗികാവയവങ്ങളെ മാത്രം കേന്ദ്രീകരിച്ചായിരിക്കുകയും ചെയ്യും.സ്ത്രീകള്‍ അറിയേണ്ട യോനീരഹസ്യങ്ങള്‍



Click it and Unblock the Notifications