For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യായാമം ചെയ്യൂ, പ്രോട്ടീന്‍ ഭക്ഷണം കഴിക്കൂ

|

Food
ആരോഗ്യം നിലനില്‍ത്താന്‍ ഭക്ഷണത്തോടൊപ്പം വ്യായാമവും ആവശ്യമാണ്. വ്യായാമം ചെയ്യുമ്പോള്‍ നമ്മുടെ ശരീരത്തില്‍ നിന്ന് ഊര്‍ജം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ വ്യായാമശേഷം കാര്‍ബോഹൈഡ്രേററിനേക്കാളേറെ പ്രോട്ടീന്‍ കലര്‍ന്ന ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.

വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിലെ മസിലുകളില്‍ നിന്ന് ഊര്‍ജം നഷ്ടപ്പെടുന്നും. മസിലുകളുടെ പുനര്‍നിര്‍മാണത്തിന് പ്രോട്ടീന്‍ അത്യാവശ്യമാണ്. കുറഞ്ഞത് .5 ഗ്രാം പ്രോട്ടീന്‍ ശരീരത്തിന് അത്യാവശ്യമാണ്. മസിലുകളുടെ മാത്രമല്ലാ, ശരീരത്തിലെ ചെറിയ ടിഷ്യൂവിന്റെ സംരക്ഷണത്തിനും പ്രോട്ടീന്‍ അത്യാവശ്യമാണ്.

പ്രോട്ടീന്‍ ശരീരത്തിന് പെട്ടെന്നുതന്നെ ആഗിരണം ചെയ്യാനാവുക ദ്രാവകരൂപത്തിലാണ്. അതുകൊണ്ട് പ്രോട്ടീനടങ്ങിയ സാധനങ്ങള്‍ ജ്യൂസുകളും മറ്റും വ്യായാമത്തിന് ശേഷം കുടിക്കുന്നത് നല്ലതാണ്. പ്രോട്ടീന്‍ നേരിട്ട് ഇന്‍സുലിനിലേക്ക് കുത്തിവച്ചാല്‍ പെട്ടെന്നു തന്നെ മസിലുകളിലേക്ക് ആഗിരിണം ചെയ്യപ്പെടും. എന്നാല്‍ മറ്റു വിധത്തിലുള്ള ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുമെന്നുള്ളതുകൊണ്ട് ഇത് ആരോഗ്യകരമായ പ്രവണതയല്ല.

വ്യായാമത്തോടൊപ്പം പ്രോട്ടീനടങ്ങിയ ഭക്ഷണം കൃത്യസമയത്തു കഴിക്കുന്നതു വഴി ഹോര്‍മോണ്‍ സന്തുലനം നിലനിര്‍ത്താന്‍ സഹായിക്കുകയും അതുവഴി ആരോഗ്യമുള്ള ജീവിതരീതിയിലേക്ക് നയിക്കുകയും ചെയ്യും.

English summary

Protein, workout, Food, വ്യായാമം ചെയ്യൂ, പ്രോട്ടീന്‍ ഭക്ഷണം കഴിക്കൂ

For the question 'why protein is needed after a workout' our answer would be simple and that is energy. All those who are into body building and fitness need to ensure what is right to eat after a workout.
Story first published: Thursday, September 22, 2011, 11:39 [IST]
X
Desktop Bottom Promotion