For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായമുണ്ടെന്ന് കണ്ടാല്‍ പറയാതിരിക്കാന്‍; ഈ മോശം ശീലങ്ങള്‍ ഒഴിവാക്കൂ

|

വാര്‍ദ്ധക്യം അനിവാര്യമാണ് എന്ന് എല്ലാവര്‍ക്കും അറിവുള്ളതായിരിക്കും. പക്ഷേ നിങ്ങള്‍ക്ക് തീര്‍ച്ചയായും അത് വൈകിപ്പിക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് അകാല വാര്‍ദ്ധക്യത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍, നിങ്ങളുടെ ജീവിതശൈലിയില്‍ ചില നല്ല മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രം മതി. ആരോഗ്യകരമായ ഒരു ജീവിതശൈലി നിങ്ങളെ കൂടുതല്‍ കാലം ജീവിക്കാന്‍ മാത്രമല്ല, ചെറുപ്പമായി കാണാനും സഹായിക്കും.

Most read: വേനലില്‍ പതിവായി പുറത്തും തോളിലും കുരുക്കള്‍ വരാറുണ്ടോ? പ്രതിവിധി ഇത്Most read: വേനലില്‍ പതിവായി പുറത്തും തോളിലും കുരുക്കള്‍ വരാറുണ്ടോ? പ്രതിവിധി ഇത്

നമ്മില്‍ ഭൂരിഭാഗവും പ്രായമാകുമ്പോഴും മനോഹരമായി ഇരിക്കാന്‍ ആഗ്രഹിക്കുന്നു, അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞപക്ഷം യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ പ്രായം കുറവ് തോന്നാതിരിക്കാന്‍ ആഗ്രഹിക്കുന്നു. ഇതെല്ലാം ജനിതകശാസ്ത്രത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ ചിട്ടയായ ജീവിതവും നല്ല ശീലങ്ങളും ഉപയോഗിച്ച് കൂടി നിങ്ങള്‍ക്ക് നേടാനാകും. നിങ്ങളുടെ വാര്‍ദ്ധക്യ പ്രക്രിയയെ വേഗത്തിലാക്കുന്ന ചില മോശം ശീലങ്ങള്‍ ഇതാ. ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മത്തിനായി ഈ ശീലങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കൂ.

പുകവലി

പുകവലി

പുകവലി ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുമെന്നത് ഒരു വസ്തുതയാണ്. എന്നാല്‍ സാധാരണമല്ലാത്ത ഒരു പാര്‍ശ്വഫലമാണ്, ഇത് ചര്‍മ്മത്തിന്റെ സാധാരണ വാര്‍ദ്ധക്യ പ്രക്രിയയെ വേഗത്തിലാക്കുകയും അകാല ചുളിവുകള്‍ക്ക് കാരണമാവുകയും ചെയ്യുന്നുവെന്നത്. പുകവലി ശരീരത്തിലെ വീക്കം വര്‍ദ്ധിപ്പിക്കുകയും അതുവഴി ചര്‍മ്മത്തിലെ കൊളാജന്‍, എലാസ്റ്റിന്‍ പ്രോട്ടീന്‍ എന്നിവ നശിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ചെറുപ്രായത്തില്‍ തന്നെ ചര്‍മ്മം അയഞ്ഞ് ചുളിവുകള്‍ ഉണ്ടാക്കുന്നു. പുകവലി ഉപേക്ഷിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനു ഗുണം ചെയ്യും. ഒപ്പം, അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങൡ നിന്ന് നിങ്ങള്‍ക്ക് രക്ഷയും നേടാനാകും.

സമ്മര്‍ദ്ദം

സമ്മര്‍ദ്ദം

ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ, അല്‍ഷിമേഴ്സ് രോഗം തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് സമ്മര്‍ദ്ദം കാരണമാകുമെന്ന് പറയുന്നു. എന്നാല്‍ സമ്മര്‍ദ്ദം നിങ്ങളുടെ പ്രായമാകല്‍ പ്രക്രിയയെ ത്വരിതപ്പെടുത്തുമെന്ന് പലര്‍ക്കും അറിയില്ല. സമ്മര്‍ദ്ദം ശരീരത്തില്‍ വീക്കം ഉണ്ടാക്കുന്നു, ഇത് ചര്‍മ്മത്തിലെ കോശങ്ങള്‍ ഉള്‍പ്പെടെയുള്ള ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ നശിപ്പിക്കുന്നു. ഇത് ചര്‍മ്മത്തെ മങ്ങിയതും നിര്‍ജീവവുമാക്കുന്നു. സമ്മര്‍ദ്ദം ശരീരത്തിന്റെ സെല്ലുലാര്‍ ഘടനയെ നശിപ്പിക്കുന്നു, ഇത് കോശങ്ങളുടെ അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്നു. സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തി നേടാനായി നിങ്ങള്‍ക്ക് ധ്യാനിക്കുകയോ യോഗ പരിശീലിക്കുകയോ ചെയ്യാം.

