വെളുക്കാന്‍ മറ്റൊന്നും വേണ്ട ഓട്‌സ് തന്നെ ധാരാളം

Posted By:
Subscribe to Boldsky

ഓട്‌സ് ആരോഗ്യ കാര്യത്തില്‍ മുന്നിലാണ്. എന്നാല്‍ സൗന്ദര്യ കാര്യത്തിലും ഒട്ടും പുറകിലല്ല എന്നതാണ് സത്യം. നിറം വര്‍ദ്ധിപ്പിക്കാനും സൗന്ദര്യസംരക്ഷണത്തിന് മാറ്റ് കൂട്ടാനും ഓട്‌സ് ഉപയോഗിക്കാം. ഇതിലെ ആന്റി ഓക്‌സിഡന്റുകളാണ് ചര്‍മ്മത്തിന് ഈ ഗുണമെല്ലാം നല്‍കുന്നത്. തലയിലുള്ളതിനേക്കാള്‍ മുടി നിലത്തോ കാരണം നിങ്ങള്‍

ചര്‍മ്മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്ന ചില ഓട്‌സ് പായ്ക്കുകള്‍ ഉണ്ട്. ഇവയെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. എന്നാല്‍ ഇനി ഓട്‌സ് ഉപയോഗിച്ച് നിറം വര്‍ദ്ധിപ്പിക്കാവുന്ന ചില ഫേസ് പാക്കുകളെക്കുറിച്ചറിയൂ. എന്തൊക്കെയെന്ന് നോക്കാം. ചൂടുകാലത്തെ നാരങ്ങക്കുളി നല്‍കുന്ന അത്ഭുതം

 ഓട്‌സും തേനും

ഓട്‌സും തേനും

ഓട്‌സും തേനുമാണ് മുഖത്തിന് നിറവും തിളക്കവും നല്‍കാന്‍ സഹായിക്കുന്ന ഒന്ന്. കാല്‍ക്കപ്പ് ഓട്‌സ് വേവിച്ച് അതില്‍ തേന്‍ ചേര്‍ത്ത് ഇളക്കുക. ഇത് മുഖത്ത് പുരട്ടി അല്‍പസമയം കഴിയുമ്പോള്‍ കഴുകിക്കളയാം.

ഓട്‌സും തൈരും

ഓട്‌സും തൈരും

ഓട്‌സും തൈരും ചേര്‍ന്നാലും ഫലം ഇരട്ടിയാണ്. ഓട്‌സ് വേവിച്ചോ അല്ലെങ്കില്‍ നല്ലതു പോലെ പൊടിച്ചോ ഇതില്‍ തൈര് ചേര്‍ത്തിളക്കി മുഖത്ത് പുരട്ടാം. ഇത് സണ്‍ടാന്‍ നീക്കാനും ചര്‍മ്മത്തിന് നിറം നല്‍കാനും സഹായിക്കുന്നു.

 ഓട്‌സും നാരങ്ങ നീരും

ഓട്‌സും നാരങ്ങ നീരും

ഓട്‌സും നാരങ്ങ നീരും കലര്‍ത്തി ഫേസ് മാസ്‌ക് ആയി ഉപയോഗിക്കാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയാവുന്നതാണ.്

 പഴവും ഓട്‌സും

പഴവും ഓട്‌സും

ബദാം ഓയില്‍, തേന്‍, ഓട്‌സ് എന്നിവ കലര്‍ത്തുക. ഇതിലേക്ക് പഴം ഉടച്ച് ചേര്‍ത്തിളക്കി മുഖത്ത് പുരട്ടാം. ഉണങ്ങിക്കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയാം.

 മുട്ടയും ഓട്‌സും

മുട്ടയും ഓട്‌സും

മുട്ടയും ഓട്‌സും കലര്‍ത്തി ഫേസ്മാസ്‌ക് ഉണ്ടാക്കി മുഖത്ത് പുരട്ടുന്നതും നല്ല നിറം നല്‍കുന്നതാണ്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

വേവിച്ച ഓട്‌സിലേക്ക് ഒലീവ് ഓയില്‍ ചേര്‍ത്തിളക്കി ഫേസ് മാസ്‌ക് ഉണ്ടാക്കാം. ഇതും ചര്‍മ്മത്തിന് മൃദുത്വവും വര്‍ദ്ധിപ്പിക്കാന്‍ ഏറെ നല്ലതാണ്.

English summary

How to use oatmeal face packs for glowing skin

Oats are not only good for health, but also helps for different skin types in the form of skin lightening oatmeal face pack.
Story first published: Saturday, April 8, 2017, 11:30 [IST]
Please Wait while comments are loading...
Subscribe Newsletter