നിറം വര്‍ദ്ധിപ്പിക്കാന്‍ ഫലപ്രദം ആയുര്‍വ്വേദ വഴി

Posted By:
Subscribe to Boldsky

ആയുര്‍വ്വേദത്തിന് നമ്മുടെ നാട്ടില്‍ എന്നും എപ്പോഴും അല്‍പം പ്രാധാന്യം കൂടുതലാണ്. ആരോഗ്യസംരക്ഷണത്തിനായാലും സൗന്ദര്യസംരക്ഷണത്തിനായാലും ആയുര്‍വ്വേദ വഴികള്‍ തേടിപ്പോകുന്നവര്‍ ചില്ലറയല്ല. സൗന്ദര്യസംരക്ഷണത്തിലെ ഉറപ്പുള്ള മാര്‍ഗ്ഗങ്ങളാണ് ആയുര്‍വ്വേദം എന്നുള്ളത് കൊണ്ട് തന്നെ പലരും സൗന്ദര്യസംബന്ധമായ ഏത് പ്രശ്‌നങ്ങള്‍ക്കും ഇതേ പരിഹാരം തേടുന്നു. ബ്ലാക്ക് ഹെഡ്‌സിന് മൂന്ന് ദിവസ പരിഹാരം

സൗന്ദര്യസംരക്ഷണത്തിലെ ഏറ്റവും വലിയ പ്രശ്‌നം എന്ന് പറയുന്നത് നിറത്തിന്റെ പ്രശ്‌നം തന്നെയാണ്. എന്നാല്‍ ഈ പ്രശ്‌നത്തെ എങ്ങനെ ഫലപ്രദമായി നേരിടാന്‍ ആയുര്‍വ്വേദത്തിന് തന്നെയാണ് കഴിയുന്നത്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഈ പ്രശ്‌നത്തെ എങ്ങനെ ഫലപ്രദമായി നേരിടാം എന്ന് നോക്കാം. രാത്രി മുഖത്ത് ക്രീം, അത്ഭുതപ്പെുടുത്തും ഗുണങ്ങള്‍

ചര്‍മ്മത്തെക്കുറിച്ച് അറിയുക

ചര്‍മ്മത്തെക്കുറിച്ച് അറിയുക

ചര്‍മ്മത്തെക്കുറിച്ച് ആദ്യം അറിയുകയാണ് ചെയ്യേണ്ടത്. എല്ലാവരുടേയും ചര്‍മ്മം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ഏത് ഉത്പ്പന്നമാണ് തന്റെ ചര്‍മ്മത്തിന് ഉത്തമമെന്ന് ആദ്യം അറിയേണ്ടതുണ്ട്.

 ഭക്ഷണം ചര്‍മ്മത്തിന് വേണ്ടതോ?

ഭക്ഷണം ചര്‍മ്മത്തിന് വേണ്ടതോ?

ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം മിതത്വം പാലിയ്ക്കുക. ഭക്ഷണം ചര്‍മ്മത്തിന് അനുയോജ്യമായതാണോ ഇത് കഴിച്ചാല്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുമോ എന്ന കാര്യം ആദ്യം അറിയണം. മാത്രമല്ല ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുമോ അതോ അലര്‍ജി പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുമോ എന്ന് ആദ്യം അറിയണം.

 ചര്‍മ്മം എപ്പോഴും ഹൈഡ്രേറ്റഡ് ആക്കുക

ചര്‍മ്മം എപ്പോഴും ഹൈഡ്രേറ്റഡ് ആക്കുക

ചര്‍മ്മം എപ്പോഴും ഹൈഡ്രേറ്റഡ് ആക്കിയിരിക്കണം. അതിനായി ധാരാളം വെള്ളം കുടിയ്ക്കണം. നിര്‍ജ്ജലീകരണം സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തേയും ദോഷകരമായി തന്നെ ബാധിയ്ക്കും.

വിശ്രമവും ഉറക്കവും

വിശ്രമവും ഉറക്കവും

വിശ്രമവും ഉറക്കവും ഒരു മനുഷ്യന്റെ ജീവിതത്തില്‍ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ആവശ്യത്തിന് വിശ്രമവും ഉറക്കവും നല്‍കുക ശരീരത്തിന്. എന്നാല്‍ ഉറക്കം ആവശ്യത്തില്‍ കൂടുതലായാല്‍ അത് പ്രതിസന്ധി സൃഷ്ടിയ്ക്കും.

ആയുര്‍വ്വേദ ഉത്പ്പന്നങ്ങള്‍

ആയുര്‍വ്വേദ ഉത്പ്പന്നങ്ങള്‍

ആയുര്‍വ്വേദ ഉത്പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക. കുളിയ്ക്കുന്ന സോപ്പ് പോലും അല്‍പം കരുതലോടെ ഉപയോഗിക്കുക. അതിലുപരി കെമിക്കലുകള്‍ അടങ്ങിയ വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

ശാരീരിക വ്യായാമങ്ങള്‍

ശാരീരിക വ്യായാമങ്ങള്‍

സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ശാരീരിക വ്യായാമങ്ങള്‍. കൂടാതെ ബ്രീത്തിംഗ് വ്യായാമവും ശീലമാക്കുക.

 മെഡിറ്റേഷന്‍

മെഡിറ്റേഷന്‍

മെഡിറ്റേഷനാണ് മറ്റൊരു പ്രധാന കാര്യം. സ്‌ട്രെസ്സും സമ്മര്‍ദ്ദവും വിഷാദവും എല്ലാം കൂടിച്ചേരുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. എന്നാല്‍ മെഡിറ്റേഷന്‍ ചെയ്യുകയാണ് ഇതിന് പരിഹാരം. ഇത് മാനസികമായി നമ്മളെ സഹായിക്കുന്നു. മാനസിക സുഖം ലഭിയ്ക്കുമ്പോള്‍ അത് മുഖത്തെ തെളിച്ചത്തിനു കാരണമാകുന്നു.

മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുക

ചെറിയ രീതിയില്‍ മുഖവും ശരീരവും മസ്സാജ് ചെയ്യുകയാണ് മറ്റൊന്ന്. ബദാം ഓയില്‍ പോലുള്ളവ ഉപയോഗിച്ച് മുഖം മസ്സാജ് ചെയ്യാം.

English summary

Top nine Ayurvedic Tips For Glowing Skin

Here are the most effective Ayurvedic beauty tips for glowing skin.
Story first published: Friday, June 2, 2017, 10:31 [IST]