നിങ്ങളുടെ ജിം ട്രെയിനര്‍ പറയാത്ത രഹസ്യം

Posted By:
Subscribe to Boldsky

നിങ്ങളെന്നും ജിമ്മില്‍ പോകുന്നു വ്യായാമം ചെയ്യുന്നു എന്നിട്ടുമെന്തേ പ്രതീക്ഷിച്ച ഫലം കിട്ടുന്നില്ല. അധിക സമയവും നിങ്ങളുടെ മടിയും അതിനൊരു പ്രധാന കാരണമാണ്. വെറുതെ സമയം കളയുകയാണെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ജിം ബാഗിലുണ്ടായിരിക്കേണ്ട 10 കാര്യങ്ങള്

എന്നാല്‍ നിങ്ങളുടെ ട്രെയിനര്‍ക്കാവട്ടെ നല്ല ഉരുക്കു പോലുള്ള മസിലുകളും ശരീരവുമായിരിക്കും. നിങ്ങള്‍ എത്ര കഷ്ടപ്പെട്ടാലും അത്രത്തോളം വരില്ല. അതെന്താ അങ്ങനെ എന്നാലോചിച്ചിട്ടുണ്ടോ? ജിമ്മില്‍ സമയം നഷ്ടപ്പെടുത്തുന്ന 6 കാര്യങ്ങള്

നിങ്ങളുടെ ജിം ട്രെയിനര്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളുമുണ്ട്. പലരും ട്രേഡ് സീക്രട്ട് എന്ന പോലെ കൊണ്ടു നടക്കുന്ന ഒന്ന്. അത് പറയാന്‍ അവര്‍ മടി കാണിക്കും. എന്നാല്‍ ആ രഹസ്യം എന്താണെന്ന് നമുക്ക് നോക്കാം.

കുറച്ചു സമയം കൂടുതല്‍ ഫലം

കുറച്ചു സമയം കൂടുതല്‍ ഫലം

കുറച്ചു സമയത്തിനുള്ളില്‍ തന്നെ റിസള്‍ട്ട് ലഭിക്കണമെന്ന ആവശ്യം നിങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ടാകും. അതായിരിക്കും പല ട്രെയിനിംഗ് സെന്ററുകളുടെ പരസ്യ വാചകവും. എന്നാല്‍ നിങ്ങളുടെ ഉറങ്ങിക്കിടക്കുന്ന മസിലുകളെ ഉണര്‍ത്താനും അവയെ ഉത്തേജിപ്പിക്കാനും അല്‍പം സമയം വേണമെന്നതാണ് സത്യം.

സിക്‌സ് പായ്ക്കിന് ശ്രമിക്കാം പക്ഷേ...

സിക്‌സ് പായ്ക്കിന് ശ്രമിക്കാം പക്ഷേ...

പെട്ടെന്നു തന്നെ സിക്‌സ് പായ്ക്ക് വേണം എന്ന് പറയുന്നതും മര്യാദയല്ല എന്നതാണ്. എന്നാല്‍ സിക്‌സ് പായ്ക്ക് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിലൂടെ പലര്‍ക്കും കുടവയര്‍ ഉണ്ടായതായാണ് വിവരം. ഇതിന്റെ രഹസ്യം നിങ്ങളോട് പറയാന്‍ നിങ്ങളുടെ ജിം ട്രെയിനര്‍ തയ്യാറാകുമോ എന്തോ?

പുഷ് അപ് - പുഷ് അപ്

പുഷ് അപ് - പുഷ് അപ്

പുഷ് അപ് ചെയ്യുന്നതാണ് ഏറ്റവും നല്ല കാര്യം എന്നാല്‍ പലരും പുഷ് അപ് എന്നു പറഞ്ഞ് ചെയ്യുന്നതും തെറ്റായ കാര്യങ്ങളാണ് പലപ്പോഴും ചെസ്റ്റ് അപ് ആണ് നമ്മള്‍ ചെയ്യാറ്. എന്നാല്‍ ഇത് നമ്മുടെ ട്രെയിനര്‍ തിരുത്തിത്തരാറുമില്ല എന്നതാണ് സത്യം.

