Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുടി വളര്‍ത്തുന്ന കറിവേപ്പില രഹസ്യം
മുടിവളര്‍ച്ചയ്ക്ക് കറിവേപ്പില ഉപയോഗിക്കുന്ന രീതി നോക്കാം.
കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാല്‍ കറിവേപ്പിലയ്ക്ക് ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യ ഗുണങ്ങളും അല്പം കൂടുതലാണ്. പ്രത്യേകിച്ച് നമ്മളെയെല്ലാം വലയ്ക്കുന്ന മുടിയുടെ കാര്യത്തില്‍. മുടി വളര്‍ച്ചയ്ക്ക് ഇത്രയും സഹായിക്കുന്ന മറ്റൊരു വസ്തു ഇല്ല എന്ന് തന്നെ പറയാം. മുടി വേണമെന്നുണ്ടെങ്കില്‍ കുളിയ്ക്കുമ്പോള്‍ ശ്രദ്ധ
മുടിയുടെ സംരക്ഷണത്തിനായി പക്ഷേ കറിവേപ്പില എങ്ങിനെ ഉപയോഗിക്കണം എന്ന് മാത്രം പലര്‍ക്കും അറിയില്ല. കറിവേപ്പില മുടിയ്ക്ക് നല്കുന്ന തിളക്കവും ആരോഗ്യവും എത്രയെന്ന കാര്യം പറഞ്ഞറിയിക്കാന്‍ കഴിയില്ല. കറിവേപ്പില എങ്ങനെ മുടിസംരക്ഷണത്തിനായി ഉപയോഗിക്കാം എന്ന് നോക്കാം. ആണിനും പെണ്ണിനും ഹെയര്‍റിമൂവല്‍ വാക്സ് വീട്ടില്‍

കറിവേപ്പില എണ്ണ
കറിവേപ്പില എണ്ണ നല്ലൊരു ഹെയര്ടോണിക്കാണ്. കറിവേപ്പിലയും വെളിച്ചെണ്ണയും ഒരുമിച്ച് ചൂടാക്കുക. കറിവേപ്പില മുഴുവനായി എണ്ണയില്‍ ചേര്‍ന്ന് കഴിഞ്ഞാല്‍ ഒരു കറുത്ത വസ്തു രൂപപ്പെടുന്നു. അതിനു ശേഷം ഇത് വാങ്ങി വെച്ച് ചൂടാറിയ ശേഷം തലയില്‍ തേച്ച് തുടങ്ങാം. മുടി കൊഴിച്ചിലും അകാല നരയും അതോടെ ഇല്ലാതാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഉപയോഗിക്കേണ്ട വിധം
കുളിയ്ക്കുന്നതിന് അരമണിക്കൂര്‍ മുന്‍പെങ്കിലും ഈ എണ്ണ തലയില്‍ തേച്ച് പിടിപ്പിക്കണം. പതിനഞ്ച് ദിവസം തുടര്‍ച്ചയായി ചെയ്താലുണ്ടാകുന്ന മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും.

ഹെയര്‍മാസ്ക്
നല്ലൊരു ഹെയര്‍മാസ്ക് ആയി കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പില നല്ലതു പോലെ അരച്ചെടുത്ത് അതില്‍ അല്പം തൈര് ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിയുടെ തിളക്കവും മാര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു.

കറിവേപ്പിലും നാരങ്ങ നീരും
താരനെ പ്രതിരോധിയ്ക്കാന്‍ ഏറ്റവും മികച്ച വഴിയാണ് കറിവേപ്പിലയും നാരങ്ങ നീരും. കറിവേപ്പില വെള്ളത്തിലിട്ട് ഒരു ദിവസം കഴിഞ്ഞതിനു ശേഷം ആ വെള്ളത്തില്‍ നാരങ്ങ നീര് മിക്സ് ചെയ്യാം. ഇത് ഉപയോഗിച്ച് തല കഴുകിയാല്‍ താരനെ എന്നന്നേക്കുമായി ഇല്ലാതാക്കാം.

കറിവേപ്പില ചായ
കറിവേപ്പില ചായ കഴിയ്ക്കുന്നതും മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. കറിവേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് അതിലേക്ക് നാരങ്ങ നീരും പഞ്ചസാരയും ചേര്‍ക്കുക. ഒരാഴ്ച സ്ഥിരമായി ഇത് കുടിയ്ക്കാം. ഇത് മുടിയുടെ വളര്‍ച്ച ത്വരിത ഗതിയിലാക്കും.

ഭക്ഷണത്തില്‍ കറിവേപ്പില
ഭക്ഷണത്തില്‍ കറിവേപ്പില പലരും ഒഴിവാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കറിവേപ്പില ഇട്ട് കറികള്‍ ഉണ്ടാക്കുമ്പോള്‍ കറിവേപ്പില കളയാതെ അത് കഴിയ്ക്കുന്നത് മുടി വളര്‍ച്ചയെ ത്വരിതഗതിയിലാക്കുന്നു.

കറിവേപ്പില അരച്ച് തേയ്ക്കാം
കറിവപേപ്പില അരച്ച് തലയില്‍ തേച്ച് അരമണിക്കൂര്‍ നേരം ഇരിയ്ക്കാം. ഇത് അരമണിക്കൂര്‍ നേരം തലയില്‍ തന്നെ വെയ്ക്കാം. അതിനു ശേഷം നല്ലതു പോലെ ഉണങ്ങിയാല്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.



Click it and Unblock the Notifications
