For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളെ ഫിറ്റാക്കും 10 സമ്മര്‍ സ്‌പോര്‍ട്‌സ്

By Sruthi K M
|

വേനല്‍ക്കാലം ജിംമ്മില്‍ പോയി നിങ്ങള്‍ ബോറടിച്ചോ? നിങ്ങള്‍ സങ്കടപ്പെടേണ്ട, നിങ്ങള്‍ക്ക് ഫിറ്റ്‌നസ് നല്‍കുന്ന ചില സ്‌പോര്‍ട്‌സുകളുമുണ്ട്. വേനല്‍ക്കാലം ആയില്ലേ, ഈ ചൂടില്‍ എങ്ങനെ കളിക്കും എന്ന് ഓര്‍ത്ത് വിഷമിക്കേണ്ട. നിങ്ങളുടെ ശരീരം നല്ല ഫിറ്റാക്കി നിര്‍ത്താന്‍ ഇതും നല്ല സമയമാണ്. അതിന് ചില വിനോദങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മാത്രം മതി. ചൂടില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസവും നല്ല ശരീരവും നിങ്ങള്‍ക്ക് ലഭിക്കും.

<strong>വേനല്‍ക്കാലം മസില്‍ കളയാതിരിക്കാന്‍..</strong>വേനല്‍ക്കാലം മസില്‍ കളയാതിരിക്കാന്‍..

നല്ല ആരോഗ്യത്തിനും ഫിറ്റ്‌നസിനും ഒട്ടേറെ സ്‌പോര്‍ട്‌സുകളുണ്ട്. നിങ്ങള്‍ക്ക് ഏതാണോ ഇഷ്ടം അത് തിരഞ്ഞെടുക്കാം. മനസ്സിന് സന്തോഷം നല്‍കാനും ഇത്തരം വിനോദം സഹായകമാകും. ഫിറ്റ്‌നസിനുവേണ്ടി ഈ സമ്മര്‍ സ്‌പോര്‍ട്‌സുകള്‍ തിരഞ്ഞെടുക്കൂ...

ടെന്നീസ്

ടെന്നീസ്

നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വേനല്‍ക്കാലം തിരഞ്ഞെടുക്കാവുന്ന ഒരു വിനോദമാണ് ടെന്നീസ്. ടെന്നീസ് കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് ഈ സ്‌പോര്‍ട്‌സ് തിരഞ്ഞെടുക്കാം. ഇത് നിങ്ങളുടെ ശരീരത്തിന് ലഭിക്കുന്ന മികച്ച വ്യായാമം ആയിരിക്കും. ടെന്നീസ് കളിക്കുമ്പോള്‍ നിങ്ങളുടെ ശരീരവും മനസ്സ് ചലിക്കുന്നു. ഇത് നിങ്ങളുടെ കഴിവും ശക്തിയും വര്‍ദ്ധിപ്പിക്കും.

ഫുട്‌ബോള്‍

ഫുട്‌ബോള്‍

വേനല്‍ക്കാല വിനോദങ്ങളില്‍ മികച്ച ഒന്നാണ് ഫുട്‌ബോള്‍. പതുക്കയെ വേഗതയോടെയും കളിക്കാന്‍ പറ്റുന്ന ഒരു വിനോദം. ആര്‍ക്കുവേണമെങ്കിലും ഇത് തിരഞ്ഞെടുക്കാം. നിങ്ങള്‍ക്ക് ബാലന്‍സ് നല്‍കുന്ന ഒരു സ്‌പോര്‍ട്‌സ് ആണിത്. നിങ്ങളുടെ സ്റ്റാമിന വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ക്രിക്കറ്റ്

ക്രിക്കറ്റ്

ഇന്ത്യന്‍ ജനതയുടെ ഒരു പ്രിയപ്പെട്ട വിനോദമാണല്ലോ ക്രിക്കറ്റ്. സമ്മര്‍ സ്‌പോര്‍ട്‌സില്‍ ഇതും ഉള്‍പ്പെടുത്താം. ക്രിക്കറ്റ് കളിക്കുന്നതിലൂടെ സഹിഷ്ണുതയും, ഓജസ്സും, ബാലന്‍സും ശാരീരിക ഫിറ്റ്‌നസും ലഭിക്കുന്നു.

ഫ്രിസ്ബീ

ഫ്രിസ്ബീ

എത്രപേര്‍ക്കു വേണമെങ്കിലും എളുപ്പം കളിക്കാന്‍ കഴിയുന്ന വിനോദമാണ് ഫ്രിസ്ബീ. ഒരു മികച്ച കാര്‍ഡിയോ വര്‍ക്കൗട്ടാണിത്. നല്ല മസിലുകള്‍ വളര്‍ത്തിയെടുക്കാന്‍ ഈ സ്‌പോര്‍ട്‌സ് സഹായകമാകും.

