ബ്ലാക്ക്‌ഹെഡ്‌സിനെ എന്നന്നേക്കുമായി തുരത്താം

Posted By:
Subscribe to Boldsky

ബ്ലാക്ക്‌ഹെഡ്‌സ് പരിഹാരം കാണാന്‍ എത്രയൊക്കെ ശ്രമിച്ചാലും പലപ്പോഴും പൂര്‍ണമായും നടക്കണം എന്നില്ല. പിന്നീട് ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങുന്നതാണ് പലര്‍ക്കുമുള്ള അവസാന അത്താണി. എന്നാല്‍ ഒരാഴ്ച കഴിഞ്ഞാല്‍ വീണ്ടും ബ്ലാക്ക്‌ഹെഡ്‌സ് വരും എന്ന കാര്യത്തില്‍ സംശയം വേണ്ട. നര മാറും,കഷണ്ടിയില്‍ മുടി, നാടന്‍ ഒറ്റമൂലി

എന്നാല്‍ ചില വീട്ടുവൈദ്യത്തിലൂടെ ബ്ലാക്ക്‌ഹെഡ്‌സിനെ എന്നന്നേക്കുമായി ഇല്ലാതാക്കാം. പക്ഷേ ബ്ലാക്ക് ഹെഡ്‌സ് വരാന്‍ ഉള്ള കാരണം എന്താണെന്ന് നിങ്ങള്‍ക്കറിയുമോ? ഇരട്ടത്താടിയ്ക്ക് രണ്ടാഴ്ച കൊണ്ട് പരിഹാരം

പലര്‍ക്കും ഇതറിയില്ല. അഴുക്കും പൊടിയും എണ്ണമയവുമാണ് ഇതിന്റെ പ്രധാന കാരണം. ഒരു രാത്രി കൊണ്ട് എന്നന്നേക്കുമായി ബ്ലാക്ക്‌ഹെഡ്‌സിന് പരിഹാരം കാണാന്‍ കഴിയും എങ്ങനെയെന്ന് നോക്കാം.

ക്ലെന്‍സര്‍ ഉപയോഗിക്കാം

ക്ലെന്‍സര്‍ ഉപയോഗിക്കാം

പ്രകൃതി ദത്തമായ ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖത്തെ അഴുക്കിനും ബ്ലാക്ക്‌ഹെഡ്‌സിനും പരിഹാരം കാണാം. കഴുത്ത്, മുഖം, കഴുത്തിന്റെ പുറം ഭാഗം എന്നീ ഭാഗങ്ങളില്‍ ക്ലെന്‍സര്‍ ഉപയോഗിക്കാം.

 മുഖത്ത് കൈകൊണ്ട് തൊടരുത്

മുഖത്ത് കൈകൊണ്ട് തൊടരുത്

മുഖത്ത് കൈകൊണ്ട് തൊടരുത് എന്നതാണ് സത്യം. മുഖക്കുരുവില്‍ കൈ കൊണ്ട് തൊടുമ്പോള്‍ അത് പലപ്പോഴും മുഖക്കുരു വര്‍ദ്ധിയ്ക്കാനും ബ്ലാക്ക്‌ഹെഡ്‌സ് കൂടുതലാവാനും കാരണമാകുന്നു.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള ബ്ലാക്ക്‌ഹെഡ്‌സിന് നല്ലൊരു പരിഹാരമാണ്. മുട്ടയുടെ വെള്ള മുഖത്ത് പുരട്ടിയ ശേഷം അതിനു മുകളില്‍ ഒരു ടിഷ്യൂ പേപ്പര്‍ പൊതിയുക. ശേഷം വീണ്ടും മുട്ടയുടെ വെള്ള മുഖത്ത് തേയ്ക്കുക. വീണ്ടും ടിഷ്യു വെയ്ക്കുക. ഇത്തരത്തില്‍ മൂന്ന് പ്രാവശ്യം ചെയ്യുക. നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞ് ടിഷ്യൂ പറിച്ച് മാറ്റുക. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കും.

 ഓറഞ്ചിന്റെ തൊലി

ഓറഞ്ചിന്റെ തൊലി

ഓറഞ്ചിന്റെ തൊലിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഓറഞ്ചിന്റെ ജ്യൂസും നല്ലതാണ്. പഞ്ഞിയില്‍ ഓറഞ്ച് ജ്യൂസ് എടുത്ത് ബ്ലാക്ക്‌ഹെഡ്‌സിനു മുകളില്‍ തേച്ച് രാത്രി കുടന്നുറങ്ങുക. രാവിലെ എഴുന്നേറ്റ് ഓറഞ്ച് തൊലി കൊണ്ട് മുഖത്ത് മസ്സാജ് ചെയ്യാം.

 തേനും സ്‌ട്രോബെറിയും

തേനും സ്‌ട്രോബെറിയും

തേനും സ്‌ട്രോബെറിയുമാണ് മറ്റൊരു പരിഹാരം. ഇത് മുഖക്കുരുവിനേയും ഇല്ലാതാക്കുന്നു. അതിലുപരി ബ്ലാക്ക്‌ഹെഡ്‌സിനേയും തുരത്തുന്ന.

പപ്പായ

പപ്പായ

പപ്പായയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. നല്ലതു പോലെ പഴുത്ത പപ്പായ മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ട് മസ്സാജ് ചെയ്യാം. ഇത് മുഖത്തിന് തിളക്കവും ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്തുകയും ചെയ്യുന്നു.

 തുളസിയില

തുളസിയില

തുളസിയിലയാണ് മറ്റൊന്ന്. തുളസിയിലയെടുത്ത് നല്ലതു പോലെ അരച്ച് മുഖത്തിട്ട് നോക്കൂ. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കുന്നു.

തക്കാളി

തക്കാളി

തക്കാളി കൊണ്ട് സക്രബ് ചെയ്യുന്നതും നല്ലതാണ്. 15 മിനിട്ട് തക്കാളി നെടുകേ മുറിച്ച് അതില്‍ പഞ്ചസാരയിട്ട് അതുകൊണ്ട് സ്‌ക്രബ്ബ് ചെയ്യുന്നത് നല്ലതാണ്. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കുന്നു.

English summary

Natural Tips To Get Rid Of Pimples and blackheads Overnight

Natural Tips To Get Rid Of Pimples and blackheads Overnight, read on...
Story first published: Monday, March 13, 2017, 17:22 [IST]
Subscribe Newsletter