For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയ്ക്കനുസരിച്ച എണ്ണ, മുടി വളരും നിസ്സംശയം

മുടിയുടെ സ്വഭാവം മനസ്സിലാക്കി എണ്ണ തേയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം.

|

മുടിയ്ക്ക് ഏതെങ്കിലും എണ്ണ തേച്ചാല്‍ മതി എന്ന് വിചാരിയ്ക്കുന്നവര്‍ നിരവധിയാണ്. എന്തിനധികം മുടിയില്‍ എണ്ണ തേയ്ക്കണം എന്നു പോലുമില്ലാത്തവരാണ് പലരും. എന്നാല്‍ ഇതെല്ലാം മുടിയുടെ ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിയ്ക്കും. എന്നാല്‍ എണ്ണ തേയ്ക്കുന്നതിനെപ്പറ്റി പലര്‍ക്കും അറിയില്ല. മുടി വളര്‍ത്തുന്ന കറിവേപ്പില രഹസ്യം

അതുകൊണ്ട് തന്നെ പലപ്പോഴും ഏതൊക്കെ മുടിയ്ക്ക ഏതൊക്കെ തരത്തിലുള്ള എണ്ണകള്‍ ആണ് ആവശ്യം എന്നതിനെക്കുറിച്ച് പലര്‍ക്കും ധാരണയില്ല. മുടി വളര്‍ച്ചയ്ക്ക് ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കണം. അതിനായി ചിലത്. കാല്‍മുട്ടിലെ കറുപ്പാണോ പ്രശ്‌നം, 2 ദിവസം മതി

വരണ്ട മുടിയ്ക്ക് ബദാം എണ്ണ

വരണ്ട മുടിയ്ക്ക് ബദാം എണ്ണ

നിങ്ങളുടെ മുടി വരണ്ട മുടിയാണോ എന്നാല്‍ അതിനായി ഉപയോഗിക്കേണ്ടത് ബദാം എണ്ണയാണ്. ഇത് വരണ്ട മുടിയെ സുന്ദരമാക്കുന്നു. മാത്രമല്ല മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കുന്നു.

എണ്ണമയമുള്ള മുടി

എണ്ണമയമുള്ള മുടി

മുടിയില്‍ എണ്ണ തേച്ചില്ലെങ്കിലും എണ്ണ ഉള്ളതു പോലെ മുടിയില്‍ തോന്നാറുണ്ടോ? എന്നാല്‍ നിങ്ങള്‍ക്ക് എണ്ണമയമുള്ള മുടിയാണ് ഉള്ളതെന്ന് മനസ്സിലാക്കാം. എന്നാല്‍ എണ്ണമയുമുള്ള മുടിയുള്ളവര്‍ക്ക് ആവണക്കെണ്ണ ഉപയോഗിക്കാം.

സാധാരണ മുടി

സാധാരണ മുടി

സാധാരണ സ്വഭാവമുള്ള മുടിയാണെങ്കില്‍ വെളിച്ചെണ്ണ ഉപയോഗിക്കാം. ഇത് ഒലീവ് ഓയിലിനേക്കാളും ബദാം ഓയിലിനേക്കാളും ഗുണം നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല.

വേപ്പെണ്ണ

വേപ്പെണ്ണ

വേപ്പെണ്ണയാണ് മറ്റൊന്ന്. ഇത് തലയോട്ടിയിലെ പ്രശ്‌നങ്ങളേയും അനാവശ്യമായുണ്ടാകുന്ന ചൊറിച്ചിലുകളേയും ഇല്ലാതാക്കുന്നു. മാത്രമല്ല താരനെ പ്രതിരോധിയ്ക്കാനും നല്ലതാണ് വേപ്പെണ്ണ.

 കടുകെണ്ണ

കടുകെണ്ണ

മുടിയുടെ അറ്റം പിളരുന്നത് പ്രശ്‌നമാണോ എന്നാല്‍ കടുകെണ്ണ ഉപയോഗിക്കാം. കടുകെണ്ണ മുടിയുടെ അറ്റത്ത് തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ സഹായിക്കും.

 മൃദുവല്ലാത്ത മുടി

മൃദുവല്ലാത്ത മുടി

മുടിയ്ക്ക് മൃദുത്വം കുറയുന്നുവോ, എന്നാല്‍ മുടിയുടെ മൃദുത്വം തിരിച്ച് പിടിയ്ക്കാന്‍ ഒലീവ് ഓയില്‍ സഹായിക്കും. ഒലീവ് ഓയില്‍ ഉപയോഗിച്ച് മുടിയ്ക്ക് തിളക്കം വര്‍ദ്ധിപ്പിക്കാം.

English summary

How To Choose A Hair Oil According To Your Hair Type

Here is how you can choose a hair oil according to hair type.
X
Desktop Bottom Promotion