For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ബാഹുബലി'യ്ക്കു പിന്നിലെ രഹസ്യം പുറത്ത്‌

|

ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ഓരോ സിനിമാ പ്രേമികളും. നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ബാഹുബലി രണ്ടാം ഭാഗത്തിലുള്ളതെന്ന് സംവിധായകന്‍ രാജമൗലിയും അഭിനേതാക്കളും സമ്മതിച്ചും കഴിഞ്ഞു.

എങ്ങനെ മമ്മൂക്ക ചെറുപ്പമാകാതിരിക്കും?

എന്നാല്‍ ഇതിലെല്ലാമുപരി ബാഹുബലിയെ ബാഹുബലിയാക്കിത്തീര്‍ത്ത നായകന്‍ പ്രഭാസിന് തന്റെ ഫിറ്റ്‌നസ്സിനെക്കുറിച്ച് ചിലതു പറയാനുണ്ട്. ബാഹുബലിയിലൂടെ തന്റെ കരിയര്‍ തന്നെ മാറിമറിഞ്ഞെന്നാണ് പ്രഭാസിന്റെ അഭിപ്രായം. എന്തൊക്കെയാണ് പ്രഭാസിന്റെ ഫിറ്റ്‌നസ് രഹസ്യമെന്നു നോക്കാം.

പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം

ബാഹുബലി ആദ്യ ഭാഗത്തിനു വേണ്ടി കഷ്ടപ്പെട്ടതിനേക്കാള്‍ അധികമാണ് രണ്ടാം ഭാഗത്തില്‍ പ്രഭാസ് കഷ്ടപ്പെടുന്നത്. അതുകൊണ്ടും തന്നെ ശരീരഭാരം 100 കിലോയാണ് കൂട്ടിയത്. ഇതിനായി പ്രഭാതഭക്ഷണത്തില്‍ 40 മുട്ടയുടെ വെള്ളയാണ് പ്രഭാസ് നിത്യവും കഴിയ്ക്കുന്നത്.

കാര്‍ബോഹൈഡ്രേറ്റ് ഇല്ല

കാര്‍ബോഹൈഡ്രേറ്റ് ഇല്ല

ഭക്ഷണകാര്യത്തില്‍ അത്രയധികം ശ്രദ്ധ പതിപ്പിക്കുന്ന വ്യക്തിയാണ് പ്രഭാസ്. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമൊന്നും കഴിക്കില്ലെന്നതും പ്രഭാസിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ഉച്ചഭക്ഷണം

ഉച്ചഭക്ഷണം

ഉച്ചഭക്ഷണത്തില്‍ പ്രധാനമായും നോണ്‍വെജ് ഉള്‍പ്പെടുത്തുമെങ്കിലും മത്സ്യമാണ് പ്രഭാസിന്റെ ഇഷ്ടവിഭവം. അതും കറി വെച്ചതിനോടാണ് കൂടുതല്‍ പ്രിയമെന്നും ഇതിലൂടെ ശരീരത്തിലെ കൊഴുപ്പ് കുറയുമെന്നും പ്രഭാസിന്റെ അനുഭവം.

അരിഭക്ഷണം കഴിക്കില്ല

അരിഭക്ഷണം കഴിക്കില്ല

പൂര്‍ണമായും അരിഭക്ഷണം ഉപേക്ഷിച്ചിരിക്കുകയാണ് പ്രഭാസ്. അരിഭക്ഷണത്തിനു പകരം ചപ്പാത്തിയും മുട്ടയും മറ്റുമാണ് ഇദ്ദേഹത്തിന്റെ ഫിറ്റ്‌നസ്സിന്റെ രഹസ്യം.

ജിം വര്‍ക്കൗട്ട്

ജിം വര്‍ക്കൗട്ട്

ജിമ്മിലുള്ള വര്‍ക്കൗട്ടാണ് പ്രഭാസിനെ ഇത്രയും ഫിറ്റാക്കുന്നത്. വെയ്റ്റ്‌ലിഫ്റ്റിങ് വര്‍ക്കൗട്ടും ബോഡി ബില്‍ഡിംഗു പ്രഭാസിന്റെ ഫിറ്റ്‌നസ്സിന്റെ രഹസ്യം.

യോഗ

യോഗ

ദിവസവും രാവിലെ യോഗ ചെയ്യുന്നതും പ്രഭാസിന്റെ ശീലങ്ങളില്‍ പെടും. മാത്രമല്ല രാവിലെയുള്ള വ്യായാമവും ഓട്ടവുമെല്ലാം പ്രഭാസിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളില്‍ പെടുന്നതാണ്.

നട്‌സ് സ്‌നാക്‌സ്

നട്‌സ് സ്‌നാക്‌സ്

പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തുന്നതിനേക്കാള്‍ കൂടുതല്‍ നട്‌സാണ് സ്‌നാക്‌സിനു പകരം ഉള്‍പ്പെടുത്തുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുമെന്നാണ് പ്രഭാസിന്റെ വാദം.

 ടെന്‍ഷന്‍ ഫ്രീ ലൈഫ്

ടെന്‍ഷന്‍ ഫ്രീ ലൈഫ്

ഒരു കാര്യത്തിലും ആവശ്യമില്ലാതെ ടെന്‍ഷനാവില്ലെന്നതാണ് പ്രഭാസിന്റെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യരഹസ്യം. എന്തു കാര്യമാണെങ്കിലും അതിനു ഉടന്‍ തന്നെ പരിഹാരം കാണുന്നതിനും ഇദ്ദേഹം ശ്രമിക്കാറുണ്ടത്രേ.

പാട്ടു കേള്‍ക്കുന്നതും ശീലം

പാട്ടു കേള്‍ക്കുന്നതും ശീലം

പാട്ടു കേള്‍ക്കുന്നതിലൂടെ മനസ്സിനെ എപ്പോഴും സന്തോഷത്തോടെ നിലനിര്‍ത്താന്‍ കഴിയാറുണ്ടെന്ന് പ്രഭാസ്. അതുകൊണ്ടു തന്നെ ഒഴിവു സമയങ്ങളില്‍ പാട്ടു കേള്‍ക്കുന്നതും സിനിമ കാണുന്നതുമാണ് പ്രഭാസിന്റെ ശീലം.

 രാത്രി ഭക്ഷണം

രാത്രി ഭക്ഷണം

രാത്രി ഭക്ഷണത്തിന്റ കാര്യത്തിലും മറ്റുള്ള താരങ്ങളില്‍ നിന്നും വ്യത്യസ്തനാണ് പ്രഭാസ്. റൊട്ടിയും പച്ചക്കറികളുമാണ് പ്രധാനമായും പ്രഭാസിന്റെ രാത്രി ഭക്ഷണം. ഇത് ദഹനത്തിനു സഹായിക്കുമെന്നാണ് പ്രഭാസിന്റെ അനുഭവം.

English summary

Prabhas Workout Routine And Diet Plan

Prabhas is an Indian film actor known for his works exclusively in the Telugu cinema.
Story first published: Saturday, November 14, 2015, 12:22 [IST]
X
Desktop Bottom Promotion