ഭക്ഷണ കാര്യത്തിലും അല്‍പം ശ്രദ്ധ

ഭക്ഷണ കാര്യത്തിലും അല്‍പം ശ്രദ്ധ

ഭക്ഷണ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുക്കുന്നത് എന്തു കൊണ്ടും നല്ലതാണ്. പ്രോട്ടീന്‍ വേണം എന്നുള്ളതിനാല്‍ എല്ലാം വലിച്ചു വാരി തിന്നുന്ന ഏര്‍പ്പാട് നല്ലതിനല്ല. നിങ്ങളുടെ ജിം ട്രെയിനറുടെ ഭക്ഷണം പ്രധാനമായും മുട്ട മാത്രമായിരിക്കും.

വേദനയുടെ വ്യത്യാസം മനസ്സിലാക്കണം

വേദനയുടെ വ്യത്യാസം മനസ്സിലാക്കണം

ചിലര്‍ക്ക് ആദ്യമായി ജിമ്മില്‍ പോകുമ്പോള്‍ വേദന അനുഭവപ്പെടും എന്നാല്‍ നമ്മുടെ ശരീരം ജിമ്മിന് പറ്റിയതാണോ എന്ന് മനസ്സിലാക്കാന്‍ കൂടി ഈ വേദന സഹായിക്കും.

രോഗമുള്ളപ്പോള്‍ ഒരു കാരണവശാലും വ്യായാമം അരുത്

രോഗമുള്ളപ്പോള്‍ ഒരു കാരണവശാലും വ്യായാമം അരുത്

നിങ്ങള്‍ക്ക് പനിയോ തുമ്മലോ ജലദോഷമോ ഉള്ളപ്പോള്‍ ഒരു കാരണവശാലും ജിമ്മില്‍ പോകരുത്. ഇത് നമ്മുടെ പ്രതിരോധ ശേഷിയെ ഇല്ലാതാക്കുന്നു. എപ്പോള്‍ ക്ഷീണം മാറി ഉഷാറാകുന്നുവോ അന്നു മുതല്‍ വീണ്ടും കസര്‍ത്താരംഭിക്കാം.

 എല്ലാ മെഷീനും നിങ്ങള്‍ക്കാവശ്യമില്ല

എല്ലാ മെഷീനും നിങ്ങള്‍ക്കാവശ്യമില്ല

നിങ്ങളുടെ ട്രെയിനര്‍ എല്ലാ മെഷീനും നിങ്ങളോട് ഉപയോഗിക്കാന്‍ പറയും എന്നാല്‍ എല്ലാ മെഷീന്റെയും ആവശ്യം നിങ്ങള്‍ക്കില്ല. വ്യായാമത്തിന്റെ ഓരോ ഘട്ടത്തിലുമാണ് ഓരോന്നും ഉപയോഗിക്കേണ്ടത്.

പുഷ് അപ് ആണ് ഏറ്റവും നല്ല കാര്യം

പുഷ് അപ് ആണ് ഏറ്റവും നല്ല കാര്യം

കയ്യിലേയും കാലിലേയും മസിലുകള്‍ കൂടാന്‍ ഏറ്റവും നല്ല കാര്യമാണ് പുഷ് അപ് ചെയ്യുക എന്നത്. എന്നാല്‍ അത് ശരിയായ രീതിയില്‍ അല്ലെങ്കില്‍ അത് നമ്മുടെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കും.

കുറച്ചു സമയം കൂടുതല്‍ വര്‍ക്കൗട്ട്

കുറച്ചു സമയം കൂടുതല്‍ വര്‍ക്കൗട്ട്

കുറച്ചു സമയം കൊണ്ട് ചെയ്തു തീര്‍ക്കാവുന്ന വ്യായാമങ്ങളേ ഉള്ളൂ. അതുകൊണ്ടു തന്നെ കുറച്ചു സമയം കൊണ്ട് കൂടുതല്‍ വ്യായാമം ചെയ്തു തീര്‍ക്കുന്നതാണ് ഉത്തമം. ഇത് നമ്മളെ കൂടുതല്‍ കാലം ഫിറ്റ് ആയി നിര്‍ത്താന്‍ സഹായിക്കുന്നു.

English summary

9 Things Your Gym Trainer Will Never Tell You

You have been hitting the gym for a while but you haven't been seeing any results. Yes most of the times it is sheer laziness on the part of the gymmer to not go back and conquer the treadmill again.
Story first published: Tuesday, August 25, 2015, 10:15 [IST]