അമ്മയുടെ ഡയറിയില്‍ നിന്നും സണ്‍സ്‌ക്രീന്‍

Posted By:
Subscribe to Boldsky

സൗന്ദര്യത്തില്‍ പ്രധാന്യം കൊടുക്കുന്നവര്‍ സുന്ദരമായ ചര്‍മ്മം എങ്ങനെയൊക്കെ ഉണ്ടാക്കിയെടുക്കാം എന്നാണ് ഓരോ ദിവസവും ചിന്തിക്കുന്നത്. നല്ല തിളങ്ങുന്ന ചര്‍മ്മമാണ് എല്ലാവരുടെയും സ്വപ്‌നം. കത്തുന്ന വെയിലാണ് എല്ലാവരുടെയും പ്രശ്‌നം. ഇതില്‍ നിന്നും ചര്‍മ്മത്തെ എങ്ങനെ സംരക്ഷിക്കാം എന്നാണ് മിക്കവരുടെയും ചോദ്യം. ഇതിനു വേണ്ടിയുള്ള സണ്‍സ്‌ക്രീനുകള്‍ വാങ്ങി കൂട്ടേണ്ട തിരക്കിലുമാണ് എല്ലാവരും.

എന്നാല്‍ വിപണികളില്‍ നിന്നും വാങ്ങി ഉപയോഗിക്കുന്ന പല സൗന്ദര്യ വസ്തുക്കളും ഉള്ള ചര്‍മ്മം കൂടി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. എന്തിനാണ് ഇതിനു വേണ്ടി നിങ്ങള്‍ കടകള്‍ കയറി ഇറങ്ങുന്നത്. നിങ്ങളുടെ അമ്മയുടെ ഡയറിയില്‍ ഉണ്ട് ഇതിനുള്ള ഉത്തരങ്ങള്‍. നിങ്ങളുടെ അമ്മയോട് ചോദിച്ചു നോക്കൂ.. മികച്ച സണ്‍സ്‌ക്രീനുകള്‍ നിങ്ങളുടെ അമ്മയുടെ കൈകളിലുണ്ട്... അമ്മയുടെ വഴികള്‍ തിരഞ്ഞെടുക്കാം.

റെഡ് റാസ്‌ബെറി ഓയില്‍

റെഡ് റാസ്‌ബെറി ഓയില്‍

മികച്ച ഒരു സണ്‍സ്‌ക്രീനാണ് റെഡ് റാസ്‌ബെറി ഓയില്‍. ഇത് ചര്‍മ്മത്തിലെ പാടുകളെ നീക്കം ചെയ്യാന്‍ സഹായിക്കും.

കാരറ്റ് ഓയില്‍

കാരറ്റ് ഓയില്‍

ഇത് നിങ്ങളുടെ ചര്‍മ്മത്തിലുള്ള അണുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കും.

ഗോതമ്പ് ഓയില്‍

ഗോതമ്പ് ഓയില്‍

സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഗോതമ്പ് ഓയില്‍ നല്ലതാണ്. ചൂടുകൊണ്ടു നിര്‍ജ്ജീവമാകുന്ന കോശങ്ങളെ ഇത് പുനര്‍ജ്ജീവിപ്പിക്കും. ചര്‍മ്മം കേടാകാതെ സൂക്ഷിക്കും.

അവൊക്കാഡോ ഓയില്‍

അവൊക്കാഡോ ഓയില്‍

അവൊക്കാഡോ എന്ന ഒരു തരം പഴത്തില്‍ നിന്നും ഉണ്ടാക്കാവുന്ന ഓയില്‍ സണ്‍സക്രീനായി ഉപയോഗിക്കാം. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ചൂടില്‍ നിന്നും സംരക്ഷിക്കും.

സോയ ബീന്‍ ഓയില്‍

സോയ ബീന്‍ ഓയില്‍

സോയ ബീനിന്റെ ഓയിലാണ് മറ്റൊരു മാര്‍ഗം. മികച്ച ഫലം തരുന്ന ഒരു മോയിസ്റ്റ റിംഗ് ക്രീമാണിത്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

മിക്കവരും ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. കഠിനമായ വെയിലില്‍ നിന്ന് മുടിയെയും ചര്‍മ്മത്തെയും വെളിച്ചെണ്ണ സംരക്ഷിക്കുന്നതാണ്.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍ തേച്ച് ഒരു പേടിയും ഇല്ലാതെ പുറത്തിറങ്ങാം. ഇത് ചൂടില്‍ നിന്ന് നിങ്ങളുടെ വെളുപ്പിനെ നിലര്‍ത്താന്‍ സഹായിക്കും.