വോളിബോള്‍

വോളിബോള്‍

സമ്മര്‍ വോളിബോളാണ് മറ്റൊരു മികച്ച സ്‌പോര്‍ട്‌സ് വര്‍ക്കൗട്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ കലോറി കുറച്ചുക്കൊണ്ടുവരികയും പേശിവ്യൂഹത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

സൈക്ലിംഗ്

സൈക്ലിംഗ്

വേനല്‍ക്കാലം തിരഞ്ഞെടുക്കാവുന്ന മറ്റൊരു സ്‌പോര്‍ട്‌സാണ് സൈക്ലിംഗ്. ഇതിന് സുഹൃത്തുക്കളുടെ ആവശ്യമില്ല. വേഗതയില്‍ സൈക്കിള്‍ ഓടിക്കുന്നത് നിങ്ങളുടെ ശരീരത്തിന് നല്ലതാണ്. ഇത് നിങ്ങള്‍ക്ക് നല്ല ശക്തിയും, പേശികളെ ഉഷാറാക്കുകയും, സ്റ്റാമിന വര്‍ദ്ധിപ്പിക്കുകയും, കലോറി കുറയ്ക്കുകയും, സ്ട്രസ്സ് ഒഴിവാക്കിതരികയും ചെയ്യുന്നു.

നീന്തല്‍

നീന്തല്‍

വേനല്‍ക്കാലത്ത് നിങ്ങളുടെ ശരീരത്തിനെ തണുപ്പിക്കാനും ആരോഗ്യകരമാക്കി നിര്‍ത്താനും കഴിയുന്ന മികച്ച സമ്മര്‍ സ്‌പോര്‍ട്‌സാണ് നീന്തല്‍. നീന്തുമ്പോള്‍ നിങ്ങളുടെ ശരീരം പൂര്‍ണ്ണമായും ചലിക്കുന്നു. നിങ്ങളെ റിലാക്‌സാക്കി നിര്‍ത്തുകയും, സഹിഷ്ണുത വര്‍ദ്ധിപ്പിക്കാനും, മസിലുകള്‍ ദൃഢമാക്കാനും, തടി കുറയ്ക്കാനും, വഴക്കമുള്ള ശരീരമാക്കി മാറ്റി തരാനും നീന്തല്‍ സഹായകമാകും.

ഡാന്‍സ്

ഡാന്‍സ്

ഡാന്‍സ് ഒരു രസകരമായ വ്യായാമമാണ്. വേനല്‍ക്കാലം ഒരു ബുദ്ധിമുട്ടും ഇല്ലാതെ നിങ്ങള്‍ക്കിത് ചെയ്യാം. നിങ്ങളുടെ കഴിവ് വര്‍ദ്ധിപ്പിക്കും. 30 മിനിട്ട് ഡാല്‍സ് കളിക്കുമ്പോള്‍ നിങ്ങളുടെ ശരീരം ഓജസ്സോടെ പ്രവര്‍ത്തിക്കുന്നു. ഡാന്‍സ് കളിക്കുന്നതിലൂടെ നിങ്ങളുടെ ശക്തി വര്‍ദ്ധിക്കുന്നു, ശരീരഭംഗി, നിങ്ങളുടെ നില്‍പ്പ് ബാലന്‍സ് ചെയ്യുന്നു, സ്‌ട്രെസ്സ് കുറയ്ക്കുന്ന, കലോറിയും ഇല്ലാതാക്കുന്നു.

ബാഡ്മിന്റന്‍

ബാഡ്മിന്റന്‍

എല്ലാ പ്രായത്തിലുള്ളവര്‍ക്കും കളിക്കാവുന്ന ഒരു സ്‌പോര്‍ട്‌സ് ആണിത്. ബാഡ്മിന്റന്‍ കളിക്കുന്നതിലൂടെ കലോറി കുറയുകയും, ആരോഗ്യകരമായ ശരീര ഭാരം ലഭിക്കുകയും, ഫിറ്റ്‌നസ് കിട്ടുകയും ചെയ്യുന്നു.

ഹൈകിങ്

ഹൈകിങ്

ദീര്‍ഘദൂരമുള്ള നടത്തം നിങ്ങളുടെ നല്ല ശരീരത്തിനുവേണ്ടി നല്‍കാവുന്ന ഏറ്റവും മികച്ച വ്യായാമമാണ്. ഇത് ഫിറ്റ്‌നസ് നല്‍കുന്നു, ഡിപ്രെഷന്‍ അകറ്റുന്നു, നിങ്ങളുടെ സന്ധികള്‍ ബലപ്പെടുത്തുകയും ചെയ്യുന്നു.

English summary

a list of top 10 summer sports you can play to maintain your fitness

There are several fun sports that can help you achieve great health and fitness. share a list of top 10 summer sports you can play to maintain your fitness.
Story first published: Wednesday, April 1, 2015, 12:54 [IST]
X
Desktop Bottom Promotion