Just In
Don't Miss
- Automobiles
സിട്രൺ C21 -മായി പ്ലാറ്റ്ഫോം പങ്കിടാനൊരുങ്ങി പുതിയ ജീപ്പ് മിനി റെനെഗേഡ്
- Finance
മണിപാല് സിഗ്ന ലൈഫ്ടൈം ഹെല്ത്ത് പ്ലാന് അവതരിപ്പിച്ച് മണിപാല് സിഗ്ന ഇന്ഷുറന്സ്
- News
കർണാടകയിൽ മന്ത്രി യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, ദൃശ്യങ്ങൾ പുറത്തുവിട്ടു, ബിജെപിക്ക് തിരിച്ചടി
- Movies
ആ കാര്യം അവിടെ പറയാൻ ആഗ്രഹിച്ചിരുന്നില്ല, ഭാഗ്യലക്ഷ്മി നിർബന്ധിച്ചു, മോശം നിമിഷത്ത കുറിച്ച് ലക്ഷ്മി
- Sports
ഇന്ത്യ vs ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: എട്ട് വിക്കറ്റ് അകലെ അശ്വിനെ കാത്ത് ചരിത്ര നേട്ടം
- Travel
മാര്ച്ച് മാസത്തില് 'ചില്' ആകാം.. അടിപൊളി യാത്രകള്ക്കായി ഈ ഇടങ്ങള്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അരമുറി നാരങ്ങനീരും ഓട്സ് അരച്ചതും; ചർമ്മം സൂപ്പര്‍
സൗന്ദര്യ സംരക്ഷണം എന്നും എപ്പോഴും വെല്ലുവിളികൾ തന്നെയാണ്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ അത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെക്കുകയാണ് ചെയ്യുന്നത്. ചെറിയ ഒരു കറുപ്പ് നിറം കണ്ടാൽ തന്നെ അത് നിങ്ങളുടെ സൗന്ദര്യത്തിന് വെല്ലുവിളിയാണ് എന്ന് വിചാരിക്കുന്നവരാണ് പലരും. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിന് ഇനി അൽപം നാരങ്ങ നീരും ഓട്സും മാത്രം മതി. ഇത് ചർമ്മസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഓട്സ് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഓട്സും അൽപം നാരങ്ങ നീരും മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ചർമ്മം ക്ലിയറാക്കുന്നതിന് സഹായിക്കുന്നുണ്ട്.
സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ കണ്ണിൽ കണ്ടതെല്ലാം മുഖത്ത് വാരിത്തേക്കുന്നവരാണ് പലരും. എന്നാൽ ഇത് പല വിധത്തിലാണ് നിങ്ങളുടെ ചർമ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് പിന്നീട് ശ്രദ്ധിക്കേണ്ടത്. എന്നാൽ ഇനി ഇത്തരം അവസ്ഥകൾക്ക് അൽപം നാരങ്ങ നീരും ഓട്സും വളരെയധികം സഹായിക്കുന്നുണ്ട്. ഓട്സും നാരങ്ങ നീരും എങ്ങനെയെല്ലാം നിങ്ങളുടെ ചർമ്മത്തിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സഹായിക്കുന്നുണ്ട് എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം
എങ്ങനെ ഓട്സ് തൈര് നാരങ്ങ നീര് മിക്സ് ചെയ്ത് ഫേസ്പാക്ക് തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. അതിനായി നമുക്ക് ഓട്സ് കുതിർത്ത് നല്ലതു പോലെ അരച്ചെടുക്കാം. ഇതിലേക്ക് അൽപം കട്ടത്തൈരും നാരങ്ങ നീരും മിക്സ് ചെയ്ത് അരമണിക്കൂർ വെച്ച് അതിന് ശേഷം നമുക്ക് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് അരമണിക്കൂർ ശേഷം മുഖത്ത് നിന്ന് കഴുകിക്കളയാൻ ശ്രദ്ധിക്കണം. വളരെയധികം സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഓട്സ് നാരങ്ങ ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്. എന്തൊക്കെ ഗുണങ്ങൾ ഇത് നിങ്ങൾക്ക് നൽകുന്നുണ്ട് എന്ന് നോക്കാം.

