For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലെ ആസിഡ് കുറഞ്ഞാല്‍ എന്ത് സംഭവിക്കും..?

By Sruthi K M
|

പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് വയറ്റിലെ അസിഡിറ്റി. വയറ്റിലെ ആസിഡിനെ കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ? അത് നമ്മുടെ ദഹനപ്രക്രിയയിലെ പ്രധാന ഘടകമാണെന്ന് അറിയുക. വയറ്റിലെ ആസിഡ് കൂടുമ്പോഴാണ് വയറ്റില്‍ എരിച്ചലും ദഹന തടസ്സവും ഉണ്ടാകുന്നത് എന്നാണ് പലരുടെയും ധാരണ. എന്നാല്‍ അത് തെറ്റാണ്, വയറ്റിലെ ആസിഡ് കുറയുമ്പോഴാണ് ഇത്തരം അസുഖങ്ങള്‍ ഉണ്ടാകുന്നത്.

എന്നാല്‍ ഇത് പൂര്‍ണമായും മാറ്റാനുള്ള ഗൃഹവൈദ്യങ്ങളും അലോപ്പതി മരുന്നുകളും ഉണ്ട്. എന്നാല്‍ ഇത് വരാനുള്ള കാരണങ്ങളെക്കറിച്ചാണ് ആദ്യം അറിയേണ്ടത്. എന്നിട്ട് പരിഹാരം കണ്ടെത്താം. വയറ്റിലെ ആസിഡ് കൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് നിങ്ങള്‍ക്ക് കിട്ടുക എന്നറിയാമോ? ആഗിരണത്തിലും സംരക്ഷണത്തിലും മുഖ്യ പങ്ക് വഹിക്കുന്നതാണ് വയറ്റിലെ ആസിഡ്.

പ്രോട്ടീന്‍ അളവ് കുറയുന്നത് തടയാനും ഇത് സഹായിക്കുന്നുണ്ട്. ഭക്ഷണം മൂലം വയറ്റില്‍ ഉണ്ടാകുന്ന അണുബാധയെ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നുണ്ട്. വയറ്റിലെ ആസിഡ് കുറയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം..

വയറ് തടിക്കുന്നു

വയറ് തടിക്കുന്നു

വയറ്റിലെ ആസിഡ് കുറയുമ്പോള്‍ വയറ്റില്‍ എരിച്ചലും വയറ് വണ്ണം വയ്ക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ചാല്‍ ഏമ്പക്കം വിടുന്നതും ഇതാണ്.

നെഞ്ചെരിച്ചല്‍

നെഞ്ചെരിച്ചല്‍

വയറ്റില്‍ ആസിഡ് കുറയുമ്പോള്‍ ഉണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ് നെഞ്ചെരിച്ചല്‍. വയറ്റിന്റെ മുകളില്‍ കിടക്കുന്ന വാല്‍വാണ് ലോവര്‍ ഇസോഫേഗല്‍ സ്പിക്റ്റര്‍. ഇത് ഇസോഫേഗസിലേക്ക് സമ്മര്‍ദ്ദം ചെലുത്തുമ്പോഴാണ് നെഞ്ചെരിച്ചല്‍ ഉണ്ടാ കുന്നത്.

ദഹനക്കേടും വയറിളക്കവും

ദഹനക്കേടും വയറിളക്കവും

ചില ഭക്ഷണങ്ങള്‍ ആസിഡ് കുറയാന്‍ കാരണമാക്കുന്നു. ഇത് ദഹനക്കേട് ഉണ്ടാക്കുകയും വയറ് കത്തുന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു.

ഭക്ഷണം ദഹിക്കുന്നില്ല

ഭക്ഷണം ദഹിക്കുന്നില്ല

വയറ്റിലെ ആസിഡ് കുറയുമ്പോള്‍ നിങ്ങള്‍ കഴിക്കുന്ന ആഹാരം ദഹിക്കാന്‍ കുറേ സമയം എടുക്കും. ഇത് വയറ് എരിച്ചല്‍ ഉണ്ടാക്കുന്നു.

ക്രോണിക് കാന്‍ഡിഡ

ക്രോണിക് കാന്‍ഡിഡ

വയറ്റിലെ ആസിഡ് കുറയുമ്പോള്‍ ഉണ്ടാകുന്ന മറ്റൊരു രോഗമാണ് ക്രോണിക് കാന്‍ഡിഡ. ക്രോണിക് കാന്‍ഡിഡയുടെ വളര്‍ച്ച കുറയുമ്പോള്‍ ഇത് ചൊറിച്ചലിനും കാരണമാക്കുന്നു.

അലര്‍ജി

അലര്‍ജി

വയറ്റിലെ ആസിഡ് കുറയുമ്പോഴാണ് ഫുഡ് അലര്‍ജി ശരീരത്തില്‍ പിടിപ്പെടുന്നത്.

കാലിന്റെയും കൈയ്യിന്റെയും തോലുരിക്കല്‍

കാലിന്റെയും കൈയ്യിന്റെയും തോലുരിക്കല്‍

വയറ്റിലെ ആസിഡിന്റെ കുറവുമൂലമുണ്ടാകുന്ന മറ്റൊരു രോഗമാണ് തോലുരിയുന്നത്. കാലിന്റെ തോലുരിക്കുകയും നഖം പെട്ടെന്ന് പൊട്ടി പൊകുകയും ചെയ്യുന്നു.

സ്ത്രീകളുടെ മുടി കൊഴിച്ചല്‍

സ്ത്രീകളുടെ മുടി കൊഴിച്ചല്‍

സ്ത്രീകള്‍ക്കുള്ള പ്രധാന പ്രശ്‌നമാണ് മുടി കൊഴിച്ചല്‍. മുടി പൊട്ടി പോകുന്നതും വയറ്റിലെ ആസിഡ് കുറവുമൂലം ഉണ്ടാകുന്നു.

മുഖക്കുരുവും വരണ്ട ചര്‍മവും

മുഖക്കുരുവും വരണ്ട ചര്‍മവും

വയറ്റിലെ എന്ത് പ്രശ്‌നം ഉണ്ടെങ്കിലും അത് നിങ്ങളുടെ മുഖത്ത് പ്രതിഫലിക്കും. ആസിഡിന്റെ കുറവ് മുഖക്കുരു ഉണ്ടാക്കാനും ചര്‍മം വരണ്ടു പോകാനും കാരണമാക്കുന്നു.

വിട്ടുമാറാത്ത ക്ഷീണം

വിട്ടുമാറാത്ത ക്ഷീണം

വയറ്റിലെ ആസിഡ് കുറയുമ്പോള്‍ തളര്‍ച്ചയും അനുഭവപ്പെടാം.

English summary

10 symptom of low stomach acid

Discussed below are a few common signs of low stomach acidity that can help you identify the problem
Story first published: Friday, February 27, 2015, 13:50 [IST]
X
Desktop Bottom Promotion