For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം കുറയ്ക്കാം, പക്ഷേ ഇതൊക്കെ ശ്രദ്ധിക്കണം

|

ഓരോ ദിവസം ചെല്ലുന്തോറും നമുക്ക് പ്രായം കൂടിക്കൊണ്ടിരിയ്ക്കുകയാണ് എന്നതാണ് സത്യം. എന്നാല്‍ പ്രായം കൂടുന്തോറും നമ്മുടെ സൗന്ദര്യവും ഇല്ലാതായിക്കൊണ്ടിരിയ്ക്കുന്നു എന്ന കാര്യത്തെ പലരും അംഗീകരിയ്ക്കാന്‍ തയ്യാറാകുകയില്ല.

ചൂട് നാരങ്ങ വെള്ളം കൊണ്ട് മുഖത്തിന് നിറം

എന്നാല്‍ നമ്മുടെ പ്രായം മുഖത്ത് അറിയാതിരിയ്ക്കാന്‍ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളുണ്ട്. ഇവയെല്ലാം ശരിയ്ക്കും പ്രായം കുറയ്ക്കുകയാണോ ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും അകാല വാര്‍ദ്ധക്യത്തെക്കുറിച്ച് നിലനില്‍ക്കുന്ന ചില സത്യങ്ങളും മിത്തുകളും..

വെള്ളം ധാരാളം കുടിയ്ക്കുക

വെള്ളം ധാരാളം കുടിയ്ക്കുക

വെള്ളം ധാരാളം കുടിയ്ക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളും മറ്റു പ്രശ്‌നങ്ങളും ഇല്ലാതാക്കും എന്നാണ് പറയുന്നത്. എന്നാല്‍ ഇത് എത്രത്തോളം സത്യമുണ്ടെന്നതാണ് കാര്യം. പക്ഷേ വെള്ളം കുടിയ്ക്കുമ്പോള്‍ ഇത് ചര്‍മ്മത്തെ ഫ്രെഷ് ആക്കുന്നു. മാത്രമല്ല ചര്‍മ്മത്തെ ഹൈഡ്രേറ്റഡ് ആക്കി നിര്‍ത്തുകയും ചെയ്യുന്നു.

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നത്

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നത്

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ചര്‍മ്മ കോശങ്ങളെ ഫ്രെഷ് ആക്കുന്നു. മാത്രമല്ല രാത്രിയില്‍ കിടക്കുമ്പോള്‍ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

 ആന്റി ഏജിംഗ് ക്രീം

ആന്റി ഏജിംഗ് ക്രീം

ആന്റി ഏജിംഗ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ച് ഫലം ലഭിച്ചാല്‍ പിന്നെ ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് നിര്‍ത്തുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം ഇത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. മാത്രമല്ല ചര്‍മ്മത്തില്‍ അതുവരെ ഉണ്ടായിരുന്ന തിളക്കം ഇല്ലാതാവുകയും ചെയ്യും.

 മുഖക്കുരുവിന് കാരണം അഴുക്ക്

മുഖക്കുരുവിന് കാരണം അഴുക്ക്

മുഖക്കുരുവിന് കാരണം അഴുക്കാണെന്നൊരു ധാരണ എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ ഹോര്‍മോണ്‍ വ്യതിയാനമാണ് പലപ്പോഴും മുഖക്കുരുവിന്റെ പ്രധാന കാരണം.

വില കൂടുമ്പോള്‍ ഗുണം കൂടും

വില കൂടുമ്പോള്‍ ഗുണം കൂടും

വില കൂടുന്നതിനനുസരിച്ച് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഗുണവും വര്‍ദ്ധിക്കും എന്നൊരു വിശ്വാസമുണ്ട്. എന്നാല്‍ ഇത് തെറ്റായ വിശ്വാസമാണ്. കാരണം ഇവയുടെ സൗന്ദര്യവര്‍ദ്ധകക്കൂട്ടുകളാണ് ഗുണവും ദോഷവും നിശ്ചയിക്കുന്നത്.

സണ്‍സ്‌ക്രീന്‍ എപ്പോഴും വേണ്ട

സണ്‍സ്‌ക്രീന്‍ എപ്പോഴും വേണ്ട

സണ്‍സ്‌ക്രീന്‍ ക്രീം വെയിലുള്ളപ്പോള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നൊരു ധാരണയും ഉണ്ട്. എന്നാല്‍ പുറത്തു പോകുമ്പോഴെല്ലാം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം എന്നതാണ് സത്യം. 80 ശതമാനത്തോളം ഉണ്ടാവുന്ന അള്‍ട്രാവയലറ്റ് രശ്മികളെ തടയാന്‍ ഇതിനു കഴിയും.

 ഭക്ഷണ ശീലവും സൗന്ദര്യവും

ഭക്ഷണ ശീലവും സൗന്ദര്യവും

ഭക്ഷണ ശീലവും സൗന്ദര്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. കാരണം മധുരം അധികമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ പലപ്പോഴും അതുണ്ടാക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്. പഴങ്ങളും പച്ചക്കറഇകളും ധാരാളം കഴിയ്ക്കാന്‍ ശ്രമിക്കുക.

English summary

Anti-Aging Myths and Truth

Some people get panicked when they realized that they’re growing old. They immediately rush to their nearby stores to buy the anti-aging creams or google to get amazing anti aging tips.
X
Desktop Bottom Promotion