For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊണ്ണത്തടിക്കു പിന്നിലെ യാഥാര്‍ഥ്യങ്ങള്‍

By Sruthi K M
|

അമിതമായി ആഹാരം കഴിക്കുന്നതും ചിട്ടയായ വ്യായാമം ഇല്ലാത്തതുമാണ് പൊണ്ണത്തടിക്കു പിന്നില്‍ എന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ പൊണ്ണത്തടിക്കു പിന്നില്‍ നിങ്ങള്‍ അറിയാതെ പോകുന്ന പല കാരണങ്ങളുമുണ്ട്.നിങ്ങള്‍ നിത്യജീവിതത്തില്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും പൊണ്ണത്തടിക്ക് കാരണമാകുന്നുണ്ട്.

തേങ്ങാച്ചായ നിങ്ങളുടെ ആരോഗ്യത്തിന്

രോഗങ്ങള്‍ വര്‍ദ്ധിക്കാനും ആയുര്‍ദൈര്‍ഘ്യം കുറയാനും പൊണ്ണത്തടി കാരണമാകുന്നു. അതുകൊണ്ടുതന്നെ പൊണ്ണത്തടി ഇല്ലാതാക്കേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണ്. പൊണ്ണത്തടിയുടെ കാരണങ്ങളും ഭവിഷ്യത്തുകളും എന്തെല്ലാമാണെന്ന് മനസിലാക്കിയാല്‍ മാത്രമേ ഈ സാമൂഹിക വിപത്തിനെ ഇല്ലാതാക്കാന്‍ കഴിയൂ..

വെയില്‍ കൊള്ളാതിരുന്നാല്‍

വെയില്‍ കൊള്ളാതിരുന്നാല്‍

വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാന്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഗുളിക മാത്രം കഴിച്ചതുകൊണ്ടായോ. സൂര്യപ്രകാശം ഏല്‍ക്കുകയും വേണം. സൂര്യപ്രകാശം ഏല്‍ക്കുന്നത് അമിതഭാരം കുറയ്ക്കും. ദിവസവും 20 മിനിട്ട് സൂര്യപ്രകാശം കൊള്ളുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും.

വ്യായാമം

വ്യായാമം

സൂര്യപ്രകാശം ഏല്‍ക്കുന്നതിനോടൊപ്പം വ്യായാമവും ആകാം. ഇതും നിങ്ങള്‍ക്ക് പൊണ്ണത്തടിക്ക് പരിഹാരം നല്‍കും.

പ്ലാസ്റ്റിക്കിലുള്ള ലഞ്ച് ബോക്‌സ്

പ്ലാസ്റ്റിക്കിലുള്ള ലഞ്ച് ബോക്‌സ്

പലരും പ്ലാസ്റ്റിക്ക് പാത്രങ്ങളിലാണ് ഭക്ഷണങ്ങള്‍ സൂക്ഷിക്കുന്നത്. സ്‌കൂളിലോ, യാത്ര പോകുമ്പോഴോ ഭക്ഷണം കഴിക്കാന്‍ പ്ലാസ്റ്റിക്ക് ലഞ്ച് ബോക്‌സാണ് ഉപയോഗിക്കുന്നതും. ഇതും ശരീരത്തില്‍ കൊഴുപ്പ് കൂടുന്നതിന് കാരണമാകുന്നു.

പ്ലാസ്റ്റിക്കും കൊഴുപ്പും തമ്മില്‍

പ്ലാസ്റ്റിക്കും കൊഴുപ്പും തമ്മില്‍

പ്ലാസ്റ്റിക്കില്‍ ബിസ്ഫിനോള്‍ എ അല്ലെങ്കില്‍ ബിപിഎ അടങ്ങിയിരിക്കുന്നു. ഇത് പ്ലാസ്റ്റിക്ക് പാത്രങ്ങളില്‍ സൂക്ഷിക്കുന്ന ആഹാരസാധനങ്ങളില്‍ ആഗിരണം ചെയ്യുന്നു. ഇത് ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിനെ ബാധിക്കുകയും അതുവഴി പൊണ്ണത്തടി ഉണ്ടാകുന്നതിനും കാരണമാകുന്നു.