Most read:പ്രശ്‌നങ്ങള്‍ തീര്‍ത്ത് സുന്ദരമായ ചര്‍മ്മം നേടാന്‍ ഉത്തമം ഈ യോഗാസനങ്ങള്‍Most read:പ്രശ്‌നങ്ങള്‍ തീര്‍ത്ത് സുന്ദരമായ ചര്‍മ്മം നേടാന്‍ ഉത്തമം ഈ യോഗാസനങ്ങള്‍

സൂര്യപ്രകാശം

സൂര്യപ്രകാശം

സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതലായി ചര്‍മ്മത്തിലേക്ക് തട്ടുന്നത് ചര്‍മ്മത്തിന്റെ ഇലാസ്റ്റിക് നാരുകള്‍ക്ക് കേടുവരുത്തും. ചര്‍മ്മത്തിലെ ഇലാസ്റ്റിക് നാരുകള്‍ ചര്‍മ്മത്തെ ഉറച്ചുനില്‍ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. അവയ്ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍, ചര്‍മ്മം ചുളിയുകയും അയഞ്ഞതുമായി തുടങ്ങുന്നു. മുഖത്തും കൈകളിലും മറ്റും സൂര്യപ്രകാശം തുടര്‍ച്ചയായി തട്ടുന്നത് പ്രായത്തിന്റെ പാടുകളിലേക്കും നയിക്കുന്നു. വെയിലത്ത് ഇറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ കൈകളിലും മുഖത്തും സണ്‍സ്‌ക്രീന്‍ പുരട്ടുക.

ഉറക്കക്കുറവ്

ഉറക്കക്കുറവ്

തുടര്‍ച്ചയായ ഉറക്കക്കുറവ് ഡാര്‍ക് സര്‍ക്കിളുകളിലേക്കും ചര്‍മ്മത്തില്‍ നേര്‍ത്ത വരകള്‍ തുടങ്ങിയ വാര്‍ദ്ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങളിലേക്കും നയിച്ചേക്കാം. ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍, ഉറക്കക്കുറവ് ശരീരത്തിലെ കോശങ്ങളെ വേഗത്തില്‍ പ്രായമാക്കുമെന്ന് കണ്ടെത്തി. ഉറക്കക്കുറവ് ചര്‍മ്മത്തിന്റെ അകാല വാര്‍ദ്ധക്യത്തിന് കാരണമാകും. ഇത് സൂര്യന്റെ ദോഷകരമായ കിരണങ്ങള്‍ക്കെതിരെ പോരാടാനുള്ള ചര്‍മ്മത്തിന്റെ കഴിവ് കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഒരാള്‍ ദിവസത്തില്‍ 7 മണിക്കൂറെങ്കിലും ഉറങ്ങണം.

Most read:ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരം; രക്തചന്ദനം ഇങ്ങനെ പുരട്ടിയാല്‍ ഫലംMost read:ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരം; രക്തചന്ദനം ഇങ്ങനെ പുരട്ടിയാല്‍ ഫലം

വ്യായാമക്കുറവ്

വ്യായാമക്കുറവ്

പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. അങ്ങനെ ചര്‍മ്മത്തിന് തിളക്കവും ലഭിക്കും. സ്ഥിരമായ വ്യായാമം പ്രായമാകല്‍ പ്രക്രിയ വൈകിപ്പിക്കാനും ആരോഗ്യകരവും കൂടുതല്‍ ഊര്‍ജ്ജസ്വലവുമായ ജീവിതം നയിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. യുകെയിലെ ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റി ഒരു പഠനം നടത്തി. അതില്‍ അവര്‍ ജീവിതകാലം മുഴുവന്‍ വ്യായാമം ചെയ്ത ഒരു കൂട്ടം പ്രായമായ ആളുകളെ, വ്യായാമം ചെയ്യാത്ത രണ്ട് ഗ്രൂപ്പുകളുമായി താരതമ്യം ചെയ്തു. സ്ഥിരമായി വ്യായാമം ചെയ്യുന്നവരില്‍ മറ്റ് രണ്ട് ഗ്രൂപ്പുകളെ അപേക്ഷിച്ച് പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറവാണെന്നാണ് ഈ പഠനം പറയുന്നത്. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും വാര്‍ധക്യം ചെറുക്കാനും പതിവായി അരമണിക്കൂറോളം വ്യായാമം ചെയ്താല്‍ മതിയാകും.

