For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം നിയന്ത്രണത്തിലാക്കാം

|

ധാരാളം അരുതുകള്‍ ഉള്ള ഒരു രോഗം മാണ് പ്രമേഹം. ഒരിക്കില്‍ വന്നാല്‍ പിന്നീട് ചികിത്സിച്ചു മാറ്റാന്‍ സാധിക്കാത്ത ഒന്ന്.

ഒരിക്കല്‍ വന്നാല്‍ പിന്നെ പൂര്‍ണമായും മാറ്റാനാവില്ലെന്നതു തന്നെയാണ് ഈ രോഗത്തെ കൂടുതല്‍ കാഠിന്യമുള്ളതാക്കുന്നതും.

പ്രമേഹം വന്നാല്‍ മാറില്ലെങ്കിലും ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഇത് നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. മിതത്വമുള്ള ഭക്ഷണശീലം, പ്രമേഹം നിയന്ത്രിക്കാനുള്ള യോഗ എന്നിവ ഇവയില്‍ ചില മാര്‍ഗങ്ങള്‍ മാത്രം.

ഡയബെറ്റിസ് നിയന്ത്രിച്ചു നിര്‍ത്താനുള്ള ചില വഴികളെക്കുറിച്ച് അറിയൂ

പ്രമേഹം നിയന്ത്രണത്തിലാക്കാം

പ്രമേഹം നിയന്ത്രണത്തിലാക്കാം

നടക്കുന്നത് പ്രമേഹം നിയന്ത്രിക്കാനുള്ള ഒരു പ്രധാന വഴിയാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കും. നടക്കാവുന്ന അവസരങ്ങളിലെല്ലാം നടക്കുക. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വ്യായാമം കൂടിയാണിത്.

പ്രമേഹം നിയന്ത്രണത്തിലാക്കാം

പ്രമേഹം നിയന്ത്രണത്തിലാക്കാം

പ്രമേഹം നിയന്ത്രിക്കാന്‍ മാത്രമായി ചില യോഗാ രീതികളുണ്ട്. ഇവ ചെയ്യുന്നത് പ്രമേഹത്തെ തടയാന്‍ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കും. ഇവ ദിവസവും ചെയ്യുന്നത് മരുന്നിന്റെ ഗുണം നല്‍കും.

പ്രമേഹം നിയന്ത്രണത്തിലാക്കാം

പ്രമേഹം നിയന്ത്രണത്തിലാക്കാം

മധുരം വര്‍ജ്യമാണെങ്കിലും തേന്‍, മത്തങ്ങ തുടങ്ങിവയ പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കാം. ഇവയിലെ മധുരം ദോഷം ചെയ്യില്ല. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഇവ ഉയര്‍ത്തുന്നില്ല.

പ്രമേഹം നിയന്ത്രണത്തിലാക്കാം

പ്രമേഹം നിയന്ത്രണത്തിലാക്കാം

സ്‌ട്രെസ് പ്രമേഹത്തിനുള്ള ഒരു കാരണം തന്നെയാണ്. സ്‌ട്രെസ് കഴിവതും കുറയ്ക്കുക. യോഗ, മെഡിറ്റേഷന്‍ പോലുള്ളവ ഇതിനു സഹായിക്കും.

പ്രമേഹം നിയന്ത്രണത്തിലാക്കാം

പ്രമേഹം നിയന്ത്രണത്തിലാക്കാം

പ്രമേഹരോഗികള്‍ ഭക്ഷണത്തില്‍ നിന്നും കാര്‍ബോഹൈഡ്രേറ്റുകളുടെ അളവ് കഴിവതും കുറയ്ക്കണം. അരി, ഉരുളക്കിഴങ്ങ് എന്നിവ കുറയ്ക്കുക. ബ്രൗണ്‍ റൈസ്, ഗോതമ്പ് തുടങ്ങിയവ കൂടുതല്‍ ഉപയോഗിക്കുക.

പ്രമേഹം നിയന്ത്രണത്തിലാക്കാം

പ്രമേഹം നിയന്ത്രണത്തിലാക്കാം

ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്തേണ്ടത് പ്രമേഹരോഗികള്‍ക്ക് വളരെ പ്രധാനമാണ്. ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും ഇതു സാധിച്ചെടുക്കണം.

പ്രമേഹം നിയന്ത്രണത്തിലാക്കാം

പ്രമേഹം നിയന്ത്രണത്തിലാക്കാം

ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ മുറ തെറ്റാതെ കഴിയ്ക്കണം. അല്ലെങ്കില്‍ പ്രമേഹം കൂടുതലാവുക തന്നെ ചെയ്യും.

പ്രമേഹം നിയന്ത്രണത്തിലാക്കാം

പ്രമേഹം നിയന്ത്രണത്തിലാക്കാം

ചെറിയ ഇടവേളകളില്‍ ഭക്ഷണം കഴിയ്ക്കുകയെന്നത് വളരെ പ്രധാനം. ഇങ്ങനെ ചെയ്യുന്നത് രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കും. രണ്ടു മണിക്കൂര്‍ ഇടവേളയിലെങ്കിലും ഇടവിട്ടു ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

പ്രമേഹം നിയന്ത്രണത്തിലാക്കാം

പ്രമേഹം നിയന്ത്രണത്തിലാക്കാം

മാസത്തിലൊരിക്കാല്‍ രക്തപരിശോധന ശീലമാക്കുക. ഇത് ചിട്ടയോടെ ജീവിക്കാനും പ്രമേഹത്തെ പറ്റി എപ്പോഴും ബോധവാന്മാരാകാനും സഹായിക്കും. രക്തപരിശോധന നടത്താന്‍ സാധിയ്ക്കുന്ന മെഷീനുകള്‍ ഇപ്പോള്‍ വാങ്ങുവാന്‍ ലഭിയ്ക്കും.

പ്രമേഹം നിയന്ത്രണത്തിലാക്കാം

പ്രമേഹം നിയന്ത്രണത്തിലാക്കാം

മദ്യം പ്രമേഹത്തിന്റെ വലിയൊരു ശത്രുവാണ്. ഇതിലെ ചില മധുരവും കൊഴുപ്പുമെല്ലാം ദോഷം വരുത്തും. ഇവയില്‍ പെട്ടെന്ന് ശരീരത്തില്‍ അലിഞ്ഞു ചേരുന്ന ചില മധുരങ്ങള്‍ അടങ്ങിയിട്ടുണ്ട്.

പ്രമേഹം നിയന്ത്രണത്തിലാക്കാം

പ്രമേഹം നിയന്ത്രണത്തിലാക്കാം

പ്രമേഹം സാവധാനം കണ്ണ്, ഹൃദയം തുടങ്ങിയ മറ്റവയവങ്ങളിലേക്കും ബാധിക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ വര്‍ഷത്തില്‍ ഒരിക്കലോ ആറു മാസത്തില്‍ ഒരിക്കലോ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നത് നന്നായിരിക്കും.

English summary

Diabetes, Blood, Glucose, Food, Exercise, Sweet, പ്രമേഹം, ഡയബെറ്റിസ്, രക്തം, ഗ്ലൂക്കോസ്, മധുരം, കണ്ണ്, വ്യായാമം, ഭക്ഷണം, രക്തം

Diabetes is a disease that is usually not curable. Once your body becomes insulin resistant, you will remain diabetic all your life. So if you have been diagnosed with diabetes, you lifestyle needs to change. The kind of lifestyle that you had before diabetes affected you will not do after your blood sugar levels go high.
X
Desktop Bottom Promotion