Latest Updates
-
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ
കാല്‍മുട്ടിലെ കറുപ്പാണോ പ്രശ്നം, 2 ദിവസം മതി
കൈകാല്‍ മുട്ടിലെ കറുപ്പകറ്റാന്‍ സഹായിക്കുന്ന ചില പ്രകൃതി ദത്തമായ എളുപ്പമാര്‍ഗ്ഗങ്ങള്‍ നോക്കാം.
കാല്‍മുട്ടിലെ കറുപ്പ് പലപ്പോഴും സൗന്ദര്യസംരക്ഷണ പ്രശ്നങ്ങളില്‍ പ്രശ്നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. സൗന്ദര്യസംരക്ഷണത്തില്‍ അതീവ ശ്രദ്ധ നല്കുന്നവര് പലപ്പോഴും കാല്മുട്ടിനേും കൈമുട്ടിനേയും അവഗണിയ്ക്കുകയാണ് പതിവ്. എന്നാല്‍ ഇനി കാല്‍മുട്ടിലെ കറുപ്പ് മാറ്റി തിളക്കം നല്കാന് ബ്യൂട്ടി പാര്‍ലര്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല. താരന് പ്രശ്നമാകുംമുമ്പ് നാരങ്ങയുംവെളിച്ചെണ്ണയും
എന്നാല്‍ കാല്മുട്ടിലേയും കൈമുട്ടിലേയും കറുപ്പിന് പലപ്പോഴും പല കാരണങ്ങള്‍ ഉണ്ട്. ചിലത് നമ്മുടെ അശ്രദ്ധ കൊണ്ട് ഉണ്ടാവുന്നതാണ്. എന്തൊക്കെ പരിഹാരങ്ങളും എന്തൊക്കെയാണ് കാരണങ്ങളും ഇതിന് എന്ന് നോക്കാം. ഒരു മുടിയിഴ പോലും കൊഴിയില്ല, കഷണ്ടിയുമില്ല

ബലം കൊടുക്കുന്നതിന്റെ ഫലമായി
കൈകാല്‍ മുട്ടുകള്‍ സ്ഥിരമായി ബലം കൊടുത്ത് ഇരിയ്ക്കുന്നതിന്റെ ഫലമായും നിലത്തുരയുന്നതിന്റെ ഫലമായും പലപ്പോഴും ആ ഭാഗം കറുത്ത് വരുകയും അവിടെ ചര്‍മ്മം ബലമുള്ളതാവുകയും ചെയ്യുന്നു.

സൂര്യപ്രകാശം
സൂര്യപ്രകാശം കൂടുതല്‍ കൊള്ളുന്നത് പലപ്പോഴും ഇത്തരം ഭാഗങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അത് ചര്‍മ്മം കൂടുതല്‍ കറുത്തതാകാന് കാരണമാകുന്നു.

ചില മരുന്നുകള്‍
ചില മരുന്നുകള്‍ ഇത്തരത്തില്‍ ചര്‍മ്മം കറുത്തതാവാന് കാരണമാകുന്നു. ചില മരുന്നുകളുടെ ഉപയോഗം കാല്‍മുട്ടിനെയും കൈമുട്ടിനേയും പലപ്പോഴും കറുത്ത നിറമാക്കുന്നു.

പരിഹാരങ്ങള്‍
കൈകാല്‍ മുട്ടുകള്‍ കറുത്തതാണെങ്കില്‍ പലപ്പോഴും അത് നമ്മുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കും. എന്നാല്‍ ഇതിന് ചില പരിഹാരങ്ങള്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

വെളിച്ചെണ്ണ
ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ധാരാളം ഉള്ളതാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ നല്ലതു പോലെ കാല് മുട്ടില്‍ തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന് നിറവും മാത്രമല്ല ചര്‍മ്മം എപ്പോഴും ഹൈഡ്രേറ്റഡ് ആയി ഇരിയ്ക്കാനും സഹായിക്കുന്നു.

ഒലീവ് ഓയില്‍
മോയ്സ്ചറൈസര്‍ തിരയുന്നവര്‍ക്ക് ഏറ്റവും പറ്റിയ ഒന്നാണ് ഒലീവ് ഓയില്‍. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് സ്ഥിരമായി ഒലീവ് ഓയില്‍ കാല് മുട്ടില്‍ തേച്ച് പിടിപ്പിക്കാം. ഇത് ഉടനെ തന്നെ മുട്ടിലെ കറുപ്പകറ്റുന്നു.

തൈര്
തൈരിന്റെ ആരോഗ്യ ഗുണത്തേക്കാള്‍ കൂടുതല്‍ സൗന്ദര്യ ഗുണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. തൈരിലെ ആസിഡിക് ഗുണങ്ങള്‍ കാല് മുട്ടിനെ വെളുപ്പിയ്ക്കുന്നു. അഞ്ച് മിനിട്ട് തൈര് കൊണ്ട് മസ്സാജ് ചെയ്താല്‍ മതി ഇത് കാല്‍മുട്ടിന് തിളക്കം നല്‍കും.

ആപ്രിക്കോട്ട്
ആപ്രിക്കോട്ട് നല്ലൊരു പരിഹാരമാണ് കറുത്ത മുട്ടിന്. കറുത്ത മുട്ടിനെ ഇല്ലാതാക്കാന്‍ ആപ്രിക്കോട്ട് ഉപയോഗിക്കാം.

പാല്
പാലിന് സൗന്ദര്യസംരക്ഷണത്തിലും ഒഴിവാക്കാനാവാത്ത പങ്കാണ് ഉള്ളത്. പാല് പാട കാല് മുട്ടില്‍ തേച്ച് പിടിപ്പിക്കുന്നത് കാല് മുട്ടിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

നാരങ്ങ
നാരങ്ങ നീര് കൊണ്ട് കൈകാല്‍ മുട്ടില്‍ നല്ലതു പോലെ മസ്സാജ് ചെയ്യാം. ദിവസവും രണ്ട് നേരം ചെയ്താല്‍ അത് മുട്ടിലെ കറുപ്പകറ്റും.



Click it and Unblock the Notifications
