Just In
Don't Miss
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Movies
ചേട്ടാ ഈ സുനാമി എന്ന് വെച്ചാല്‍ എന്താ സംഭവം, മുകേഷിനോട് രമേഷ് പിഷാരടി, വീഡിയോ
- News
5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നു നീക്കി; കേരളത്തില്‍ ആശങ്ക ഇനി 369 പ്രദേശങ്ങളില്‍
- Sports
IND vs ENG: ഇംഗ്ലണ്ടിന് ഇപ്പോഴും അതറിയില്ല! ഏറ്റവും വലിയ വീക്ക്നെസ് ചൂണ്ടിക്കാട്ടി വോന്‍
- Finance
സർക്കാർ ഇടപാടുകൾ നടത്തുന്നതിന് സ്വകാര്യ ബാങ്കുകൾക്ക് ഉണ്ടായിരുന്ന നിരോധനം നീക്കി
- Automobiles
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഏത് പ്രായത്തിലും യൗവ്വനം നിലനിർത്തും വെജ് ഡയറ്റ്
ആരോഗ്യ സംരക്ഷണവും സൗന്ദര്യ സംരക്ഷണവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സുണ്ടാവുന്നുണ്ട്. എന്നാൽ സൗന്ദര്യത്തിനും വളരെയധികം വെല്ലുവിളികൾ ഉയർത്തുന്ന ചില അനാരോഗ്യകരമായ ശീലങ്ങള്‍ നമ്മുടെ തന്നെ ചില ശീലങ്ങളിൽ ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് നിങ്ങളുടെ ചർമ്മത്തിൽ വെല്ലുവിളി ഉയർത്തുന്ന ചില സൗന്ദര്യ പ്രശ്നങ്ങൾ എന്ന് നമുക്ക് നോക്കാം. ആരോഗ്യത്തിന് വേണ്ടി മാത്രമല്ല നാം ഭക്ഷണം കഴിക്കേണ്ടത്, സൗന്ദര്യത്തിന് വേണ്ടിയും നാം ഭക്ഷണം കഴിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.
അരമുറി നാരങ്ങനീരും ഓട്സ് അരച്ചതും; ചർമ്മം സൂപ്പര്‍
സൗന്ദര്യ സംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന അവസ്ഥകളിലേക്ക് സൗന്ദര്യം മാറുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്. എന്നാൽ കൃത്യമായ ഡയറ്റിലൂടേയും ആരോഗ്യശീലങ്ങളിലൂടേയും നമുക്ക് ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. എന്തൊക്കെയാണ് യൗവ്വനം നിലനിർത്തുന്നതിനും ആരോഗ്യത്തിനും വേണ്ടി നമ്മള്‍ ശീലിക്കേണ്ട ഡയറ്റ് എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളുടെ ചർമ്മത്തിൽ യുവത്വം നിലനിർത്തുന്നതിന് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

വെജ് ഡയറ്റ് എങ്ങനെ?
കൃത്യമായ അളവിൽ വെജിറ്റബിൾസും ഫ്രൂട്ടും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടി രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ ഭക്ഷണത്തോടൊപ്പം അൽപം വെജിറ്റബിൾസും ഫ്രൂട്ട്സും മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് നിങ്ങളിൽ ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. രാവിലേയും ഉച്ചക്കും ഭക്ഷണം കുറച്ച് അതേ അളവിൽ തന്നെ വെജിറ്റബിൾസും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ചർമ്മത്തിലും ആരോഗ്യത്തിലും വരുത്തുന്ന മാറ്റങ്ങൾ ചില്ലറയല്ല.