വയറ്റിലെ ബാക്ടീരിയ

വയറ്റിലെ ബാക്ടീരിയ

വയറ്റിലെ നല്ല ബാക്ടീരിയ നിങ്ങളുടെ ആരോഗ്യത്തിന് ഉത്തമമാണ്. എന്നാല്‍ ഇതിന്റെ അളവ് കൂടുന്നത് ശരീരത്തിന് ദോഷം ചെയ്യും. ഇത് കഴിക്കുന്ന ഭക്ഷണത്തില്‍നിന്നു നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ന്യൂട്രീഷന്‍ വലിച്ചെടുക്കുന്നു. ഇത് കൊഴുപ്പ് കൂട്ടാന്‍ കാരണമാകുന്നു.

പരിഹാരം

പരിഹാരം

കുടലിന്റെ ആരോഗ്യ ത്തിന് ധാരാളം ഭക്ഷണം കഴിക്കുക അതൊടൊപ്പം ധാരാളം വെള്ളവും കുടിക്കുക.

ആഹാരത്തിലെ വൈറസുകള്‍

ആഹാരത്തിലെ വൈറസുകള്‍

വിഷാംശം അടങ്ങിയ പച്ചക്കറികളില്‍ എഡിഎ 36 കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് അമിതഭാരത്തിനു കാരണമാകുന്നു. പൊണ്ണത്തടി ഉള്ളവര്‍ കഴിയുന്നതും വീട്ടില്‍ നിന്നു കൃഷി ചെയ്യുന്ന പച്ചക്കറികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

ചെവിയിലെ അണുബാധ

ചെവിയിലെ അണുബാധ

ചെറിയ പ്രായത്തില്‍ ചെവിയില്‍ ഉണ്ടാകുന്ന അണുബാധ ഭാവിയില്‍ പൊണ്ണത്തടിയിലേക്ക് നയിച്ചേക്കുമെന്നാണ് പറയുന്നത്. ചെവിയിലുണ്ടാകുന്ന അണുബാധ തലച്ചോറിലെ ഞരമ്പുകളെ കേടുവരുത്തുകയും അതുവഴി ആഹാരത്തിന്റെ രുചി അറിയാന്‍ കഴിയാതെ വരികയും കൂടുതല്‍ കഴിക്കുകയും ചെയ്യുന്നു.

എസി മുറിയില്‍ ഇരിക്കുന്നത്

എസി മുറിയില്‍ ഇരിക്കുന്നത്

എസി മുറിയില്‍ അധികനേരം ഇരിക്കുന്നതുമൂലം ശരീരം വിയര്‍ക്കുന്നില്ല. അതിനാല്‍ ശരീരത്തിലെ കലോറിമൂലം ശരീര ഊഷ്മാവ് നിലനില്‍ക്കുന്നു.

സ്മാര്‍ട്ട് ഫോണ്‍

സ്മാര്‍ട്ട് ഫോണ്‍

അമിതമായി ഫോണില്‍ ചിലവഴിക്കുന്നത് പൊണ്ണതടിയിലേക്ക് നയിക്കും. ഇത് വ്യായാമം ചെയ്യേണ്ട സമയം ഇല്ലാതാക്കുന്നു.

വിവാഹം

വിവാഹം

വിവാഹത്തിനുശേഷം മിക്ക സ്ത്രീകളും പുരുഷന്മാരും തടിക്കുന്നു. വിവാഹത്തിനുമുന്‍പ് കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആഹാരം വിവാഹശേഷം ഇവര്‍ കഴിക്കുന്നു.

English summary

some things that are making you fat

some things you didn't know were making you fat - why your diet might not be working.
Story first published: Wednesday, July 8, 2015, 15:38 [IST]
X
Desktop Bottom Promotion