Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സ്ട്രെസ് കുറയ്ക്കും വനിതാ വഴികള്‍
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ടെന്‍ഷനും വിഷമങ്ങളുമെല്ലാം കാണും. എന്നാല്‍ ഇവര്‍ ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന മാര്‍ഗങ്ങള്‍ വ്യത്യസ്തങ്ങളാണ്.
ടെന്‍ഷനും സ്ട്രെസും പുരുഷന്മാരേക്കാള് പുറത്തു കാണിക്കുക സ്ത്രീകള്‍ തന്നെയാണ്. പല സ്ത്രീകള്‍ക്കും സങ്കടങ്ങളും ടെന്‍ഷനുമെല്ലാം കരഞ്ഞു തീര്‍ക്കുന്ന പതിവുമുണ്ട്. ഇത് കൂടാതെയും ഇവര്‍ ടെന്‍ഷന്‍ തീര്‍ക്കാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട, പലതും വിചിത്രങ്ങളെന്നു തോന്നുമെങ്കിലും.

സ്ട്രെസ് അകറ്റാനുള്ള സ്ത്രീകളുടെ പ്രധാന മാര്‍ഗങ്ങളിലൊന്ന് കരയുന്നതു തന്നെയാണ്. മനസിലെ വിഷമം അകറ്റാന്‍ സഹായിക്കുന്ന പ്രധാന മാര്‍ഗങ്ങളിലൊന്നാണിത്.

കാശു കളഞ്ഞ് ടെന്‍ഷന്‍ ഒഴിവാക്കുന്നതവരുണ്ട്. കൂട്ടുകാര്‍ക്കൊപ്പം കറങ്ങാനും ഷോപ്പിംഗിനും പോയി ടെന്‍ഷന്‍ കളയുന്നവര്‍. ഷോപ്പിംഗും സൗഹൃദവും ഇഷ്ടപ്പെടുന്നവര്‍ക്ക് ടെന്‍ഷനകറ്റാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നാണിത്.

ചില സ്ത്രീകളുണ്ട്, ടെന്‍ഷന്‍ കൂടി അലസമായി വസ്ത്രം ധരിക്കുന്നവര്‍. എന്നാല്‍ ചിലര്‍ക്ക് നല്ലപോലെ വസ്ത്രം ധരിക്കുന്നതും ഒരുങ്ങുന്നതും ടെന്‍ഷന്‍ മാറ്റാനുള്ള ഒരു മാര്‍ഗമാണ്.

വായന ഇഷ്ടപ്പെടുന്ന സ്ത്രീകളാണെങ്കില്‍ പുസ്തകം വായിച്ച് ടെന്‍ഷന്‍ ഒഴിവാക്കും. എല്ലാ സ്ട്രെസും താല്‍ക്കാലികമായെങ്കിലും മറക്കാന്‍ ഇത് സഹായിക്കും.

മേക്കപ്പ് ചെയ്തും സ്ട്രെസ് മറക്കുന്നവരുണ്ട്. പ്രത്യേകിച്ച് ഓഫീസ് ജോലികളിലെ ടെന്‍ഷന്‍ വല്ലാതെ തലയില്‍ കയറുമ്പോള്‍ നല്ലപോലെ ഒരുങ്ങി പോകുന്നവരുണ്ട്. പലര്‍ക്കും ഇത് സ്ട്രെസ് കുറയ്ക്കാനുള്ള ഒരു വഴി കൂടിയായിരിക്കും.

സ്ട്രെസ് വരുമ്പോള്‍ ഫോണില്‍ സംസാരിച്ച് ഇത് അകറ്റുന്നവരുണ്ട്. കൂട്ടുകാരോടും ബന്ധുക്കളോടും ഫോണിലെങ്കിലും സംസാരിക്കുന്നത് ഇവര്‍ക്ക് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ടിവിയില്‍ ഇഷ്ടമുള്ള പരിപാടികള്‍ കണ്ട് സ്ട്രെസ് അകറ്റുന്നവരുണ്ട്. ഇതും സ്ത്രീകള്‍ക്ക് സെട്രെസ് അകറ്റാനുള്ള വഴി തന്നെ.

ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ ചാറ്റു ചെയ്തും മറ്റും സ്ട്രെസ് കുറയ്ക്കുന്ന സ്ത്രീകളുമുണ്ട്. വളരെ വിചിത്ര മാര്‍ഗങ്ങളെന്നു തോന്നുമെങ്കിലും ഇത്തരം മാര്‍ഗങ്ങള്‍ പല സ്ത്രീകളും ഉപയോഗിക്കുന്നവ തന്നെയാണ്.



Click it and Unblock the Notifications