ശ്രദ്ധിക്കേണ്ടത്
നിങ്ങളുടെ ആരോഗ്യവും സൗന്ദര്യവും നിലനിർത്തുന്നതിന് വേണ്ടി നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത് ആരോഗ്യമളുള ഒരു ശരീരം ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ്. ഇത് നിങ്ങളുടെ ആരോഗ്യം വർദ്ധിക്കുന്നതോടൊപ്പം തന്നെ ചർമ്മത്തിനും നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. സ്ഥിരമായി ഒരേ ഭക്ഷണം കഴിക്കുന്നതിലൂടെ തന്നെ ഇത് നിങ്ങളുടെ ഗട്ട് ബാക്ടീരിയയുടെ ആരോഗ്യം ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിന് മാറ്റംവരുത്തുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

ഉൾപ്പെടുത്തേണ്ടത്
എന്തൊക്കെയാണ് വെജ് ഡയറ്റ് എടുക്കുമ്പോൾ അതിൽ ഉൾപ്പെടുത്തേണ്ടത് എന്നും അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നത് എങ്ങനെയെന്നും നമുക്ക് നോക്കാം. എന്തൊക്കെയാണ് വെജ് ഡയറ്റിൽ ഉള്‍പ്പെടുത്തേണ്ടത് എന്നും നിങ്ങളുടെ യൗവ്വനം കാത്തു സൂക്ഷിക്കുന്നതിന് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഈ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

തക്കാളി
തക്കാളി നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇതിലുള്ള ആന്‍റി ഓക്സിഡന്‍റ് തന്നെയാണ് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. തക്കാളി നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ അത് നിങ്ങൾക്ക് ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ യുവത്വം നിലനിർത്തുന്നതിന് സഹായിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തക്കാളി.

മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇതിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തിന്‍റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് ആരോഗ്യത്തിന് നല്ല തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും സ്വീറ്റ്പൊട്ടറ്റോ അല്ലെങ്കിൽ അത് നിങ്ങളുടെ ചർമ്മത്തിന് യുവത്വം നിലനിർത്തുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാം ദിവസവും അൽപം കറുവപ്പട്ട കൂടി മിക്സ് ചെയ്ത് മധുരക്കിഴങ്ങ് കഴിക്കാവുന്നതാണ്.

സിട്രസ് ഫ്രൂട്ട്
സിട്രസ് ഫ്രൂട്ട് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എല്ലാ വിധത്തിലും ഇത് നിങ്ങളുടെ ചർമ്മത്തിലെ യുവത്വം നിലനിർത്തുന്നതിനും ചർമ്മത്തിന് ആരോഗ്യവും തിളക്കവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഒരു ബൗളിൽ അൽപം ഓറഞ്ചും മുസംബിയും എല്ലാം കഴിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

വാൾനട്ട്
വാൾനട്ട് കഴിക്കുന്നതും ചർമ്മത്തിന് ഉണർവ്വും ആരോഗ്യവും നൽകുന്നുണ്ട്. ദിവസവും അൽപം വാൾനട്ട് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളിൽ യുവത്വം നിലനിർത്തുന്നതിനും ചർമ്മ പ്രശ്നങ്ങളെ ഒരു പരിദി വരെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും മികച്ചത് തന്നെയാണ് വാൾനട്ട്. ഇതിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ആരോഗ്യത്തോടൊപ്പം തന്നെ ചർമ്മത്തേയും സഹായിക്കുന്നുണ്ട്.

കാരറ്റ്
കാരറ്റ് ആരോഗ്യത്തിനും ചർമ്മത്തിനും ഒരു പോലെ ഗുണം നൽകുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ വെല്ലുവിളി ഉയർത്തുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് കാരറ്റ് കഴിക്കാവുന്നതാണ്. ഇത് ദിവസവും ശീലമാക്കുന്നതിലൂടെ അത് ചര്‍മ്മത്തിന് നല്ല ആരോഗ്യവും തിളക്കവും വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും നിങ്ങൾക്ക് കാരറ്റ് ഭക്ഷണത്തിൽ ഉള്‍പ്പെടുത്തിയാൽ തന്നെ ചർമ്മത്തിലും മാറ്റം വരുന്നുണ്ട്.