Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
മുടി വളരാന്‍ ആയുര്‍വ്വേദമനുസരിച്ച് എണ്ണ തേയ്ക്കാം
ആയുര്‍വ്വേദ വിധിപ്രകാരം തലയില്‍ എണ്ണ തേയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
മുടി വളരുന്ന കാര്യത്തില്‍ പലപ്പോഴും പ്രശ്നങ്ങള്‍ തന്നെയാണ് നിലനില്‍ക്കാറുള്ളത്. കാരണം മുടി ശരിയ്ക്ക് വളരാത്തതും മുടിയുടെ അറ്റം പിളരുന്നതും മുടി വരണ്ടതാവുന്നതും എല്ലാം നമ്മളില്‍ പലരേയും പ്രശ്നത്തിലാക്കുന്നു. എന്നാല്‍ മുടിയില്‍ ആയുര്‍വ്വേദ വിധി പ്രകാരം എണ്ണ തേച്ചാല്‍ ഈ പ്രശ്നത്തെയെല്ലാം നമുക്ക് ഇല്ലാതാക്കാം. നിറം വര്‍ദ്ധിപ്പിക്കാന്‍ ഫലപ്രദം ആയുര്‍വ്വേദ വഴി
ഇത്തരത്തിലുള്ള കേശസംരക്ഷണ പ്രശ്നങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ ആയുര്‍വ്വേദത്തിലൂടെ കഴിയും. അതിനായി ചില കാര്യങ്ങള്‍ മുടിയില്‍ എണ്ണ തേയ്ക്കുമ്പോള്‍ തന്നെ ശ്രദ്ധിക്കാം. എന്തൊക്കെ കാര്യങ്ങളാണ് അവ എന്ന് നോക്കാം.

എണ്ണ തേയ്ക്കുന്നത് കൊണ്ടുള്ള ഗുണം
മുടിയില്‍ എണ്ണ തേയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്. മുടി വളര്‍ച്ചയ്ക്കും, മുടിയ്ക്ക് തിളക്കം നല്‍കാനും, മുഖസൗന്ദര്യത്തിനും തലയില്‍ എണ്ണ തേയ്ക്കുന്നത് കൊണ്ട് കഴിയും.

വെളിച്ചെണ്ണ ചൂടാക്കി ഉപയോഗിക്കാം
വെളിച്ചെണ്ണ ചെറുതായി ചൂടാക്കി തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് ജലദോഷം, സൈനസൈറ്റിസ് എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതുമല്ലെങ്കില്‍ ബ്രഹ്മി ഓയില്‍ തലയില്‍ തേയ്ക്കാന്‍ ആയുര്‍വ്വേദം നിര്‍ദ്ദേശിയ്ക്കുന്നു.

കിടക്കും മുന്‍പ് തലയില്‍ തേയ്ക്കാം
കിടക്കും മുന്‍പ് തലയില്‍ എണ്ണ തേച്ച് പിടിപ്പിക്കാം. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത്. രാവിലെ ഇളം ചൂടു വെള്ളത്തില്‍ കഴുകിക്കളയുക.

നര ഇല്ലാതാക്കാം
അകാല നര ഇല്ലാതാക്കാനും ഈ എണ്ണ വൈദ്യം സഹായിക്കുന്നു. ഇത് തലവേദനയില്ലാതാക്കാനും ഇത് സഹായിക്കുന്നു.

താരന് മാറ്റാന്‍
താരനെ ഇല്ലാതാക്കാനും സഹായിക്കുന്നു ഈ എണ്ണ വൈദ്യം. എണ്ണ ചൂടാക്കി അതില്‍ ആര്യവേപ്പിട്ട് ചൂടാക്കി തേയ്ക്കാം.

നല്ല ഉറക്കം ലഭിയ്ക്കാന്‍
നല്ല ഉറക്കം ലഭിയ്ക്കുന്നതിനും തലയില്‍ എണ്ണ പുരട്ടി കിടക്കുന്നത് സഹായിക്കുന്നു. അതിനായി എള്ളെണ്ണ ഉപയോഗിക്കാം.

തലവേദനക്കാര്‍ ശ്രദ്ധിക്കാന്‍
തലവേദനയുള്ളവര്‍ എണ്ണ തേയ്ക്കുമ്പോള്‍ അത് ശ്രദ്ധിക്കാം. കാരണം എണ്ണ തേയ്ക്കുന്നത് കൊണ്ട് പലര്‍ക്കും തലവേദന കൂടാനുള്ള സാധ്യത ഉണ്ടാവും. മാത്രമല്ല വൈകിട്ട് ആറ് മണിക്ക് ശേഷം തലയില്‍ എണ്ണ പുരട്ടരുത്.



Click it and Unblock the Notifications