മദ്യം

മദ്യം

മദ്യപാനം നിങ്ങളുടെ ശരീരത്തിലെ ട്രൈഗ്ലിസറൈഡുകളുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെറുപ്രായത്തില്‍ തന്നെ നേര്‍ത്ത വരകളും ചുളിവുകളും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. മദ്യപാനം വാര്‍ദ്ധക്യത്തിന്റെ ഈ ലക്ഷണങ്ങളെ കാലക്രമേണ കൂടുതല്‍ വഷളാക്കുന്നു. മദ്യം ശരീരത്തിലെ നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു. കൂടാതെ ചര്‍മ്മത്തിന് ഉറപ്പും യുവത്വവും നിലനിര്‍ത്താന്‍ ആവശ്യമായ വിറ്റാമിന്‍ എ യെ ഇത് ഇല്ലാതാക്കുന്നു. മദ്യം ചര്‍മ്മത്തെ വരണ്ടതാക്കുന്നു, അങ്ങനെ അത് മങ്ങിയതും നിര്‍ജീവവുമായി മാറുന്നു. ഈ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ പ്രായമാകുമ്പോള്‍ മദ്യത്തിന്റെ ഉപയോഗം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

Most read:കനം കുറഞ്ഞ മുടി പൊട്ടാനുള്ള സാധ്യത ഏറെ; ഇക്കാര്യങ്ങള്‍ ചെയ്യരുത്Most read:കനം കുറഞ്ഞ മുടി പൊട്ടാനുള്ള സാധ്യത ഏറെ; ഇക്കാര്യങ്ങള്‍ ചെയ്യരുത്

അനാരോഗ്യകരമായ ഭക്ഷണക്രമം

അനാരോഗ്യകരമായ ഭക്ഷണക്രമം

ഉദാസീനമായ ജീവിതശൈലിയാണ് അനാരോഗ്യകരമായ ശരീരത്തിന് പിന്നിലെ ഏറ്റവും വലിയ കാരണം. ആരോഗ്യകരമായ ഭക്ഷണം കഴിക്കാത്തതും ആവശ്യത്തിന് വ്യായാമം ചെയ്യാത്തതും നിങ്ങളുടെ ചര്‍മ്മപ്രശ്‌നങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കും. പ്രായത്തെ പിടിച്ചുകെട്ടാന്‍ കൂടുതല്‍ പഴങ്ങളും ജ്യൂസുകളും ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും കഴിക്കാന്‍ ശ്രദ്ധിക്കുക.

അമിതമായ മൊബൈല്‍ ഉപയോഗം

അമിതമായ മൊബൈല്‍ ഉപയോഗം

ഗാഡ്ജെറ്റുകളില്‍ നിന്നുള്ള നീല വെളിച്ചം വളരെയധികം എക്‌സ്‌പോഷര്‍ ചെയ്യുന്നത് അകാല വാര്‍ദ്ധക്യത്തിന് കാരണമാകും. ഇപ്പോള്‍ മിക്കവരും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാല്‍ എല്ലാം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലേക്ക് മാറി. നിങ്ങള്‍ക്ക് ശരിക്കും സ്‌ക്രീന്‍ സമയം കുറയ്ക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ സമയം കുറയ്ക്കുന്നതിലൂടെയും അമിതമായി ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതിലൂടെയും നിങ്ങള്‍ക്ക് സ്‌ക്രീന്‍ സമയം കുറയ്ക്കാനാകും.

Most read:ഈ പ്രകൃതിദത്ത വഴിയിലൂടെ നേടാം വേനലില്‍ പട്ടുപോലുള്ള മുടിMost read:ഈ പ്രകൃതിദത്ത വഴിയിലൂടെ നേടാം വേനലില്‍ പട്ടുപോലുള്ള മുടി

English summary

Lifestyle Habits That Can Make You Age Faster in Malayalam

Here are some of the bad habits that can speed up your ageing process. Take a look.
Story first published: Wednesday, May 11, 2022, 16:26 [IST]
X
Desktop Bottom Promotion