Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
ബ്ലാക്ക് ഹെഡ്സിന് മൂന്ന് ദിവസ പരിഹാരം
ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാത്ത ചില മാര്‍
ബ്ലാക്ക് ഹെഡ്സ് എന്ന പ്രശ്നം ഇന്നോ ഇന്നലേയോ അല്ല സൗന്ദര്യസംരക്ഷണത്തിലെ വില്ലനാവാന്‍ തുടങ്ങിയത്. മുഖത്തെ സൗന്ദര്യ പ്രശ്നങ്ങളില്‍ മുന്നില്‍ തന്നെയാണ് പലപ്പോഴും ബ്ലാക്ക്ഹെഡ്സ്. ചര്‍മ്മത്തിലെ അഴുക്കും എണ്ണമയവും മറ്റുമാണ് പലപ്പോഴും ബ്ലാക്ക്ഹെഡ്സിന്റെ പ്രധാന കാരണം. രാത്രി മുഖത്ത് ക്രീം, അത്ഭുതപ്പെുടുത്തും ഗുണങ്ങള്‍
എന്നാല്‍ ഇനി ബ്ലാക്ക്ഹെഡ്സിനെ തോല്‍പ്പിക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളുണ്ട്. വീട്ടില്‍ നിന്ന് തന്നെ ഇതിനെ പ്രതിരോധിയ്ക്കാം. എങ്ങനെയെന്ന് നോക്കാം.

ഓറഞ്ച് നീര്
ഓറഞ്ച് നീര് വിറ്റാമിന്‍ സിയുടെ കലവറയാണ്. ഓറഞ്ചിന്റെ തൊലിയും നീരും ബ്ലാക്ക് ഹെഡ്സിനെ ഇല്ലാതാക്കും. ദിവസവും ഓറഞ്ച് നീര് ഉപയോഗിച്ച് മുഖം ക്ലീന്‍ ചെയ്യാം.

തേന്‍
തേനിലും ബ്ലാക്ക് ഹെഡ്സ് കളയാനുള്ള സൂത്രമുണ്ട്്. ഒരു ടീസ്പൂണ്‍ തേന്‍ മഞ്ഞള്‍പ്പൊടിയുമായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കുകയും ബ്ലാക്ക്ഹെഡ്സ് കളയുകയും ചെയ്യുന്നു.

നാരങ്ങ നീര്
നാരങ്ങാ നീര് ബ്ലാക്ക് ഹെഡ്സ് കളയാന്‍ ഏറ്റവും ഉത്തമമാണ്. ബ്ലാക്ക് ഹെഡ്സിനു മാത്രമല്ല മുഖക്കുരു മാറുന്നതിനും മുഖത്തെ പാടുകളകറ്റുന്നതിനും നാരങ്ങാ നീര് ഉത്തമമാണ്. ഉപ്പ്, നാരങ്ങ നീര്, തേന്‍, തൈര് എന്നിവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് തുടര്‍ച്ചയായി 12 ദിവസം ചെയ്താല്‍ ബ്ലാക്ക് ഹെഡ്സ് ഇല്ലാതാവും.

ഓട്സ്
ഓട്സ് ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് കളയുന്നതിനും മാര്‍ഗ്ഗമുണ്ട്. രണ്ട് ടീസ്പൂണ്‍ തേന്‍ നാരങ്ങാ നീരുമായി ചേര്‍ത്ത് ഓട്സില്‍ മിക്സ് ചെയ്യുക. പത്ത് മിനിട്ട് ഇതുകൊണ്ട് സ്ക്രബ്ബ് ചെയ്യുക. പത്ത് ദിവസം തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ ചര്‍മ്മം ക്ലിയറാകും.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും അല്പം മുന്നില്‍ തന്നെയാണ്. ഗ്രീന്‍ ടീ ഇലയില്‍ വെള്ളം ചേര്‍ത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടി അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയുക.

എപ്സം സാള്‍ട്ട്
എപ്സം സാള്‍ട്ട് ഇത്തരത്തില്‍ ബ്ലാക്ക് ഹെഡ്സിന്റെ അന്തകനാണ്. സൗന്ദര്യ സംരക്ഷണത്തില്‍ എപ്സം സാള്‍ട്ട് ഉപയോഗിച്ചും ബ്ലാക്ക് ഹെഡ്സിനെ തുരത്താം.

കറുവപ്പട്ട
ഒരു ടീസ്പൂണ്‍ തേനില്‍ കറുവപ്പട്ട പൊടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ഇത് മുഖത്ത് പുരട്ടുക. പിറ്റഏ ദീവസം രാവിലെ കഴുകിക്കളായം. പത്ത് ദിവസം തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ ബ്ലാക്ക്ഹേഡ്സ് പോവും.

കര്‍പ്പൂര തുളസി
കര്‍പ്പൂര തുളസിയുടെ നീരില്‍ അല്പം മഞ്ഞള്‍ പൊടി മിക്സ് ചെയ്ത് ബ്ലാക്ക് ഹെഡ്സ് ഉള്ള സ്ഥലങ്ങളില്‍ പുരട്ടുക. ഇത് ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക്കളയുക.

ആവി പിടിയ്ക്കുന്നത്
മുഖത്ത് ആവി പിടിയ്ക്കുന്നതാണ് ബ്ലാക്ക്ഹെഡ്സ് നീക്കാന്‍ പറ്റിയ ഏറ്റവും ലളിതവും ഫലപ്രദവുമായ ഒരു മാര്‍ഗ്ഗം. ആവി പിടിയ്ക്കുന്നതിലൂടെ ചര്‍മ്മം അയവുള്ളതാവുകയും ഇതിലൂടെ ബ്ലാക്ക്ഹെഡ്സ് നമുക്ക് തുടച്ചെടുക്കാവുന്നതുമാണ്.

ബേക്കിഗ് സോഡ
ഒന്നോ രണ്ടോ സ്പൂണ്‍ ബേക്കിംഗ് സോഡ ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ മിക്സ് ചെയ്യുക. ഇത് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടുക. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഇത്തരത്തില്‍ ചെയയ്ുക. ബ്ലാക്ക് ഹെഡ്സ് ഇല്ലാതാവും.



Click it and Unblock the Notifications