മുന്തിരി കഴിച്ചു തടി കുറയ്ക്കാം

Posted By:
Subscribe to Boldsky

തടി കുറയ്ക്കുന്നതും കൂട്ടുന്നതുമായ പലതരം ഭക്ഷണങ്ങളുണ്ട്. ഭക്ഷണങ്ങളിലെ പ്രത്യേകതയാണ് ഇതിന് ആധാരമാകുന്നത്.

ഫ്രൂട്‌സ്, പച്ചക്കറികള്‍ എന്നിവ പൊതുവെ തടി കൂട്ടാത്തവയാണ്. മാത്രമല്ല, പലതും തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ലിവര്‍ ക്യാന്‍സര്‍, പ്രാരംഭ ലക്ഷണങ്ങള്‍

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളില്‍ മുന്തിരിയും പെടുന്നു. മുന്തിരി ഏതെല്ലാം വിധത്തിലാണ് തടി കുറയ്ക്കാന്‍ സഹായിക്കുകയെന്നു നോക്കൂ, മുന്തിരി ഡയറ്റെന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിയ്ക്കാം.

 മുന്തിരി മാത്രം

മുന്തിരി മാത്രം

ഇതു പ്രകാരം ഒന്നോ രണ്ടോ ദിവസം മുന്തിരി മാത്രം കഴിയ്ക്കുക. ഇതാണ് മുന്തിരി ഉപയോഗിച്ചു തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ചെയ്യേണ്ട പ്രധാന കാര്യം.

കുറഞ്ഞ തോതിലാണ് കൊഴുപ്പ്

കുറഞ്ഞ തോതിലാണ് കൊഴുപ്പ്

മുന്തിരിയില്‍ കുറഞ്ഞ തോതിലാണ് കൊഴുപ്പ് അടങ്ങിയിരിയ്ക്കുന്നത്. അണ്‍സാച്വറേറ്റഡ് കൊഴുപ്പാണ് ഇതില്‍ പ്രധാനമായും ഉള്ളത്. അതാണ് മറ്റൊരു ഗുണം.

നാരുകള്‍

നാരുകള്‍

ഇതില്‍ ഉയര്‍ന്ന തോതില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ പെട്ടെന്നാക്കും. അപചയപ്രക്രിയ ശക്തിപ്പെടുത്തും. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്.

ചര്‍മത്തിന്

ചര്‍മത്തിന്

മുന്തിരിയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയാനും രോഗങ്ങള്‍ ചെറുക്കാനും മാത്രമല്ല, ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കുന്നതിനും സഹായിക്കും.

തൊലി കളയാതെ

തൊലി കളയാതെ

മുന്തിരി തൊലി കളയാതെ വേണം കഴിയ്ക്കാന്‍. ഇതിന്റെ തൊലിയില്‍ ഗുണങ്ങളേറെയുണ്ട്.

ചുവന്ന മുന്തിരി

ചുവന്ന മുന്തിരി

ചുവന്ന മുന്തിരിയാണ് കൂടുതല്‍ നല്ലത്. ഇതില്‍ റെസര്‍വറ്റോള്‍ അളവ് കൂടുതലാണ്. ഇത് കോശങ്ങളുടെ ഉല്‍പാദനത്തിനും സഹായിക്കും.

മുന്തിരി മാത്രം

മുന്തിരി മാത്രം

മുന്തിരി ഉപയോഗിച്ചുള്ള വെയ്റ്റ് ലോസ് ഡയറ്റില്‍ മുന്തിരി മാത്രം കഴിയ്ക്കുകയെന്നത് പ്രധാനമാണ്. ഇത് ഒന്നോ രണ്ടോ ദിവസത്തേയ്‌ക്കെടുത്താന്‍ മതിയാകും.

Read more about: weightloss തടി
English summary

Grapes For Weightloss

The best way to lose weight is by grapes. Grapes help you to lose weight in a very fast way. Grapes are healthy and are the best for weight loss.
Story first published: Monday, June 8, 2015, 11:47 [IST]