ഇരട്ടത്താടിയ്ക്ക് രണ്ടാഴ്ച കൊണ്ട് പരിഹാരം

Posted By:
Subscribe to Boldsky

പലരുടേയും സൗന്ദര്യസംരക്ഷണത്തിന് തടയിടുന്ന ഒന്നാണ് ഇരട്ടത്താടി അഥവാ ഡബിള്‍ ചിന്‍. ശരീരഭാരം വര്‍ദ്ധിയ്ക്കുമ്പോള്‍ കഴുത്തിന് താഴെ കൊഴുപ്പ് വന്നടിയുന്ന അവസ്ഥയാണ് ഇരട്ടത്താടി. ശരീരത്തിന്റെ അമിതഭാരം തന്നെയാണ് പലപ്പോഴും ഇരട്ടത്താടിയുടെ പ്രധാന കാരണം.

താടിയെല്ലിന് താഴെ മാംസം നിറയുമ്പോള്‍ താടിയ്ക്ക് താഴെയായി തൂങ്ങിക്കിടക്കുന്ന ഭാഗത്തെയാണ് ഇരട്ടത്താടി എന്ന് പറയുന്നത്. ദേഹത്ത് എണ്ണ തേച്ച് കുളിയ്ക്കണം, കാരണം

ഇതിനെ ഇല്ലാതാക്കാന്‍ ശസ്ത്രക്രിയ ചെയ്യുന്നവരുണ്ട്. എന്നാല്‍ ഇതിന്റെയൊന്നും ആവശ്യമില്ലാതെ വ്യായാമത്തിലൂടെ തന്നെ ഇരട്ടത്താടിയെന്ന പ്രശ്‌നത്തെ പരിഹരിയ്ക്കാം. ഇരട്ടത്താടി ഇല്ലാതാക്കാനുള്ള വ്യായാമം കൃത്യമായി ചെയ്താല്‍ വെറും രണ്ടാഴ്ച കൊണ്ട് ഈ പ്രശ്‌നം പരിഹരിയ്ക്കാം. 2 മിനിട്ടിനുള്ളില്‍ പല്ലിലെ കറയ്ക്ക് പരിഹാരം കാണാം

വാം അപ് ചെയ്യുക

വാം അപ് ചെയ്യുക

വാം അപ് ചെയ്യുകയാണ് ഒരു മാര്‍ഗ്ഗം. വായ തുറന്ന് പിടിച്ച് കീഴ്ത്താടിയെല്ല് മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചു കൊണ്ടിരിയ്ക്കണം. ഇത് അഞ്ച് മുതല്‍ ഏഴ് തവണ വരെ ആവര്‍ത്തിയ്ക്കാം.

 വായ അടയ്ക്കുകയും തുറക്കുകയും ചെയ്യുക

വായ അടയ്ക്കുകയും തുറക്കുകയും ചെയ്യുക

വായ അടയ്ക്കുകയും തുറക്കുകയും ചെയ്യുകയാണ് മറ്റൊന്ന്. ഇതിന് ലേഡല്‍ എന്നാണ് പറയുന്നത്. വായ നന്നായി തുറന്ന് പിടിച്ച ശേഷം കീഴ് ചുണ്ട് ഉള്ളിലേക്ക് ആക്കുക. എന്നിട്ട് വായ് അടച്ച് പിടിക്കുക. ഇത് പല തവണയായി ആവര്‍ത്തിയ്ക്കാം.

താടി മുകളിലേക്കുയര്‍ത്തി

താടി മുകളിലേക്കുയര്‍ത്തി

താടി മുകളിലേക്കുയര്‍ത്തി ചെയ്യുന്ന വ്യായാമമാണ് കിസ് സീലിംഗ്. താടി മുകളിലേക്കുയര്‍ത്ത് ചുംബിയ്ക്കുന്നതു പോലെ ചെയ്യുക. ഇത് ഇരട്ടത്താടി ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ്.

നാവ് മൂക്കില്‍ തൊടുക

നാവ് മൂക്കില്‍ തൊടുക

നാവ് കൊണ്ട് മൂക്കില്‍ തൊടാന്‍ കഴിയില്ല എന്നത് നമുക്കറിയാം. എന്നാല്‍ ചിലര്‍ക്കെങ്കിലും ഇത് കഴിയും. അതിലുപരി ഇങ്ങനെ ചെയ്താല്‍ ഇത് ഇരട്ടത്താടിയെ ഇല്ലാതാക്കുന്നു.

 മുഷ്ടി ചുരുട്ടി താടി കളയാം

മുഷ്ടി ചുരുട്ടി താടി കളയാം

മുഷ്ടി ചുരുട്ടി പിടിച്ച് താടിയുടെ അടിയില്‍ വെയ്ക്കുക. ഇത്തരത്തില്‍ അമര്‍ത്തിപ്പിടിയ്ക്കുന്നതിലൂടെ താടിയിലെ കൊഴുപ്പ് ഇല്ലാതാവുന്നു.

 മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുക

ഇരട്ടത്താടിയുള്ള ഭാഗത്ത് എണ്ണയിട്ട് മസ്സാജ് ചെയ്യുന്നത് ഇരട്ടത്താടി ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് ദിവസവും ഒരു നേരം വീതം രണ്ടാഴ്ച തുടര്‍ച്ചയായി ചെയ്യാം. ഇരട്ടത്താടി ഇല്ലാതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

The Best Exercises to Get Rid of Double Chin Fat and Neck Fat

Learn how to get rid of a double chin. Here are some of the best exercises to help the weak muscles that cause double chin.
Story first published: Monday, March 13, 2017, 12:01 [IST]
Subscribe Newsletter