മൂന്ന് സെക്കന്റ് കൊണ്ട് തക്കാളി കാണിയ്ക്കും മാജിക്

Posted By:
Subscribe to Boldsky

ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്നും മുന്നിലാണ് തക്കാളി. എന്നാല്‍ സൗന്ദര്യത്തിന്റെ കാര്യത്തിലും അത്ര പുറകിലൊന്നുമല്ല തക്കാളി എന്നതാണ് യാഥാര്‍ത്ഥ്യം. നിരവധി സൗന്ദര്യ പ്രശ്‌നങ്ങളുടെ പേരില്‍ പലപ്പോഴും ബ്യൂട്ടി പാര്‍ലറുകളിലും ചര്‍മ്മ രോഗ വിദഗ്ധനേയും സമീപിയ്ക്കുന്നവര്‍ ചില്ലറയല്ല. പുരുഷന്‍ പുറത്ത് പറയാന്‍ മടിയ്ക്കും കാര്യങ്ങള്‍

എന്നാല്‍ ഇനി സൗന്ദര്യസംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം പരിഹരിയ്ക്കാന്‍ തക്കാളി മതി. നല്ല ഫ്രെഷ് ആയ തക്കാളി കൊണ്ട് എല്ലാ സൗന്ദര്യ പ്രശ്‌നങ്ങളേയും ഇനി നമുക്ക് പരിഹരിയ്ക്കാം. തക്കാളി വട്ടത്തില്‍ മുറിച്ച് മുഖത്തുരസിയാല്‍ എന്തൊക്കെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം.

 മുഖക്കുരു ഇല്ലാതാകുന്നു

മുഖക്കുരു ഇല്ലാതാകുന്നു

മുഖക്കുരുവിനെ പ്രതിരോധിയ്ക്കാന്‍ തക്കാളി മതി. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, സി കെ എന്നിവയാണ് മുഖക്കുരുവിനെതിരെ പൊരുതാന്‍ തക്കാളിയെ സഹായിക്കുന്നത്. മുഖക്കുരു ഉണ്ടാക്കുന്ന പ്രശ്‌നത്തെ വേരോടെ പിഴുത് കളയാന്‍ തക്കാളി സഹായിക്കുന്നു. നിമിഷനേരം മതി ഇവയെല്ലാം പരിഹരിയ്ക്കാന്‍

മുഖത്തിന് തിളക്കം

മുഖത്തിന് തിളക്കം

സൂര്യപ്രകാശം കൊണ്ടുണ്ടാകുന്ന കറുത്ത പാടുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കാന്‍ തക്കാളി സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

മുഖത്തിന് തിളക്കം നല്‍കാന്‍ തക്കാളി നേരിട്ട് ഉപയോഗിക്കുന്ന രീതിയാണ് ഇത്. തക്കാളി മുറിച്ച് അത് കൊണ്ട് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. അല്‍പസമയത്തിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

തക്കാളി ഫേസ്മാസ്‌ക്

തക്കാളി ഫേസ്മാസ്‌ക്

തക്കാളി കുരു കളഞ്ഞ് പേസ്റ്റാക്കി ആ പേസ്റ്റ് കൊണ്ട് മുഖം നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇതോടൊപ്പം അല്‍പം തേന്‍ കൂടി മിക്‌സ് ചെയ്താല്‍ ഇരട്ടി ഫലം ലഭിയ്ക്കും.

തക്കാളി ഫേസ് വാഷ്

തക്കാളി ഫേസ് വാഷ്

മുഖം കഴുകാനും തക്കാളി ഉപയോഗിക്കാം. അല്‍പം നാരങ്ങ നീരില്‍ തക്കാളി നീര് മിക്‌സ് ചെയ്ത് ഇതു കൊണ്ട് മുഖം വൃത്തിയായി തുടച്ചെടുക്കാം. അഞ്ച് മിനിട്ടെങ്കിലും ചുരുങ്ങിയത് മുഖത്ത് ഈ മിശ്രിതം കൊണ്ട് മസ്സാജ് ചെയ്യണം.

അമിത രോമവളര്‍ച്ച

അമിത രോമവളര്‍ച്ച

അമിത രോമവളര്‍ച്ച ഇല്ലാതാക്കാനും തക്കാളി സഹായിക്കുന്നു. തക്കാളി നീരില്‍ മുട്ടയുടെ വെള്ള മിക്‌സ് ചെയ്ത് രോമവളര്‍ച്ച ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. അതിനു മുകളില്‍ ടിഷ്യൂ പേപ്പര്‍ വച്ച് പൊതിയുക. നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞ് ടിഷ്യൂ പറിച്ചെടുക്കാം.

English summary

Cure acne with tomato

if you rub a freshly cut tomato on your face for three second here is the incredible effect.
Story first published: Friday, September 23, 2016, 9:00 [IST]