Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
വേഗത്തില്‍ തടി കുറയ്ക്കാം....
തടി കുറയ്ക്കാന്‍ ചെയ്യാവുന്ന മാര്‍ഗങ്ങള്‍ ധാരാളം. പ്രധാനമായും വ്യായാമവും ഭക്ഷണനിയന്ത്രണവുമാണ് പറയാണെങ്കിലും ഇവയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതുണ്ട്. ഇവ കൂടാതെയും വഴികളുണ്ട്.
തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവയെല്ലാം പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചില്ലെങ്കിലും ചിലതെങ്കിലും നിങ്ങള്‍ക്ക് ചെയ്യാവുന്നതേയുള്ളൂ.

വേഗത്തില്‍ തടി കുറയ്ക്കാം....
നീണ്ട നേരം അടുപ്പിച്ച് വ്യായാമം ചെയ്യുന്നതിന് പകരം മൂന്നോ നാലോ തവണ 10 മിനിറ്റു വച്ച് വ്യായാമം ചെയ്യുന്നത് കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരത്തിലെ അപചയപ്രക്രിയയുടെ വേഗം കുറയില്ലെന്നതാണ് കാരണം.

വേഗത്തില്‍ തടി കുറയ്ക്കാം....
ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുകയെന്നന്നത് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കുറിച്ചിറേണ്ട പ്രധാന പാഠം. ഇത് മറ്റു ഭക്ഷണങ്ങള്‍ കഴിയ്ക്കാനുള്ള ത്വര കുറയ്ക്കുന്നു.

വേഗത്തില്‍ തടി കുറയ്ക്കാം....
നാരുകളടങ്ങിയ ഭക്ഷണം ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിന് മാത്രമല്ല, വിശപ്പു കുറയ്ക്കാനും സഹായിക്കും. തടി കുറയ്ക്കാന്‍ വേണ്ട ഒരു അത്യാവശ്യ കാര്യം. 20-35 ഗ്രാം ഫൈബര്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

വേഗത്തില്‍ തടി കുറയ്ക്കാം....
കൂടുതല്‍ പ്രോട്ടീന്‍ കഴിയ്ക്കുക. ഇത് വിശപ്പു കുറയ്ക്കും. ഒപ്പം ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായി നടക്കാന്‍ സഹായിക്കുകയും ചെയ്യും.

വേഗത്തില്‍ തടി കുറയ്ക്കാം....
പാല്‍, പാലുല്‍പന്നങ്ങള്‍ എന്നിവ തടി കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. പാല്‍ കുടിയ്ക്കുന്നത് തടി കുറയുന്നത് ഇരട്ടി വേഗത്തിലാകുന്നു. പാലിലെ കാല്‍സ്യം കൊഴുപ്പുകോശങ്ങളെ ഊര്‍ജമാക്കി മാറ്റുന്നു. കൊഴുപ്പു കുറഞ്ഞ പാലും പാലുല്‍പന്നങ്ങളും ഉപയോഗിക്കണമെന്നു മാത്രം.

വേഗത്തില്‍ തടി കുറയ്ക്കാം....
ഗ്രീന്‍ ടീയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കും.

വേഗത്തില്‍ തടി കുറയ്ക്കാം....
ചെറിയ കാര്യങ്ങളുണ്ട്, തടി കുറയ്ക്കാന്‍. ലിഫ്റ്റിന് പകരം കോണിപ്പടികള്‍, നടക്കാവുന്ന ദൂരം നടന്നു പോവുക, വാഹനം വേണ്ട, ടിവി റിമോട്ട് ഇരിക്കുന്നതിന്റെ അടുത്തു വയ്ക്കാതെ ടിവിയ്ക്കടുത്തു വയ്ക്കുക, ആവശ്യമെങ്കില്‍ നടന്നു പോയി എടുക്കാന്‍ സാധിയ്ക്കും. ഇവയെല്ലാം നമ്മെ നാമറിയാതെ തന്നെ വ്യായാമം ചെയ്യിക്കാനുള്ള വഴികളാണ്.

വേഗത്തില്‍ തടി കുറയ്ക്കാം....
പെട്ടെന്ന് ഭാരം കുറയാനുള്ള വഴിയാണ് കൂടുതല്‍ ഭാരമെടുക്കുകയെന്നത്. വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുമ്പോള്‍ കൂടുതല്‍ ഭാരം ഉയര്‍ത്താന്‍ ശ്രമിക്കുക.

വേഗത്തില്‍ തടി കുറയ്ക്കാം....
ഒരു മണിക്കൂര്‍ ട്രെഡ് മില്ലില്‍ നടക്കുന്നതിനേക്കാള്‍ ഗുണകരമാണ് മുക്കാല്‍ മണിക്കൂര്‍ ക്രഞ്ച്സ പോലുള്ള വ്യയാമങ്ങള്‍ ചെയ്യുന്നത്. കൊഴുപ്പ് പെട്ടെന്നു കുറയാന്‍ ഇത് സഹായിക്കും. ഇത്തരം വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ കൊഴുപ്പ് ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

വേഗത്തില്‍ തടി കുറയ്ക്കാം....
തടി കുറയ്ക്കാന്‍ മെഡിറ്ററേനിയന്‍ ഡയറ്റ് കൂടുതല്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഭക്ഷണത്തില്‍ സാച്വറേറ്റഡ് കൊഴുപ്പുകള്‍ കുറവാണ്. നല്ല കൊഴുപ്പ് കൂടുതലും. നട്‌സ്, മത്സ്യം, ധാന്യം, പച്ചക്കറി, പഴങ്ങള്‍ തുടങ്ങിയ സന്തുലിതമായ ഒരു ഭക്ഷ്യവ്യവസ്ഥയാണ് ഇവരുടേത്.

