ഒരു പിടി ജീരകം പ്രമേഹപരിഹാരം, ഇങ്ങനെ

Posted By:
Subscribe to Boldsky

ഇപ്പോഴത്തെ ജീവിതശൈലിയനുസരിച്ച് പലരേയും ബാധിയ്ക്കുന്ന ഒരു രോഗമാണ് പ്രമേഹം. പ്രമേഹം ഹൃദയപ്രശ്‌നങ്ങള്‍ക്കു വരെ വഴഇ വയ്ക്കുമെന്നതാണ് വാസ്തവം.

പ്രമേഹത്തിന് നമുക്കു തന്നെ പരീക്ഷിയ്ക്കാവുന്ന നാട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. ഇതിലൊന്നാണ് ജീരകം.

ജീരകം പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ സഹായിക്കും. ഇതെക്കുറിച്ചു കൂടുതലറിയൂ,

തൈമോക്വയ്‌നോന്‍

തൈമോക്വയ്‌നോന്‍

ജീരകത്തില്‍ തൈമോക്വയ്‌നോന്‍ എന്നൊരു വസ്തുവുണ്ട്. ഇത് പ്രമേഹത്തിനുള്ള പരിഹാരമായി പ്രവര്‍ത്തിയ്ക്കും.

ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തി

ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തി

പാന്‍ക്രിയാസിലെ ബി സെല്‍സിനെ ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തിയാണ് ഇത് പ്രമേഹത്തെ നിയന്ത്രിയ്ക്കുന്നത്.

ഇന്‍സുലിന്‍

ഇന്‍സുലിന്‍

കൂടാതെ ജീരകം ഇന്‍സുലിന്‍ ഉല്‍പാദനവും വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതുവഴിയും രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കും.

ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് കഴിയ്ക്കുന്ന മരുന്നുകള്‍ക്കൊപ്പം ജീരകവും ഉപയോഗിയ്ക്കാറുണ്ട്. ദിവസവും 2 ഗ്രാം ജീരകം കഴിയ്ക്കുന്നത് ഫാസ്റ്റിംഗ് ഷുഗര്‍ തോതിലും ഭക്ഷണശേഷമുള്ള രക്തപരിശോധനയിലും കാര്യമായ കുറവു വരുത്തുന്നുവെന്നും 2010ലെ ഒരു പഠനം കാണിയ്ക്കുന്നു.

ജീരകവെള്ളം ഭക്ഷണശേഷം

ജീരകവെള്ളം ഭക്ഷണശേഷം

ദിവസവും ജീരകവെള്ളം ഭക്ഷണശേഷം 30 മിനിറ്റു കഴിഞ്ഞു കുടിയ്ക്കുന്നത് പ്രമേഹം നിയന്ത്രിയ്ക്കാനുളള നല്ലൊരു വഴിയാണ്.

വറുത്ത ജീരകപ്പൊടി

വറുത്ത ജീരകപ്പൊടി

വറുത്ത ജീരകപ്പൊടി ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്.

ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായി

ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായി

ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായി ജീരകവെള്ളം കുടിയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്തും. ദഹനപ്രശ്‌നങ്ങളുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊരു വഴിയാണിത്.

ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പായി ജീരകവെളളം

ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പായി ജീരകവെളളം

ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പായി ജീരകവെളളം കുടിയ്ക്കുന്നത് നല്ല ഉറക്കം നല്‍കും.

ശരീരത്തിന് പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി

തടി കുറയ്ക്കുവാനും ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുമെല്ലാം ജീരകം ഏറെ നല്ലതാണ്.

പ്രമേഹത്തിന് മരുന്നു കഴിയ്ക്കുന്നവര്‍

പ്രമേഹത്തിന് മരുന്നു കഴിയ്ക്കുന്നവര്‍

പ്രമേഹത്തിന് മരുന്നു കഴിയ്ക്കുന്നവര്‍ ഈ വഴികള്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം സ്വീകരിയ്ക്കുക. കാരണം മരുന്നുകള്‍ക്കൊപ്പം ജീരകം കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് പെട്ടെന്നു തന്നെ കുറയുന്ന ഹൈപ്പോഗ്ലൈസീമിയ എന്നൊരു അവസ്ഥയ്ക്കു കാരണമാകും.

English summary

How To Treat Diabetes With Cumin Seeds

How To Treat Diabetes With Cumin Seeds, Read more to know about