മുഖത്തിന്‍റെ തിളക്കം വർദ്ധിപ്പിക്കാൻ
മുഖത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ ഫേസ്പാക്ക്. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് പത്ത് മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. വട്ടത്തിൽ മസ്സാജ് ചെയ്ത ശേഷം ഇത് അൽപം തണുത്ത വെള്ളം ഉപയോഗിച്ച് ഒന്നു കൂടി മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ചർമ്മത്തിൻറെ നിറം വർദ്ധിപ്പിക്കുകയല്ല ചെയ്യുന്നത് ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ചർമ്മത്തിന് വില്ലനാവുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഈ ഫേസ്പാക്ക് സഹായിക്കുന്നുണ്ട്. വീണ്ടും പറയുന്നത് എന്താണെന്ന് വെച്ചാൽ നിറം വർദ്ധിപ്പിക്കുകയല്ല ഈ ഫേസ്പാക്ക് ചെയ്യുന്നത് ഇത് നിങ്ങൾക്ക് ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

കറുത്ത കുത്തുകൾ ഇല്ലാതാക്കുന്നു
ചർമ്മത്തിലുണ്ടാവുന്ന കറുത്ത കുത്തുകൾക്ക് പരിഹാരം കാണുന്നതിനും ഇതിനെ പാടേ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഓട്സ് നാരങ്ങ ഫേസ്പാക്ക്. ഇത് കറുത്ത കുത്തുകൾ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ചർമ്മത്തിലെ അഴുക്കിനെ ആഴത്തിൽ ഇല്ലാതാക്കി അത് നിങ്ങളുടെ ചർമ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഓരോ ദിവസവും നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

ബ്ലാക്ക്ഹെഡ്സ് കളയുന്നു
ചർമ്മത്തിൽ ഉണ്ടാവുന്ന ബ്ലാക്ക്ഹെഡ്സ് പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിൽ വളരെയധികം വെല്ലുവിളികൾ ഉയർത്തുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. പെട്ടെന്നാണ് ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് നമുക്ക് ഓട്സ് നാരങ്ങ നീര് സഹായിക്കുന്നത്. സൗന്ദര്യ സംരക്ഷണത്തിന് വെല്ലുവിളിയുയർത്തുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ഈ മിശ്രിതം. ഇത് ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്. നല്ല ഫലം തന്നെയാണ് ഇത് നൽകുന്നത്.

മുഖക്കുരു പാടിന് പരിഹാരം
മുഖക്കുരു പാടിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവർക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിൽ മുഖക്കുരുവിനേയും മുഖക്കുരു പാടിനേയും പൂർണമായും ഇല്ലാതാക്കുന്ന ഒന്നാണ് ഈ ഫേസ്പാക്ക്. മുഖക്കുരുവിനെ മാത്രമല്ല ചർമ്മത്തിലെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് വേണ്ടിയും ഓട്സും തൈരും നാരങ്ങനീരും മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ചർമ്മത്തിലെ മുഖക്കുരു പാടിനെ മാത്രമല്ല പല വിധത്തിലുള്ള പാടുകളേയും ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ഈ മിശ്രിതം.

വരണ്ട ചർമ്മം ഇല്ലാതാക്കുന്നു
വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ഈ ഫേസ്പാക്ക്. ഇത് മുഖത്ത് തേച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇതിലൂടെ നിങ്ങളുടെ ചർമ്മത്തിന്‍റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും അത് നിങ്ങളുടെ ചർമ്മത്തിലെ വരൾച്ച മാറ്റി ചർമ്മം സോഫ്റ്റ് ആവുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ ചർമ്മത്തിന്‍റെ ആരോഗ്യത്തിന് മികച്ച ഗുണം നൽകുന്നതാണ്. നിറത്തിന് യാതൊരു വിധത്തിലുള്ള ഗ്യാരണ്ടിയല്ല ചർമ്മത്തിലുണ്ടാവുന്ന മറ്റ് പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടിയാണ് ഈ മിശ്രിതം സഹായിക്കുന്നത്. സൗന്ദര്യ പ്രശ്നങ്ങൾക്ക് പെട്ടെന്നാണ് ഇതിലൂടെ പരിഹാരം കാണുന്നതിന് സാധിക്കുന്നത്.

എണ്ണമയമുള്ള ചർമ്മം
എണ്ണമയമുള്ള ചർമ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുകയാണോ എന്നാൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ എന്നും മികച്ച് നിൽക്കുന്നതാണ് ഓട്സ് നാരങ്ങ നീര് മിശ്രിതം. ഇത് എണ്ണമയമുള്ള ചർമ്മത്തിനെ പൂർണമായും ഇല്ലാതാക്കി ചർമ്മം നല്ല സോഫ്റ്റ് ആവുന്നതിന് സഹായിക്കുന്നുണ്ട് ഈ ഫേസ്പാക്ക്. ചർമ്മത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. ദിവസവും ഇത് ഉപയോഗിക്കാവുന്നതാണ് എന്നതാണ് ഈ ഫേസ്പാക്കിന്‍റെ പ്രത്യേകത.