For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലിവര്‍ ക്യാന്‍സര്‍, പ്രാരംഭ ലക്ഷണങ്ങള്‍

By Super
|

മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് കരള്‍. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും രണ്ടാമത്തെ വലിയ അവയവവും കൂടിയാണിത്. ആരോഗ്യകരമായ ഒരു ജീവിതത്തിന് കരളിന്‍റെ ശരിയായ പ്രവര്‍ത്തനം ഏറെ പ്രധാനപ്പെട്ടതാണ്. ഇന്ന് ഏറെ കണ്ടുവരുന്ന മാരകമായ ഒരു രോഗമാണ് കരളിലുണ്ടാകുന്ന ക്യാന്‍സര്‍.

കരളിന്‍റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സംശയങ്ങള്‍ തോന്നിക്കുന്ന ചില അടയാളങ്ങള്‍ ഉണ്ടാവാം. ഇവ നേരത്തെ മനസിലാക്കിയിരുന്നാല്‍ തുടക്കത്തില്‍ തന്നെ ശരിയായ വൈദ്യസഹായം നേടാനാവും. ആദ്യ ഘട്ടത്തില്‍ തന്നെ ചികിത്സ ആരംഭിച്ചാല്‍ വേഗത്തില്‍ രോഗമുക്തി നേടാനാവും.

വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍വേനലില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കരളിലെ ക്യാന്‍സര്‍ മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളും, പൊതുവായ സൂചനകളുമാണ് ഇവിടെ പറയുന്നത്.

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം ഒരു രോഗമല്ല. കരളിന്‍റെ പ്രവര്‍ത്തനത്തിലുള്ള തകരാറാ​ണ്. കരളിന്‍റെ പ്രവര്‍ത്തനം തകരാറിലാകുന്നത് ശരീരത്തില്‍ ബിലിറൂബിന്‍ പെരുകുന്ന അവസ്ഥയുണ്ടാക്കും. കരളിലെ ക്യാന്‍സറിന്‍റെ ലക്ഷണമായി മഞ്ഞപ്പിത്തം പ്രത്യക്ഷപ്പെടാറുണ്ട്.

ശരീരഭാരം കുറയല്‍

ശരീരഭാരം കുറയല്‍

ശാരീരിക പ്രവര്‍ത്തനങ്ങളെ ശരിയായി നടത്തിക്കൊണ്ട് പോകാന്‍ സഹായിക്കുന്ന അവയവമാണ് കരള്‍. കരളിന്‍റെ പ്രവര്‍ത്തനം തകരാറിലായാല്‍ ശരീരഭാരം കുറയും. ഇത് ക്യാന്‍സറിന്‍റെ ഒരു പ്രധാന ലക്ഷണമായി പരിഗണിക്കാം.

മനംപിരട്ടലും ഛര്‍ദ്ദിയും

മനംപിരട്ടലും ഛര്‍ദ്ദിയും

മറ്റ് കാരണങ്ങളൊന്നുമില്ലാതെ ഛര്‍ദ്ദിയും മനം പിരട്ടലും ഉണ്ടാകുന്നുവെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതാണ്. കരള്‍ സംബന്ധമായ മറ്റെന്തെങ്കിലും തകരാറുണ്ടോ എന്നും അറിയ​ണം. കരളിലെ ക്യാന്‍സറിന്‍റെ ആദ്യലക്ഷണങ്ങളില്‍ പെടുന്നവയാണ് ഇവ.

ക്ഷീണം

ക്ഷീണം

മറ്റേതെങ്കിലും പ്രശ്നങ്ങള്‍ക്കൊപ്പം അമിതമായ ക്ഷീണവും അനുഭവപ്പെടുന്നുണ്ടോ? ക്ഷീണം സാധാരണമാണെങ്കിലും കരളിലെ ക്യാന്‍സറിന്‍റെ ഒരു പ്രധാന ലക്ഷ​ണമാണ് ക്ഷീണം.

കരള്‍ വികസിക്കല്‍

കരള്‍ വികസിക്കല്‍

അടിവയറിന് മുകളിലായി വലത് വശത്താണ് കരളിന്‍റെ സ്ഥാനം. കരള്‍ വികസിക്കുമ്പോള്‍ ഇത് മധ്യത്തിലേക്ക് മാറും. ഇക്കാര്യം ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഹെപാറ്റോമെഗലി എന്ന ഈ അവസ്ഥ ക്യാന്‍സറിന്‍റെ വ്യക്തമായ സൂചനയാണ്.

ചൊറിച്ചില്‍

ചൊറിച്ചില്‍

ചൊറിച്ചില്‍ ഒരു പൊതുവായ ലക്ഷണമാണ്. ശരീരത്തിലെ ബിലിറൂബിന്‍റെ അളവ് കൂടുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. കരളിലെ ക്യാന്‍സറിന്‍റെ ഒരു സൂചനയാണ് ചൊറിച്ചില്‍.

അടിവയറ്റിലെ വേദന

അടിവയറ്റിലെ വേദന

കരളിന്‍റെ വലുപ്പം കൂടുന്നത് അടിവയറ്റില്‍ വേദനയ്ക്ക് കാരണമാകും. വികസിച്ച കരളിനൊപ്പം അടിവയറ്റിലും വേദന അനുഭവപ്പെടുന്നുവെങ്കില്‍ അത് ക്യാന്‍സറിന്‍റെ സാന്നിധ്യം മൂലമാകാം.

വയറ് ചീര്‍ക്കല്‍

വയറ് ചീര്‍ക്കല്‍

അസിറ്റിസ് അഥവാ അടിവയറ്റില്‍ ഒരു ദ്രാവകം അടിഞ്ഞുകൂടുന്നത് ക്യാന്‍സറിന്‍റെ ആദ്യ ലക്ഷണമാണ്. സ്പര്‍ശിച്ചറിയാവുന്ന കരളിന്‍റെ സ്പന്ദനവും, അടിവയറ്റിലെ ചീര്‍ക്കലും ക്യാന്‍സറിന്‍റെ വ്യക്തമായ അടയാളങ്ങളാണ്.

മൂത്രത്തിന്‍റെ ഇരുണ്ട നിറം

മൂത്രത്തിന്‍റെ ഇരുണ്ട നിറം

ശരീരത്തില്‍ പെരുകുന്ന ബിലിറൂബിന്‍ മൂത്രത്തിലൂടെ പുറത്തേക്ക് പോകും. ഇത് മൂത്രത്തിന്‍റെ നിറം ഇളം മഞ്ഞയില്‍ നിന്ന് ബ്രൗണ്‍ നിറമാക്കും. മൂത്രത്തില്‍ ഇത്തരത്തിലുള്ള നിറം മാറ്റം കണ്ടാല്‍ വൈദ്യപരിശോധനക്ക് വിധേയമാവുക.

English summary

Liver Cancer Know First Symptoms and Signs

The liver is one of the vital organs of the human body. Liver is the largest gland and the second largest organ in the human body.
X
Desktop Bottom Promotion