For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത് പരീക്ഷണമാര്‍ഗ്ഗമല്ല, മുടി കൊഴിച്ചിലിന് പരിഹാരം

മുടി കൊഴിച്ചിലിനെ അകറ്റാന്‍ നിരവധി വഴികള്‍ തേടിയിട്ടും ഫലമില്ലെങ്കില്‍ ഫലപ്രദമായ വഴികള്‍

|

മുടി കൊഴിച്ചിലാണ് ഇന്നത്തെ കാലത്ത് എല്ലാവരുടേയും പ്രശ്‌നം. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരേയും പ്രതിസന്ധിയിലാക്കുന്നതും മുടി കൊഴിച്ചില്‍ തന്നെയാണ്. മുടി കൊഴിച്ചിലിന് പരിഹാരം ദിവസങ്ങള്‍ കൊണ്ട് എന്ന പരസ്യവാചകവുമായി നിരവധി എണ്ണകളും മരുന്നുകളും വിപണിയില്‍ എത്തുന്നുണ്ട് ദിവസവും. മേക്കപ്പില്ലാതെ ചര്‍മ്മം തിളങ്ങും രഹസ്യം

എന്നാല്‍ ഇതിന്റെയെല്ലാം ഉപയോഗത്തിന്റെ ഫലമായി മുടി കൊഴിച്ചില്‍ കൂടുകയല്ലാതെ കുറയുകയില്ല എന്നതാണ് സത്യം. എന്നാല്‍ ഇനി ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ നമുക്ക് മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ നമുക്ക് നിസ്സാരമായി തടുക്കാവുന്നതാണ് അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. നനഞ്ഞ മുടിയോടെ ഉറങ്ങാന്‍ കിടക്കൂ, അത്ഭുതം രാവിലെ

 പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിയ്ക്കാം. കോളിഫഌര്‍, സോയാബീന്‍, പാല്‍, മുട്ട, ഇലക്കറികള്‍ എന്നിവ ധാരാളം കഴിയ്ക്കുക. ഇത് മുടിവളര്‍ച്ചയക്കും മുടി കൊഴിച്ചില്‍ തടയുന്നതിനും സഹായിക്കുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും സഹായിക്കുന്ന ഒന്നാണ്. ഇത് മുടി വളര്‍ച്ചയ്ക്കും മുടി വളര്‍ച്ചയെ ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ്.

 യോഗയെന്ന പരിഹാരം

യോഗയെന്ന പരിഹാരം

മാനസികവും ശാരീരികവുമായ ഉന്നമനത്തിന് യോഗ ചെയ്യുന്നത് നല്ലതാണ്. യോഗവഴിയും മുടി കൊഴിച്ചിലിന് പരിഹാരം കാണാം. യോഗ സ്ഥിരമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യപരമായും മാനസികപരമായും ഉണര്‍വ്വും ഉന്‍മേഷവും നല്‍കാന്‍ സഹായിക്കുന്നു.

 വെള്ളം ധാരാളം കുടിയ്ക്കുക

വെള്ളം ധാരാളം കുടിയ്ക്കുക

വെള്ളം ധാരാളം കുടിയ്ക്കാന്‍ ശ്രദ്ധിക്കുക. ധാരാളം വെള്ളം ദിവസവും കുടിയ്ക്കാന്‍ ശ്രദ്ധിക്കുക. ദിവസവും എട്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിയ്ക്കാം. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുകയും മുടി വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

 ചീര്‍പ്പ് ഉപയോഗിക്കുമ്പോള്‍

ചീര്‍പ്പ് ഉപയോഗിക്കുമ്പോള്‍

ചീര്‍പ്പ് ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കാം. മുടിയില്‍ സമ്മര്‍ദ്ദമില്ലാതെ മുടി ചീകാന്‍ സഹായിക്കണം. അതുകൊണ്ട് തന്നെ പല്ലകലമുള്ള ചീര്‍പ്പ് വാങ്ങിയ്ക്കാന്‍ ശ്രദ്ധിക്കുക.

 വെള്ളം ശ്രദ്ധിക്കുക

വെള്ളം ശ്രദ്ധിക്കുക

എല്ലാ വെള്ളവും മുടിയില്‍ ഉപയോഗിക്കരുത്. കട്ടികൂടിയ വെള്ളമാണെങ്കില്‍ അത് കൊണ്ട് മുടി കഴുകരുത്. ഇത് മുടി പൊട്ടിപ്പൊവാനും മുടി കൊഴിച്ചിലിനും കാരണമാകും. അതുപോലെ തന്നെയാണ് ക്ലോറിന്‍ വെള്ളവും മുടിയില്‍ ഉപയോഗിക്കരുത്.

 മുടി തോര്‍ത്താന്‍ ശ്രദ്ധിക്കാം

മുടി തോര്‍ത്താന്‍ ശ്രദ്ധിക്കാം

കുളികഴിഞ്ഞ് മുടിയിലെ വെള്ളം മുഴുവന്‍ തോര്‍ത്തിയെടുക്കാന്‍ ശ്രദ്ധിക്കണം. മുടി നനഞ്ഞ് ഇരിയ്ക്കുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത് മുടി കൊഴിച്ചിലും മുടിയില്‍ കായ് പോലുള്ള വസ്തുക്കള്‍ ഉണ്ടാവാനും കാരണമാകുന്നു.

 മദ്യപാനവും പുകവലിയും

മദ്യപാനവും പുകവലിയും

മദ്യപിയ്ക്കുന്നതും പുകവലിയ്ക്കുന്നതും ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും പ്രശ്‌നം തന്നെയാണ്. ഇത് മുടി കൊഴിച്ചിലിനും അകാല നരയ്ക്കും കാരണമാകുന്നു.

English summary

Effective Home Remedies To Fight Hair Loss

Most of the people lose 50-100 strands of hair every day. When hair is washed, people can lose up to 250 strands of hair. When you lose more hair from the scalp or from other parts of the body, you will be having hair loss.
Story first published: Monday, April 10, 2017, 11:42 [IST]
X
Desktop Bottom Promotion