വേഗത്തില്‍ തടി കുറയ്ക്കാം....
ഭക്ഷണത്തിന് മുന്‍പ് വെജിറ്റബില്‍ ജ്യൂസോ പഴച്ചാറോ കുടിയ്ക്കുന്നതും ഗുണം ചെയ്യും.

വേഗത്തില്‍ തടി കുറയ്ക്കാം....
നേരത്തെ എഴുന്നേറ്റ് വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത് കൂടുതല്‍ ഗുണം നല്‍കും. അല്ലെങ്കില്‍ വൈകിട്ടു ചെയ്യാം. ഇടനേരത്തോ ഉച്ച സമയങ്ങളിലോ വ്യായാമം ഒഴിവാക്കുന്നതാണ് നല്ലത്

വേഗത്തില്‍ തടി കുറയ്ക്കാം....
പാകത്തിനുള്ള ഉറക്കം, അതായത് 7-8 മണിക്കൂര്‍ ഉറക്കം വളരെ പ്രധാനം. കൂടുതല്‍ ഉറങ്ങുമ്പോഴും കുറവ് ഉറങ്ങുമ്പോഴും നമ്മുടെ ശരീരത്തിലെ ലെപ്റ്റിന്‍ ഉല്‍പാദനം കുറയും. ഇത് വിശപ്പു കൂട്ടും. ഭക്ഷണം കൂടുതല്‍ കഴിയ്ക്കാന്‍ ഇടയാക്കും.

വേഗത്തില്‍ തടി കുറയ്ക്കാം....
നാലു മണിക്കൂര്‍ കൂടുതല്‍ ഇരിക്കുന്നത് ശരീരത്തിലെ അപചയപ്രക്രിയ സാവധാനത്തിലാക്കുന്നു. ഇത് തടി കൂട്ടും. ഇടയ്ക്കിടെ എഴുന്നേറ്റ് 10 മിനിറ്റ് നടക്കുക.

വേഗത്തില്‍ തടി കുറയ്ക്കാം....
പഴവര്‍ഗങ്ങള്‍ക്ക് പകരം പഴച്ചാറുകള്‍ വേണ്ട്. പഴങ്ങള്‍ കഴിയ്ക്കുമ്പോള്‍ ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ടെന്നു പറയാം. ഇത് വിശപ്പു കുറയക്കും. പഴങ്ങളുടെ ഗുണം ജ്യൂസിനില്ല.

വേഗത്തില്‍ തടി കുറയ്ക്കാം....
വെള്ളം കുടിയ്‌ക്കേണ്ടത് വളരെ പ്രധാനം. കാരണം വെള്ളം കുടിയ്ക്കാതാവുമ്പോള്‍ കിഡ്‌നി പണി മുടക്കും. ഇതിന്റെ ജോലി കൂടി കരളിന് ചെയ്യേണ്ടി വരും. കൊഴുപ്പിനെ ഊര്‍ജമാക്ക്ി മാറ്റുന്നത് കരളാണ്. ഇതിന്റെ വേഗം കുറയും.

വേഗത്തില്‍ തടി കുറയ്ക്കാം....
ഉപ്പിന്റെ അളവ് കുറയ്ക്കുക. ശരീരത്തിലെ വാട്ടര്‍ വെയ്റ്റ് ഇതുവഴി കുറയും. സോഡിയത്തിന്റെ അളവ് കൂടുന്തോറും കൂടുതല്‍ ദാഹം അനുഭവപ്പെടും.

വേഗത്തില്‍ തടി കുറയ്ക്കാം....
ഇതൊരു മനശാസ്ത്രമാണ്, ചെറിയ പാത്രങ്ങള്‍ ഭക്ഷണത്തിന് ഉപയോഗിക്കുക. പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നും. ഭക്ഷണം കുറയ്ക്കാനുള്ള മറ്റൊരു വഴി.

വേഗത്തില്‍ തടി കുറയ്ക്കാം....
സോഡ, ഡയറ്റ് സോഡയെങ്കിലും ഉപയോഗിക്കരുത്.

വേഗത്തില്‍ തടി കുറയ്ക്കാം....
പ്ലാസ്റ്റിക് പാത്രങ്ങളിലെ ഭക്ഷണം സിന്തറ്റിക് കെമിക്കലുകളുടെ തോത് കൂട്ടും. ഇത് തടി കൂടാന്‍ ഇട വരുത്തുകയും ചെയ്യും.

വേഗത്തില്‍ തടി കുറയ്ക്കാം....
മറ്റൊന്നുണ്ട്, ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കുക. ദഹനത്തെയും ഇതു വഴി അപചയപ്രവര്‍ത്തനങ്ങളെയും ഇത് സഹായിക്കും.

വേഗത്തില്‍ തടി കുറയ്ക്കാം...
ഒരു ദിവസം 10,000 അടികള്‍ നടന്നാല്‍ ഒരു വര്‍ഷം 10 പൗണ്ട് ഭാരം കുറയുമെന്നാണ് പറയുന്നത്. പെഡോമീറ്റര്‍ പോലുള്ളവ വാങ്ങിയാല്‍ ഇതിന് ഉപകാരപ്പെടും.

വേഗത്തില്‍ തടി കുറയ്ക്കാം...
പാട്ടു കേട്ട് വ്യായാമം ചെയ്താല്‍ വേഗത്തില്‍ ലക്ഷ്യം സാധിക്കുമെന്ന് ഇതു സംബന്ധിച്ചു നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പാട്ടു കേള്‍ക്കാതെ വ്യായാമം ചെയ്യുന്നവരേക്കാള്‍ ഇരട്ടി തടി പാട്ടു കേട്ട് ചെയ്യുന്നവരില്‍ കുറയുമത്രെ.



Click it and Unblock the Notifications











