പുഷ് അപ് ആരോഗ്യത്തിന്...?

Posted By:
Subscribe to Boldsky

വ്യായാമത്തിന്റെ നല്ലൊരു രൂപമാണ് പുഷ് അപ്. ഏറ്റവും എളുപ്പത്തിലും കുറഞ്ഞ രീതിയിലും ചെയ്യാവുന്ന വ്യായാമമാണ് പുഷ് അപ്. നിങ്ങള്‍ക്ക് ആരോഗ്യകരമായ ശരീരമാണ് വേണ്ടെതെങ്കില്‍ ഈ വ്യായാമം സ്വീകരിക്കാം. പുഷ് അപ് ചെയ്യുന്നതുകൊണ്ട് ആരോഗ്യ ഗുണങ്ങള്‍ പലതാണ്. മനസിന് ശക്തി നല്‍കുന്ന ഒരു വ്യായാമമാണ് പുഷ് അപ്. ഇതു തന്നെയാണ് ഈ വ്യായാമം കൊണ്ട് ലഭിക്കുന്ന ഏറ്റവും മികച്ചത്. ശരീരത്തിന് ഏറ്റവും ആവശ്യമുള്ളതും അതാണ്.

ഇന്നത്തെ ജീവിത ശൈലിയില്‍ ഒഴിവാക്കാനാവാത്ത ഒന്നായി മാറി കഴിഞ്ഞു വ്യായാമം. ഏത് തരം വ്യായാമം ചെയ്താല്‍ കൂടുതല്‍ ഗുണങ്ങള്‍ കിട്ടും എന്നാണ് എല്ലാ വരും തിരയുന്നത്. ഫിറ്റായ ശരീരം, സൗന്ദര്യം, പ്രതിരോധശക്തി എന്നിങ്ങനെ ധാരാളം ഗുണങ്ങള്‍ ഒരു വ്യായമത്തിലൂടെ ലഭിക്കുകയാണെങ്കില്‍ പുഷ് അപ് തന്നെയല്ലേ ഏറ്റവും അനുയോജ്യം.

പുഷ് അപ് വ്യായാമം ചെയ്യേണ്ടതെങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. തറയില്‍ ആദ്യം നിങ്ങള്‍ കമഴ്ന്നു കിടക്കുക. പിന്നീട് നിങ്ങളുടെ ശരീരം ബാലന്‍സ് ചെയ്ത് തരയുടെ സമാന്തരമായി പൊങ്ങുക. കാലിന്റെ വിരലറ്റവും നിങ്ങളുടെ കൈയും മാത്രമേ തറയില്‍ തൊടാന്‍ പാടുള്ളൂ. നിങ്ങളുടെ കൈ ഉപയോഗിച്ച് നിങ്ങളുടെ ശരീരം പൊക്കുകയും താഴ്ത്തുകയും ചെയ്യാം. ആദ്യം കുറച്ച് കഷ്ടമാണെന്ന് തോന്നുമെങ്കിലും ദിവസവും ചെയ്യുമ്പോള്‍ നിങ്ങള്‍ക്കത് എളുപ്പം ചെയ്യാന്‍ കഴിയുന്നതേയുള്ളൂ. ഒരാഴ്ച കൊണ്ടുതന്നെ നല്ല മാറ്റം നിങ്ങള്‍ക്കുണ്ടാകും. നല്ല ഫിറ്റാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ നിങ്ങള്‍ പുഷ് അപിനെ സ്‌നേഹിച്ചേ മതിയാകൂ. എന്തൊക്കെ ഗുണങ്ങളാണ് ഈ ഒരൊറ്റ വ്യായാമം കൊണ്ട് നിങ്ങള്‍ക്ക് ലഭിക്കുക ഒന്നു നോക്കാം.

ചിലവില്ലാതെ ചെയ്യാം

ചിലവില്ലാതെ ചെയ്യാം

പുഷ് അപ് വ്യായാമത്തിന് നിങ്ങള്‍ക്ക് ഒരു ചിലവും ഇല്ല. ഒരു പൈസയും ചിലവാക്കാതെ വീട്ടില്‍ നിന്നു തന്നെ ഇത് ചെയ്യാം. ഉപകരണമോ ഒരു കോച്ചിംഗിന്റെ ആവശ്യമോ വരുന്നില്ല. ഇതാണ് പുഷ് അപിന്റെ ഒരു ഗുണം.

പേശികള്‍ക്ക്

പേശികള്‍ക്ക്

പുഷ് അപ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ പേശികള്‍ക്ക് ബലം കിട്ടുന്നു. നിങ്ങളുടെ നെഞ്ച്, ഷോല്‍ഡര്‍ എന്നീ ഭാഗങ്ങളിലെ പേശികള്‍ക്ക് കൂടുതല്‍ ബലം കിട്ടുന്നു.

വ്യത്യാസം

വ്യത്യാസം

നിങ്ങള്‍ക്ക് പല സ്റ്റൈലിലും പുഷ് അപ് ചെയ്യാം. ഓരോ സ്‌റ്റൈലും വ്യത്യസ്ത ഫലം നല്‍കും. നിങ്ങളുടെ സൗന്ദര്യവും ശരീരത്തിന്റെ ഇന്റന്‍സിറ്റി വര്‍ദ്ധിപ്പിക്കുയും ചെയ്യും. ഇത് ദിവസവും 30 തവണ ചെയ്യുന്നത് നല്ലതാണ്.

ഹൃദയത്തിനും രക്തധമനികള്‍ക്കും

ഹൃദയത്തിനും രക്തധമനികള്‍ക്കും

പുഷ് അപ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാകുന്നു. പേശികള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ഹൃദയത്തിനും രക്തധമനികള്‍ക്കും ഫലപ്രദമാണ്. നിങ്ങള്‍ക്ക് കരുത്തും ഓജസ്സും ലഭിക്കുന്നു.

ഹൃദയത്തിന്

ഹൃദയത്തിന്

പുഷ് അപ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഹൃദയ പേശികള്‍ കരുത്തുള്ളതാകുന്നു.

കഴുത്തെല്ല്

കഴുത്തെല്ല്

ദിവസവും പുഷ് അപ് ചെയ്യുന്നതിലൂടെ നിങ്ങളുടെ തോള്‍, കൈ, കൈമുട്ട് എന്നിവയ്ക്ക് ശക്തി ലഭിക്കുന്നു. ഇത് നിങ്ങളുടെ കഴുത്തെല്ലിന് ബലം നല്‍കുകയും ചെയ്യുന്നു.

തടി കുറയ്ക്കുന്നു

തടി കുറയ്ക്കുന്നു

ദിവസവും പുഷ് അപ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന മറ്റൊരു ഗുണമാണ് നിങ്ങളുടെ ശരീരഭാരം കുറയുന്നത്. പുഷ് അപ് ചെയ്യുന്നതിലൂടെ ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് ഇളകി പോകുന്നു. ഇത് നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായകമാകുന്നു.

English summary

the health benefits of pushups exercise

The pushups exercise is build strength. If you are interested to know about several other benefits of pushups, read on.
Story first published: Monday, February 23, 2015, 11:16 [IST]