Latest Updates
-
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഒക്ടോബർ 9: ഇന്ന് ഭാഗ്യം തെളിയുന്ന 5 രാശികൾ ഇവർ; ധനനേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
പുരുഷന് പുറത്ത് പറയാന്‍ മടിയ്ക്കും കാര്യങ്ങള്‍
പല കാര്യങ്ങളും നമ്മള് പലപ്പോഴും പുറത്ത് പറയാന്‍ മടിയ്ക്കുന്നവയായിരിക്കും. പ്രത്യേകിച്ച് പല വിധത്തിലുള്ള രോഗങ്ങളും മറ്റും. സ്ത്രീയായാലും പുരുഷനായാലും പലപ്പോഴും പുറത്ത് പറയാന്‍ മടിയ്ക്കുന്ന ചില കാര്യങ്ങളുണ്ടാവും. നാരങ്ങയും വെളിച്ചെണ്ണയും നരച്ച മുടിയെ കൊല്ലുന്നു
സൗന്ദര്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവരാണ് ഇന്നത്തെ കാലത്ത് പുരുഷന്മാര്. അതുകൊണ്ട് തന്നെ പലപ്പോഴും സൗന്ദര്യസംബന്ധമായ പല കാര്യങ്ങളിലും പൂര്ണതയില്ലാത്തത് പുരുഷനെ പ്രശ്നത്തിലാക്കുന്നു. ഏതൊക്കെയാണ് ഇത്തരത്തില്‍ പുരുഷന് പുറത്ത് പറയാന്‍ മടിയ്ക്കുന്ന സൗന്ദര്യ പ്രശ്നങ്ങള്‍ എന്നു നോക്കാം. അരിമ്പാറ കളയാന്‍ പച്ചക്കായയുടെ തോല്

വായ്നാറ്റം
വളരെ പ്രണയാതുരമായ ഒരു സായാഹ്നം അതില്ലാതാക്കാന്‍ വായ്നാറ്റം കൊണ്ട് കഴിയും. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ പുരുഷന് പുറത്ത് പറയാന്‍ മടിയ്ക്കും. പറഞ്ഞാല്‍ മറ്റുള്ളവര്‍ തന്നെക്കുറിച്ച് എന്ത് കരുതുന്നുവെന്നത് തന്നെയായിരിക്കും ഇവരുടെ പ്രശ്നവും.

രോമാവൃതമായ നെഞ്ച്
രോമാവൃതമായ നെഞ്ച് സ്ത്രീകള്‍ക്ക് ഇഷ്ടമാണെന്ന് പല പുരുഷന്മാര്ക്കും അറിയില്ലെന്നാണ് തോന്നുന്നത്. കാരണം ഇതിനെക്കുറിച്ചാലോചിച്ച് സങ്കടപ്പെടുന്ന പുരുഷന്മാരാണ് നമുക്ക് ചുറ്റും. ചിലരാകട്ടെ എങ്ങനെയൊക്കെ ഇതിനെ മറച്ച് വെയ്ക്കാം എന്നാണ് ചിന്തിക്കുന്നത്. ഷേവ് ചെയ്യുന്ന പുരുഷന്മാര്ക്ക് ഈ മുന്നറിയിപ്പ്

ശരീരദുര്‍ഗന്ധം
ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്ന പ്രശ്നവും ചില്ലറയല്ല. പൊതുസ്ഥലത്തിരിയ്ക്കുമ്പോഴും മറ്റുള്ളവരുമായി ഇടപഴകുമ്പോഴും പലപ്പോഴും ശരീരദുര്‍ഗന്ധം പലരുടേയും ആത്മവിശ്വാസം ഇല്ലാതാക്കുന്നു.

താരന്
താരനാണ് മറ്റൊരു പ്രശ്നം. കറുത്ത മുടിയിഴയില്‍ വെളുത്ത് താരന് പൊങ്ങി നില്‍ക്കുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. എന്നാല്‍ ഇനിയെങ്കിലും കൃത്യമായ പ്രതിരോധ മാര്‍ഗ്ഗം ഇതിനെതിരെ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

താടി വളരുന്നില്ല?
ചിലരുടെ പ്രശ്നം താടിയാണ്. താടി വളരും എന്നാല്‍ വേണ്ടത്ര ഫലപ്രദമായി താടി വളരില്ല. അവിടവിടങ്ങളിലായി താടി വളരുന്നു. പലരുടേയും ആത്മവിശ്വാസത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല.

ദുര്‍ഗന്ധമുള്ള പാദങ്ങള്‍
ദുര്‍ഗന്ധമുള്ള പാദങ്ങളാണ് പലപ്പോഴും മറ്റൊരു പ്രശ്നം. ഇത് കാരണം പലര്‍ക്കും നാലാളുടെ ഇടയില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്.

മുഖക്കുരു
മുഖക്കുരു അത്ര പേടിക്കേണ്ട ഒന്നല്ലെങ്കിലും മുഖം നിറയെ കുരുവുമായി നടക്കുന്ന ആണ്‍കുട്ടികളെക്കുറിച്ച് ആലോചിച്ചു നോക്കൂ.

സ്ട്രെച്ച് മാര്‍ക്കുകള്‍
സ്ട്രെച്ച് മാര്‍ക്കുകള്‍ സ്ത്രീകള്‍ക്ക് മാത്രമേ ഉണ്ടാവൂ എന്നാണോ കരുതുന്നത് അല്ല പുരുഷനും ഇത്തരം പ്രശ്നത്തെ അഭിമുഖീകരിയ്ക്കുന്നുണ്ട്. ജിമ്മില്‍ പോയി ശരീരം ഒതുക്കി വരുന്നവര്‍ കുറച്ച് കഴിഞ്ഞ് ജിമ്മില്‍ പോവാതിരിയ്ക്കുമ്പോള് ശരീരം അയയുകയും പല സ്ഥലത്തും ്സ്ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാവുകയും ചെയ്യുന്നു.



Click it and Unblock the Notifications
