സ്‌ട്രെസ്‌ വരുത്തും മുടി, ചര്‍മപ്രശ്‌നങ്ങള്‍

Posted By: Super
Subscribe to Boldsky

മാനസിക സമ്മര്‍ദ്ധം നിറഞ്ഞ ഒരു ജീവിതമാണോ നിങ്ങളുടേത്? ദൗര്‍ഭാഗ്യവശാല്‍ നിങ്ങളുടെ ചര്‍മ്മവും തലമുടിയും ഇത് വെളിപ്പെടുത്തും എന്നാണ് വിദഗ്ദര്‍ പറയുന്നത്.

ചര്‍മ്മ കേശ ചികിത്സകള്‍ക്കുള്ള കേന്ദ്രമായ മെഡിലിങ്ക്സിലെ ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് സര്‍ജനും, ചര്‍മ്മരോഗ വിദഗ്ദനുമായ പങ്കജ് ചുതര്‍വേദി, മാനസിക സമ്മര്‍ദ്ധം ചര്‍മ്മത്തിലും തലമുടിയിലുമുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് പറയുന്നു.

മുഖക്കുരു

മുഖക്കുരു

മനസും ചര്‍മ്മവും ആഴത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നു. സ്ട്രെസ്സ് ഹോര്‍മോണുകള്‍ പുറപ്പെടുവിക്കപ്പെടുമ്പോള്‍ ചര്‍മ്മത്തിലെ എണ്ണ ഉത്പാദനം വര്‍ദ്ധിക്കുകയും ഇത് മുഖക്കുരു ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും.

പ്രായാധിക്യം

പ്രായാധിക്യം

മാനസികസമ്മര്‍ദ്ധമനുഭവിക്കുന്നവരുടെ മുഖത്ത് കറുത്ത പാടുകളും, ചര്‍മ്മത്തില്‍ ചുളിവുകളും നേരത്തെ തന്നെ പ്രത്യക്ഷപ്പെടും.

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍

മാനസിക സമ്മര്‍ദ്ധം മൂലം രക്തക്കുഴലുകള്‍ ഇടുങ്ങുകയും മുടിയിഴകളുടെ വളര്‍ച്ചക്ക് ആവശ്യമായ ഓക്സിജനും മറ്റ് പോഷകങ്ങളും ലഭിക്കാതെ വരുകയും ചെയ്യും. മാനസിക സമ്മര്‍ദ്ധം അനുഭവിക്കുന്നവര്‍ക്ക് പോഷകാഹാരങ്ങളുടെ അപര്യാപ്തത മുടികൊഴിച്ചിലിനും കാരണമാകും.

മാനസിക സമ്മര്‍ദ്ധം കുറയ്ക്കാനുള്ള ചില വഴികള്‍

മാനസിക സമ്മര്‍ദ്ധം കുറയ്ക്കാനുള്ള ചില വഴികള്‍

മസാജ് ചെയ്യുന്നത് ശരീരം റിലാക്സ് ചെയ്യാനും തങ്ങി നില്‍ക്കുന്ന ഊര്‍ജ്ജം പുറത്ത് കൊണ്ടുവരാനും സഹായിക്കും.

വ്യായാമം

വ്യായാമം

ദിവസവും അല്പ സമയം വ്യായാമം ചെയ്യുക. ഇത് നിങ്ങളുടെ മൂഡില്‍ മാറ്റം വരുത്തുന്നതിന് സഹായിക്കും. ഇത് നിങ്ങള്‍ക്ക് കരുത്ത് നല്കുകയും ആരോഗ്യമുള്ള ശരീരം സാധ്യമാവുകയും ചെയ്യും.

ധ്യാനം

ധ്യാനം

ദിവസവും 15-20 മിനുട്ട് സമയമെങ്കിലും ധ്യാനിക്കുക. ഏത് സ്ഥലത്തും, ഏത് സമയത്തും നിങ്ങളുടെ സൗകര്യമനുസരിച്ച് ഇത് ചെയ്യാം. ശാന്തമായി ഇരിക്കുന്നത് നിങ്ങളുടെ ചിന്തകളില്‍ ശ്രദ്ധയൂന്നാനും സമ്മര്‍ദ്ധം ഒഴിവാക്കാനും സഹായിക്കും.

ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍

ചെറിയ അളവില്‍, ഇടക്കിടെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക. ബദാം, ബ്ലുബെറി, ചെമ്പല്ലി മത്സ്യം തുടങ്ങിയ ചില ഭക്ഷണങ്ങള്‍ മാനസിക സമ്മര്‍ദ്ധം കുറയ്ക്കാന്‍ ഏറെ ഫലപ്രദമാണ്.

ഉറങ്ങുക

ഉറങ്ങുക

ദിവസവും എട്ടുമണിക്കൂറെങ്കിലും ഉറങ്ങുക. ഉറക്കക്കുറവ് ദേഷ്യവും മയക്കവുമുണ്ടാക്കും. മാനസികസമ്മര്‍ദ്ധം​ കുറയ്ക്കുന്നതില്‍ ഉറക്കത്തിനോളം സഹായിക്കുന്ന മറ്റൊരു കാര്യമില്ല.

English summary

Effects Of Stress On Skin And Hair

Here are some of the effects of stress on your hair and skin, read more to know about,