മുടിവേരുകള്‍ക്ക് ബലം നല്‍കാം

Posted By:
Subscribe to Boldsky

മുടികൊഴിച്ചിലിനുള്ള പ്രധാന കാരണം മുടിവേരുകളുടെ ബലം കുറയുന്നതാണ്. വേരുകളുടെ ബലം കുറയുമ്പോള്‍ മുടി പെട്ടെന്നു പൊട്ടിപ്പോകും. ഇതുകൊണ്ടുതന്നെ മുടിവേരുകള്‍ക്ക് ബലം നല്‍കാനുള്ള വഴികളാണ് നോക്കേണ്ടതും.

മുടിവേരുകളുടെ ബലം വര്‍ദ്ധിപ്പിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ, തികച്ചും പ്രകൃതിദത്തമായ ഇവ മുടിവേരുകളുടെ ബലം വര്‍ദ്ധിപ്പിച്ച് മുടികൊഴിച്ചില്‍ കുറയ്ക്കുക മാത്രമല്ല, വളരാനും സഹായിക്കും. പ്രായം കുറയ്ക്കാം, പക്ഷേ ഇതൊക്കെ ശ്രദ്ധിക്കണം

മുട്ടവെള്ള

മുട്ടവെള്ള

പ്രോട്ടീന്‍ മുടിവേരുകള്‍ക്ക് ബലം നല്‍കാന്‍ ഏറെ പ്രധാനം. മുട്ടവെള്ള ഇതിനുള്ള നല്ലൊരു വഴിയുമാണ്. മുട്ടവെള്ള ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. കുറച്ചു കഴിയുമ്പോള്‍ കഴുകിക്കളയാം. മുട്ടയടങ്ങിയ ഹെയര്‍ പായ്ക്കുകളും ഉപയോഗിയ്ക്കാം.

പാല്‍

പാല്‍

പാല്‍ മുടിവേരുകളെ ബലപ്പെടുത്താനുള്ള നല്ലൊരു വഴിയാണ്. പാല്‍ ശിരോചര്‍മത്തില്‍ പുരട്ടാം. പാലടങ്ങിയ ഹെയര്‍ പായ്ക്കുകളും ഉപയോഗിയ്ക്കാം.

ഹെന്ന പായ്ക്ക്

ഹെന്ന പായ്ക്ക്

ഹെന്ന പായ്ക്ക് മുടിവേരുകളെ ബലപ്പെടുത്തുക മാത്രമല്ല, മുടി നരയ്ക്കുന്നത് ഒഴിവാക്കാനും മുടിവളര്‍ച്ചയ്ക്കുമെല്ലാം സഹായിക്കും.

പഴം

പഴം

ധാരാളം വൈറ്റമിനുകളും ധാതുക്കളുമടങ്ങിയ ഒന്നാണ് പഴം. ഇതടങ്ങി ഫേസ്പായ്ക്കുകള്‍ മുടിവേരുകള്‍ക്കു ബലം നല്‍കും. ഇതു തനിയെ ഉടച്ചു തലയില്‍ പുരട്ടുകയുമാകാം.

ബിയര്‍

ബിയര്‍

ഇളംചൂടുള്ള ബിയര്‍ ശിരോചര്‍മത്തില്‍ പുരട്ടുന്നത് വേരുകള്‍ക്ക് ബലം നല്‍കും. ഇത് മുടി മൃദുവാക്കുകയും ചെയ്യും.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്കയടങ്ങിയ ഹെയര്‍ പായ്ക്കുകള്‍ മുടിവേരുകളെ ശക്തിപ്പെടുത്തുന്നവയാണ്. ഇതു പരീക്ഷിച്ചു നോക്കാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ ചൂടാക്കി ഇളംചൂടോടെ ശിരോചര്‍മത്തില്‍ തേ്ച്ചു പിടിപ്പിയ്ക്കുക. രക്തപ്രവാഹം വര്‍ദ്ധിപ്പിച്ച് മുടിവേരുകളെ ബലപ്പെടുത്താന്‍ ഇത് ഏറെ സഹായകമാണ്.

English summary

Treatments To Nourish Weak Hair Roots

When your hair roots are weak, you will suffer from terrible hair loss. It is time you do something about it by trying out these hair packs.
Story first published: Thursday, May 5, 2016, 14:00 [IST]