For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആവണക്കെണ്ണ മുഖത്തുപയോഗിക്കുമ്പോള്‍

ആവണക്കെണ്ണയിലൂടെ സൗന്ദര്യസംരക്ഷണം എങ്ങനെയെല്ലാം സാധ്യമാവും എന്ന് നോക്കാം

|

ആവണക്കെണ്ണക്ക് നിങ്ങളുടെ മുഖത്ത് അത്ഭുതം കാണിക്കാന്‍ കഴിയുമോ? പലരും ഇതിനെ കുക്കിംഗ് ഓയില്‍ എന്ന് പറഞ്ഞ് തള്ളാറുണ്ട്. എന്നാല്‍ ഇതല്ലാതെ തന്നെ നിരവധി സൗന്ദര്യ ഗുണങ്ങള്‍ ആവണക്കെണ്ണക്കുണ്ട്. പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും.

അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ഉപയോഗിക്കുമ്പോള്‍ അത് നിറത്തില്‍ അല്‍പം മാറ്റം വരുത്തും എന്നല്ലാതെ യാതൊരു വിധത്തിലുള്ള മറ്റ് മാറ്റങ്ങളും വരുത്തുകയില്ല. മുടി പനങ്കുല പോലെ വളരാന്‍ തൈര്

ആവണക്കെണ്ണക്ക് സൗന്ദര്യസംരക്ഷണത്തില്‍ ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങളുണ്ട്. ഇതിന്റെ സൗന്ദര്യ ഗുണം ആരേയും അത്ഭുതപ്പെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെ സൗന്ദര്യ ഗുണങ്ങളാണ് ആവണക്കെണ്ണ സൗന്ദര്യസംരക്ഷണത്തില്‍ വരുത്തുന്നതെന്ന് നോക്കാം.

 ചുണ്ടിന്റെ ഭംഗി

ചുണ്ടിന്റെ ഭംഗി

ചുണ്ടുകള്‍ക്ക് ഭംഗി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ആവണക്കെണ്ണ മുന്നിലാണ്. ചുണ്ടുകള്‍ കറുത്തിരിക്കുന്നത് കൊണ്ട് പലപ്പോഴും അതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ ഇനി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അല്‍പം ആവണക്കെണ്ണ ചുണ്ടില്‍ പുരട്ടി കിടക്കുന്നത് ചുണ്ടുകള്‍ക്ക് ഭംഗിയും നിറവും മാര്‍ദ്ദവവും നല്‍കുന്നു.

 പുരികത്തിന്റെ രോമവളര്‍ച്ച

പുരികത്തിന്റെ രോമവളര്‍ച്ച

പുരികം കുറവാണെന്ന് കരുതി വരച്ച് ചേര്‍ത്ത് ഇനി വിഷമിക്കേണ്ട. കാരണം അതിന് പരിഹാരം കാണാന്‍ എളുപ്പമാണ്. അല്‍പം ആവണക്കെണ്മ പുരികത്തിന് മുകളില്‍ തേച്ച് പിടിപ്പിച്ച് ഉറങ്ങാന്‍ കിടക്കൂ. ഇത് ശീലമാക്കിയാല്‍ പുരികമെല്ലാം താനേ വരും.

നല്ലൊരു ക്ലെന്‍സര്‍

നല്ലൊരു ക്ലെന്‍സര്‍

നല്ലൊരു ക്ലെന്‍സറാണ് ആവണക്കെണ്ണ. ആവണക്കെണ്ണ മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ ആഴത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും ചളിയും നീക്കാന്‍ സഹായിക്കുന്നുയ മാത്രമല്ല മൃതകോശങ്ങളെ ഇല്ലാതാക്കാനും ഇത് സഹായിക്കും.

സ്‌കിന്‍ മോയ്‌സ്ചുറൈസര്‍

സ്‌കിന്‍ മോയ്‌സ്ചുറൈസര്‍

സ്‌കിന്‍ മോയ്‌സ്ചുറൈസര്‍ ആണ് മറ്റൊന്ന്. അല്‍പം ഒലീവ് ഓയില്‍ അല്‍പം ആവണക്കെണ്ണ എന്നിവ മിക്‌സ് ചെയ്ത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാം. രണ്ട് മിനിട്ടോളം മസ്സാജ് ചെയ്യാം. ഇത് മുഖത്തിന് തിളക്കവും നിറവും നല്‍കുന്നു.

 മറ്റ് ഗുണങ്ങള്‍

മറ്റ് ഗുണങ്ങള്‍

സൗന്ദര്യ ഗുണങ്ങളില്‍ തന്നെ മുഖത്തല്ലാതെ കേശസംരക്ഷണത്തിനും ആവണക്കെണ്ണ ഉപയോഗിക്കാം. പ്രകൃതിദത്തമായ എണ്ണ തന്നെയായതിനാല്‍ അത് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ല. മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്.

 മുടി വളര്‍ച്ച

മുടി വളര്‍ച്ച

മുടി വളരുന്നില്ല മുടി പൊട്ടിപ്പോവുന്നു എന്നീ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി. ആവണക്കെണ്ണ തേക്കുന്നത് മുടിക്ക് തിളക്കം നല്‍കാനും മുടിവളരാനും സഹായിക്കുന്നു.

 കണ്ണിനു താഴെയുള്ള കറുപ്പ്

കണ്ണിനു താഴെയുള്ള കറുപ്പ്

കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണാനും ആവണക്കെണ്ണ സഹായിക്കുന്നു. കണ്ണിന് താഴെ അല്‍പം ആവണക്കെണ്ണ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ദിവസവും പത്ത് മിനിട്ട് നേരം സമയം നീക്കി വെച്ച് ചെയ്താല്‍ എല്ലാ പ്രശ്‌നത്തേയും ഇല്ലാതാക്കാം.

English summary

Is Castor Oil Beneficial For Your Face

Would you like to know how castor oil can help enhance your facial beauty? Then read on to know more about...
Story first published: Friday, July 14, 2017, 10:37 [IST]
X
Desktop Bottom Promotion