For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേനും പാലും മഞ്ഞളും, നിറം ഗ്യാരണ്ടി

സൗന്ദര്യസംരക്ഷണത്തിന് തേന്‍ എത്രത്തോളം ഉപയോഗപ്രദമാണ് എന്ന് നമുക്കെല്ലാം അറിയാം.

|

ചര്‍മ്മസൗന്ദര്യത്തിന്റെ കാര്യത്തില്‍ പലരിലും പ്രതിസന്ധി സൃഷ്ടിയ്ക്കുന്ന ഒന്നാണ് ചര്‍മ്മത്തിന്റെ നിറം. വേനല്‍ക്കാലത്താകട്ടെ ഉണ്ടാവുന്ന കരുവാളിപ്പും മറ്റും സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവരുടെ മനസമാധാനം കെടുത്തും. എന്നാല്‍ ഇനി ഇതിനെക്കുറിച്ചാലോചിച്ച് ടെന്‍ഷനാവേണ്ട. വെളുക്കാന്‍ മറ്റൊന്നും വേണ്ട ഓട്‌സ് തന്നെ ധാരാളം

കാരണം സൗന്ദര്യസംരക്ഷണത്തില്‍ പ്രശ്‌നങ്ങളില്ലാതെ ചര്‍മ്മത്തിന് നിറവും മൃദുത്വവും നല്‍കുന്ന ഒന്നാണ് തേന്‍. തേന്‍ പലതിനോടൊപ്പവും ചേരുമ്പോള്‍ അതിന്റെ ഗുണം ഇരട്ടിയാവുകയാണ് ചെയ്യുന്നത്. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ തേന്‍ എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം. ഇത് പരീക്ഷണമാര്‍ഗ്ഗമല്ല, മുടി കൊഴിച്ചിലിന് പരിഹാരം

 തേന്‍ മസ്സാജ്

തേന്‍ മസ്സാജ്

തേന്‍ ആരോഗ്യ ഗുണങ്ങളുള്ളതും അതേ പോലെ തന്നെ തൗന്ദര്യ ഗുണങ്ങള്‍ നിറഞ്ഞതുമാണ്. ആഴ്ചയിലൊരിക്കല്‍ തേന്‍ പുരട്ടി മസ്സാജ് ചെയ്ത് നോക്കൂ. മുഖത്തിന് തിളക്കവും മൃദുത്വവും നല്‍കും എന്നതാണ് സത്യം. തേന്‍ പുരട്ടി മസ്സാജ് ചെയ്ത ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

 തക്കാളിയും തേനും

തക്കാളിയും തേനും

രണ്ടും സൗന്ദര്യസംരക്ഷണത്തില്‍ ഒന്നിനൊന്ന് മികച്ചതാണ്. തക്കാളിയും തേനും നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. ഇത് ചര്‍മ്മം തിളങ്ങാനും നിറം വര്‍ദ്ധിപ്പിക്കാനും കാരണമാകും.

ചര്‍മ്മത്തിലെ ചുളിവുകള്‍

ചര്‍മ്മത്തിലെ ചുളിവുകള്‍

ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും തേന്‍ ഉത്തമമാണ്. രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് മുഖത്ത് തേന്‍ വെള്ളത്തില്‍ ചാലിച്ച് പുരട്ടാം. രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇ്ത് ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 റോസ് വാട്ടറും തേനും

റോസ് വാട്ടറും തേനും

റോസ് വാട്ടറും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. ഇത് രണ്ടും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാം.

 തേനും പാലും

തേനും പാലും

തേനും പാലും എന്ന പ്രയോഗം നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ തേനും പാലും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഇത് ഉണങ്ങളിക്കഴിയുമ്പോള്‍ കഴുകിക്കളയാവു്‌നനതാണ്. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ ഇല്ലാതാക്കുന്നു.

മഞ്ഞള്‍പ്പൊടിയും തേനും

മഞ്ഞള്‍പ്പൊടിയും തേനും

ചര്‍മ്മ കാന്തി വര്‍ദ്ധിപ്പിക്കാന്‍ മഞ്ഞള്‍പ്പൊടിയും തേനും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. എന്നാല്‍ മുഖം കഴുകുമ്പോള്‍ ചെറു ചൂടുവെള്ളത്തില്‍ വേണം കഴുകാന്‍.

തേനും ഗ്രീന്‍ടീയും

തേനും ഗ്രീന്‍ടീയും

തേനും ഗ്രീന്‍ടീയും മുഖത്ത് തേച്ച് പിടിപ്പിച്ച് അല്‍പസമയം കഴിയുമ്പോള്‍ കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തെ കറുത്ത പുള്ളികളും കുത്തുകളും കളഞ്ഞ് മുഖത്തിന് തിളക്കം നല്‍കുന്നു.

English summary

Reasons Why honey Is Great For Your Skin

Reasons Why Tomato honey mix Is Great For Your Skin and Face, read on to know more about it.
Story first published: Tuesday, April 11, 2017, 11:26 [IST]
X
Desktop Bottom Promotion