മുടി പനങ്കുല പോലെ വളരാന്‍ തൈര്

Posted By:
Subscribe to Boldsky

മുടി വളരുക എന്നത് ഏറ്റവും പ്രതിസന്ധി പിടിച്ച ഒരു കാര്യമാണ്. കാരണം എല്ലാവര്‍ക്കും ഒരു പോലെ മുടി വളരാന്‍ സാധ്യതയില്ല. ചിലരില്‍ നല്ലതു പോലെ വളരും എന്നാല്‍ ചിലരിലാകട്ടെ മുടി വളര്‍ച്ച താരതമ്യേന കുറവായിരിക്കും. പക്ഷേ അല്‍പം ശ്രദ്ധിച്ചാല്‍ ഉള്ള മുടിയെ സംരക്ഷിച്ച് നിര്‍ത്താം. അതും ആരോഗ്യമുള്ള മുടിയാക്കി മാറ്റാം.

ഇരട്ടത്താടിയെന്ന പ്രശ്‌നത്തെ ഒഴിവാക്കാന്‍

അതിന് പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഏറ്റവും ഉത്തമം. കൃത്രിമ മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. വെറും തൈര് ഉപയോഗിച്ച് മുടി വളര്‍ത്താം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 മുട്ടയും തൈരും

മുട്ടയും തൈരും

മുട്ടയും തൈരും മുടിയെ സോഫ്റ്റ് ആക്കാനും മുടി വളര്‍ച്ചയ്ക്കും സഹായിക്കുന്നു. മുട്ടയുടെ വെള്ളയും തൈരും മിക്‌സ് ചെയ്ത്, ഇത് തലയില്‍ പുരട്ടി അരമണിക്കൂര്‍ ഇരിക്കുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യാം. പെട്ടെന്ന് തന്നെ മുടി വളരാനും മുടിക്ക് തിളക്കം നല്‍കാനും ഇത് സഹായിക്കും.

 പഴവും തൈരും

പഴവും തൈരും

പഴവും തൈരുമാണ് മറ്റൊന്ന്. നല്ലതു പോലെ പഴുത്ത പഴം അരക്കഷ്ണം, ഒരു ടീസ്പൂണ്‍ തൈര്, മൂന്ന് ടീസ്പൂണ്‍ തേന്‍, ഒരു സ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നു.

 തൈരും ഒലീവ് ഓയിലും

തൈരും ഒലീവ് ഓയിലും

തൈരും ഒലീവ് ഓയിലുമാണ് മറ്റ് പരിഹാരമാര്‍ഗ്ഗം. തൈര് ഒലീവ് ഓയിലില്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് കരുത്തും തിളക്കവും നല്‍കുന്നു.

 തേനും തൈരും

തേനും തൈരും

തൈരും തൈനും മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം ഇത് പ്ലാസ്റ്റിക് കവര്‍ കൊണ്ട് തല മൂടി വെക്കാം. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.

 ഗുണങ്ങള്‍

ഗുണങ്ങള്‍

നിരവധി ഗുണങ്ങളാണ് ഇത് കൊണ്ട് ഉണ്ടാവുന്നത്. കാരണം തൈര് എന്ന് പറയുന്നത് വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമായതാണ്. തൈര് മുടിയില്‍ ഉപയോഗിക്കുമ്പോള്‍ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. അവ എന്തൊക്കെയെന്ന് നോക്കാം.

താരനെ പ്രതിരോധിയ്ക്കുന്നു

താരനെ പ്രതിരോധിയ്ക്കുന്നു

താരനെ പ്രതിരോധിക്കുന്നതിനും മുടിയിലുണ്ടാകുന്ന മറ്റ് അലര്‍ജികള്‍ക്കും തൈര് സഹായിക്കും. തലയോട്ടിയിലെ ചൊറിച്ചില്‍ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവക്ക് പരിഹാരം നല്‍കാന്‍ തൈരിന് കഴിയും.

മോയ്‌സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കും

മോയ്‌സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കും

നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി തൈര് പ്രവര്‍ത്തിക്കും. തലയോട്ടിയില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്താനും മറ്റും തൈര് ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു.

 മുടിനാരിഴക്ക് ബലം നല്‍കാന്‍

മുടിനാരിഴക്ക് ബലം നല്‍കാന്‍

മുടി നാരിഴക്ക് ബലം നല്‍കാനും ഇത് സഹായകമാകും. മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും മുടിക്ക് തിളക്കം നല്‍കാനും തൈരിനുള്ള ഗുണം ഒന്ന് വേറെ തന്നെയാണ്.

തലക്ക് തണുപ്പ്

തലക്ക് തണുപ്പ്

തലക്ക് തണുപ്പ് നല്‍കുന്നതാണ് മറ്റൊന്ന്. തലക്ക് തണുപ്പ് നല്‍കുകയും മുടിക്ക് വളരാനുള്ള അനുകൂല സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു തൈര്.

English summary

How To Use curd For Hair Growth

Is curd good for hair growth? Yes, this ingredient makes for an excellent hair growth aid, and here’s why.
Story first published: Thursday, July 13, 2017, 10:45 [IST]
Subscribe Newsletter