ലാവന്‍ഡര്‍ ഓയില്‍

ലാവന്‍ഡര്‍ ഓയില്‍

സുഗന്ധമുള്ള ലാവന്‍ഡര്‍ ഓയിലും മികച്ച സണ്‍സ്‌ക്രീനാണ്. നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യവും മൃദുലമുള്ളതുമാക്കി മാറ്റുന്നു. എത്ര വെയില്‍ കൊണ്ടാലും നിങ്ങളുടെ ചര്‍മ്മം ചീത്തയാകുകയില്ല.

എണ്ണക്കുരു

എണ്ണക്കുരു

വിത്തുകള്‍ കൊണ്ടുള്ള ഒരുതരം ഓയില്‍ സണ്‍സ്‌ക്രീനായി ഉപയോഗിക്കാം. ചര്‍മ്മത്തെ സംരക്ഷിക്കാന്‍ അത്യുത്തമമാണിത്.

ബദാം ഓയില്‍

ബദാം ഓയില്‍

മറ്റൊരു പോഷകമൂല്യമുള്ള ഒന്നാണ് ബദാം ഓയില്‍. ചര്‍മ്മത്തെ മൃദുലമാക്കാനും വെയിലില്‍ നിന്നും സംരക്ഷിക്കാനും ബദാം ഓയില്‍ തേക്കാം.

ജൊജൊബ ഓയില്‍

ജൊജൊബ ഓയില്‍

ഒരുതരം വൃക്ഷത്തില്‍ നിന്നും ഉണ്ടാക്കുന്ന ഓയിലാണ് ജൊജൊബാ ഓയില്‍. മുഖസൗന്ദര്യം നിലനിര്‍ത്താനും ചര്‍മ്മം വരണ്ടതാക്കാതെയും നിലനിര്‍ത്തുന്നു.

എള്ളെണ്ണ

എള്ളെണ്ണ

മൃദുവായ ചര്‍മ്മത്തില്‍ എള്ളെണ്ണ തടവി പുറത്തു പോകുന്നതും നല്ലതാണ്. നിങ്ങളുടെ ചര്‍മ്മത്തെ എന്നും ഈര്‍പ്പമുള്ളതാക്കാന്‍ ഇത് സഹായിക്കും. വെയില്‍ കൊണ്ടു വാടാതെ സൂക്ഷിക്കും.

ചണം കൊണ്ടുള്ള ഓയില്‍

ചണം കൊണ്ടുള്ള ഓയില്‍

രോമകൂപത്തില്‍ അടിഞ്ഞു കൂടുന്ന ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യാന്‍ ചണം കൊണ്ടുള്ള ഓയിലിന് സാധിക്കും.

ചെമ്പങ്കായ ഓയില്‍

ചെമ്പങ്കായ ഓയില്‍

തേങ്ങയുടെ രൂപത്തിലുള്ള മധുരമുള്ള ചെമ്പങ്കായ അറിയില്ലേ. ഇതുകൊണ്ടും സണ്‍സ്‌ക്രീന്‍ ഉണ്ടാക്കാം. ഇതുകൊണ്ടുണ്ടാക്കുന്ന ഓയില്‍ പുരട്ടാം.

വെണ്ണ

വെണ്ണ

ചര്‍മ്മത്തിന് തിളക്കം ഉണ്ടാക്കാന്‍ അമ്മയുടെ കൈകളിലുള്ള മറ്റൊരു മാര്‍ഗമാണ് വെണ്ണ. വെണ്ണ ഉപയോഗിച്ച് തടവുന്നതും നല്ലതാണ്. ഇതുമൊരു സണ്‍സ്‌ക്രീനാണ്.

English summary

sunscreen from my mother dairy

Fifteen home remedies for healthy skin
Story first published: Tuesday, February 17, 2015, 14:08 [IST]