For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യസംരക്ഷണം, ചില കാര്യങ്ങള്‍

|

Fruits and vegetables
ആരോഗ്യസംരക്ഷണത്തിന് ഒരുപാട് അധ്വാനമൊന്നും ആവശ്യമില്ല. ചെറിയ കാര്യങ്ങള്‍ ആരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കും. നിങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് ലളിതമായ അഞ്ചുമാര്‍ഗങ്ങളിതാ,

ദൈനംദിന ഭക്ഷണം ആരോഗ്യസംരക്ഷണത്തിന് വളരെ പ്രധാനമാണ്.നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം സാവധാനത്തില്‍ ആസ്വദിച്ചു കഴിക്കൂ. വണ്ണം ഭയന്ന് കൊഴുപ്പു തീരെയില്ലാത്ത ഭക്ഷണങ്ങള്‍ മാത്രമെ കഴിക്കാവൂ എന്നില്ല. ഇടയ്‌ക്കൊക്കെ ഭക്ഷണത്തില്‍ അല്‍പം നെയ്യു ചേര്‍ത്തു കഴിക്കുന്നത് ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുമെന്നു മാത്രമല്ലാ, നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. ഓരോരോ കാലത്തു ലഭിക്കുന്ന പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്താനവശ്യമായ പോഷകങ്ങള്‍ നല്‍കുകയും അതേ സമയം വണ്ണം കൂട്ടാതിരിക്കുകയും ചെയ്യും.

വലിച്ചുവാരി കഴിക്കാതെ ആവശ്യത്തിനുളള ഭക്ഷണം മാത്രം കഴിക്കുകയെന്നത് പ്രധാനമാണ്. കുറേശെ ഭക്ഷണം പല സമയത്തായി കഴിക്കുന്നത് ദഹനത്തിനും ഏറെ സഹായിക്കും. ഇത് പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും സഹായിക്കും. അമിതഭക്ഷണം ഉറക്കംതൂങ്ങുന്ന അവസ്ഥയുണ്ടാക്കും.

ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കേണ്ടത് ഏറെ ആവശ്യമാണ്. കഴിക്കുന്ന ഭക്ഷണം ദഹിക്കാനും കിഡ്‌നിയുടെ ശരിയായ പ്രവര്‍ത്തനത്തിനും വെള്ളം ആവശ്യമാണ്. ഒരോ കാലത്തും അതിനനുസരിച്ച തരം ജ്യൂസുകളും മറ്റും കുടിക്കണം. ചൂടുകാലത്ത് കൂടുതല്‍ വിയര്‍ക്കുമെന്നുളളതു കൊണ്ട് ധാരാളം വെള്ളം കുടിക്കണം. മൂത്രം മഞ്ഞനിറത്തിലാണ് പോകുന്നതെങ്കില്‍ നിങ്ങളുടെ ശരീരത്തിനാവശ്യമായ വെള്ളം ലഭിക്കുന്നില്ലെന്നാണ് സൂചന.

വ്യായാമം ചെയ്യുന്നതിന് പ്രത്യേകിച്ചൊരു സ്ഥലമോ സമയമോ വേണമെന്നില്ല. ജോലിസ്ഥലത്തും ജോലി ചെയ്യുമ്പോഴും ചെയ്യാവുന്ന ലഘുവ്യായാമങ്ങള്‍ ഏറെയുണ്ട്. വ്യായാമത്തിന്റെ ഉദ്ദേശ്യം വണ്ണം കുറക്കുക മാത്രമല്ലാ, ആരോഗ്യം കാത്തുസൂക്ഷിക്കുക കൂടിയാണ്. വണ്ണമില്ലാത്തവര്‍ക്കും വ്യായാമം ആവശ്യമാണ്. വ്യായാമത്തിന് അല്‍പസമയത്തിനു ശേഷം കുളിക്കുന്നത് കൂടുതല്‍ ഉണര്‍വു പകരും.

വിശ്രമവും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഉറങ്ങുക, പാട്ടു കേട്ട് സ്വസ്ഥമായിരിക്കുക, വായിക്കുക തുടങ്ങിയവ നല്ല വിശ്രമമാര്‍ഗങ്ങളാണ്. യോഗ ചെയ്യുന്നതും നല്ലതാണ്. സൂര്യനമസ്‌കാരം ചെയ്യുന്നത് ശരീരത്തിന്റെ ബലം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

English summary

daily, diet, tips, ഭക്ഷണം, ആരോഗ്യം, സംരക്ഷണം

here are some easy diet tips to reduce over weight , read on
X
Desktop Bottom Promotion