For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൗമാരവും ഡയറ്റിംഗും

|

മറ്റാരേക്കാളുമേറെ കൗമാരം സൗന്ദര്യത്തേയും ശരീരവടിവിനേയും പറ്റി ചിന്തിക്കുന്ന കാലമാണിത്. നല്ലപോലെ ഭക്ഷണം കഴിയ്‌ക്കേണ്ട ഈ പ്രായത്തിലും ഡയറ്റിനെ കുറിച്ച് ആലോചിച്ച് തല പുണ്ണാക്കുന്ന ഒരു കൗമാരം.

Teenage

ശരീരവടിവിനേയും ഫിറ്റ്‌നസിനെയും കുറിച്ചുള്ള ചിന്തകള് നല്ലതു തന്നെ. എന്നാല് ഭക്ഷണം തീരെ കഴിയ്ക്കാതെ ഡയറ്റെടുക്കാന് നോക്കുന്നത് വിപരീതഫലമായിരിക്കും ഉണ്ടാക്കുക.

ഡയറ്റിംഗിന്റെ ആവശ്യമെന്തെന്നും ആവശ്യമുണ്ടോയെന്നും ടീനേജുകാര് ചിന്തിക്കണം. ചിലപ്പോള് പാകത്തിനുള്ള ഒരു വസ്ത്രം ധരിക്കുവാന് വേണ്ടിയായിരിക്കും ഇവര് പട്ടിണി കിടക്കുന്നത്. അല്ലെങ്കില് കൂട്ടൂകാരുടെ പരിഹാസം കേട്ട്. ഇതൊന്നും പട്ടിണി കിടക്കുവാനുള്ള കാരണങ്ങളായിക്കൂടാ. ഓരോരുത്തരുടേയും ശരീരപ്രകൃതി വ്യത്യസ്തമാണെന്നും അതില് നിന്ന് പാടെയൊരു മാറ്റം സാധ്യമല്ലെന്നും കൗമാരപ്രായക്കാര് മനസിലാക്കണം.

ടീനേജിന് പൊതുവെ ക്ഷമ കുറവായിരിക്കും. പെട്ടെന്നുള്ള ഒരു റിസല്ട്ടായിരിക്കും അവര് ആഗ്രഹിക്കുന്നത്. ഒറ്റയടിക്ക് വണ്ണം കുറയുവാനായി പട്ടിണി കിടക്കുന്നത് മറ്റ് അസുഖങ്ങള് വരുത്തിവയ്ക്കും. ഡയറ്റെടുക്കണമെന്ന് നിര്ബന്ധമാണെങ്കില് അതിനു മുന്പ് ഡയറ്റീഷ്യനെ കണ്ട് ഏതുതരം ഡയറ്റാണെന്ന് തീരുമാനിക്കുന്നത് നന്നായിരിക്കും.

ഡയറ്റിനേക്കാളേറെ വ്യായാമമായിരിക്കും ടീനേജുകാര്ക്ക് നല്ലത്. വ്യായാമം വഴി ശാരീരിക മാനസിക ഉല്ലാസവും ലഭിക്കും, വണ്ണവും കുറയും, മസിലുകള്ക്ക് ഉറപ്പു ലഭിക്കുകയും ചെയ്യും. നല്ലപോലെ കളിക്കുന്നതും സ്പോട്സില് പങ്കെടുക്കുന്നതും കൗമാരക്കാര്ക്ക് ചെയ്യാവുന്ന കാര്യങ്ങളാണ്.

ടീനേജുകാര് വ്യായാമം തെരഞ്ഞെടുക്കുന്ന കാര്യത്തിലും ശ്രദ്ധിക്കണം. 50 വയസായ ഒരാള് ചെയ്യുന്ന വ്യായാമമല്ലാ, ഈ പ്രായത്തില് ചെയ്യേണ്ടത്. വെറുതെയുള്ള നടപ്പ് ഇവര്ക്ക് പ്രയോജനം ചെയ്തെന്ന് വരില്ല. അല്പം കൂടി ആയാസമരമായ വ്യായാമങ്ങല് തെരഞ്ഞെടുക്കണം.

പോഷകഗുണമുള്ള ഭക്ഷണം ധാരാളം കഴിയ്ക്കണം. എന്നാല് വറവു ഭക്ഷണങ്ങള് ഉപേക്ഷിക്കുകയും വേണം.

പെട്ടെന്ന് വണ്ണം വയ്ക്കുന്നതും വണ്ണം കുറയുന്നതും കൗമാര പ്രായക്കാരില് മറ്റു വിപരീതഫലങ്ങള് ഉണ്ടാക്കുമെന്നത് എപ്പോഴും ഓര്മയയിലുണ്ടാകണം.

English summary

Health, Body, Teenage, Food, Exercise, ആരോഗ്യം, ശരീരം, ടീനേജ്, കൗമാരം, ഭക്ഷണം, വ്യായാമം

Teenage is a turning point for both girls and boys. Teenagers should be careful when take diet and practice exercise,
Story first published: Saturday, June 9, 2012, 16:49 [IST]
X
Desktop Bottom Promotion