ചെറുപ്പത്തിലേ മുടി നരക്കുന്നു,ഗൃഹവൈദ്യം ഫലം തരും

Posted By:
Subscribe to Boldsky

ചെറുപ്പത്തിലേ മുടി നരയ്ക്കുന്നത് പല ചെറുപ്പക്കാരേയും മാനസികമായി പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്. പലപ്പോഴും ഇതിന് പ്രതിവിധി ഇല്ലാത്തത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.മുടി വളരാന്‍ ആയുര്‍വ്വേദമനുസരിച്ച് എണ്ണ തേയ്ക്കാം

എന്നാല്‍ ഇനി പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളും ഭക്ഷണവും ഉപയോഗിച്ച് തന്നെ ഈ പ്രതിവിധിയ്ക്ക് പരിഹാരം കാണാവുന്നതാണ്. ഭക്ഷണത്തിലൂടെയും പിന്നെ ചില്ലറ പൊടിക്കൈകളിലൂടെയും ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.

 വറുത്തതും പൊരിച്ചതും ഒഴിവാക്കുക

വറുത്തതും പൊരിച്ചതും ഒഴിവാക്കുക

എത്രയൊക്കെ ആഗ്രഹമുണ്ടെങ്കിലും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് പലപ്പോഴും മുടി നരയ്ക്കുന്നതിന്റെ പ്രധാന കാരണമാണ്.

പച്ചക്കറികള്‍ ധാരാളം

പച്ചക്കറികള്‍ ധാരാളം

പച്ചക്കറികള്‍ മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. എന്നാല്‍ ഇവയില്‍ തന്നെ ചീരയും ക്യാരറ്റുമാണ് ഏറ്റവും നല്ലത്.

ഉറക്കം ആവശ്യത്തിന്

ഉറക്കം ആവശ്യത്തിന്

ഉറക്കം ശാരീരികാരോഗ്യത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. ഇത് അകാല നരയെ ഇല്ലാതാക്കുന്നു.

ബദാം എണ്ണ

ബദാം എണ്ണ

ബദാം എണ്ണയാണ് മറ്റൊരു പരിഹാരം. മുഖസൗന്ദര്യത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും നല്ലതാണ് ഇത്. ബദാം ഓയില്‍ തലയില്‍ തേച്ച് പിടിപ്പിച്ച് എല്ലാ രാത്രിയും കിടന്നുറങ്ങുക.

 നെല്ലിക്കയും തൈരും

നെല്ലിക്കയും തൈരും

നെല്ലിക്കയും തൈരും നാരങ്ങ നീരും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുന്നതും ഇത്തരത്തില്‍ അകാല നരയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

 മദ്യപാനം നിര്‍ത്തുക

മദ്യപാനം നിര്‍ത്തുക

മദ്യപാനം നമ്മളെ പെട്ടെന്ന് പ്രായാധിക്യത്തിലേക്കെത്തിക്കുന്നു. ഇത് പലപ്പോഴും നമ്മളിലുണ്ടാക്കുന്നത് ആരോഗ്യവും മാനസികവുമായ പ്രശ്നങ്ങളാണ്. അതുകൊണ്ട് തന്നെ മദ്യപാനം കുറച്ച് വെള്ളം ധാരാളം കുടിയ്ക്കുക.

 നെല്ലിക്കയും മാങ്ങവിത്ത് പൊടിച്ചതും

നെല്ലിക്കയും മാങ്ങവിത്ത് പൊടിച്ചതും

നെല്ലിക്കപ്പൊടിയും മാങ്ങയണ്ടിയുടെ പുറം തോടും മിക്‌സ് ചെയ്ത് തലയില്‍ തേയ്ക്കാം. ഇത് അകാല നരയെ ഇല്ലാതാക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

സ്ഥിരമായി മുടിയില്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് മുടി നരയ്ക്കുന്നത് ഇല്ലാതാക്കും. മാത്രമല്ല മുടി വളര്‍ച്ചയ്ക്കും വെളിച്ചെണ്ണ ഉത്തമമാണ്.

മുട്ടയും ചിക്കനും

മുട്ടയും ചിക്കനും

മുട്ടയും ചിക്കനും ആരോഗ്യത്തിന് മാത്രമല്ല ആരോഗ്യമുള്ള മുടിയ്ക്കും ഗുണം ചെയ്യും. അതുകൊണ്ട് തന്നെ മുട്ടയും ചിക്കനും കഴിയ്ക്കുന്നത് മുടിയുടെ നര ഇല്ലാതാക്കും.

English summary

Remedies To Reverse Gray Hair To Natural Colour

Coconut oil and curry leaves, Black currant juice, almond oil and lime juice; Amla, yogurt and lemon juice can be applied on scalp to reverse gray hair to its natural colour.
Story first published: Monday, June 5, 2017, 13:21 [IST]