വേനലില്‍ പുരുഷനെ വലയ്ക്കും ഈ ചൊറിച്ചില്‍

Posted By:
Subscribe to Boldsky

വേനല്‍ക്കാലത്ത് വെള്ളം ധാരാളം കുടിയ്ക്കണം എന്നത് നമുക്കെല്ലാം അറിയാവുന്ന ഒന്നാണ്. എന്നാല്‍ വേനല്‍ക്കാലത്ത് ചര്‍മ്മത്തില്‍ എപ്പോഴും പണിതരുന്നത് തുടയിടുക്കിലെ ചൊറിച്ചിലാണ്. ഇതാകട്ടെ ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് പുരുഷന്‍മാരേയും. താടി സമൃദ്ധമായി വളരാന്‍ 5ദിവസത്തെ പൊടിക്കൈകള്‍

വേനല്‍ക്കാലത്ത് ഇത്തരത്തില്‍ പ്രശ്‌നമുണ്ടാകുന്നത് പുരുഷന്‍മാരെയാണ് പ്രതിസന്ധിയിലാക്കുന്നത്. എന്നാല്‍ ഇനി തുടയിടുക്കിലെ ചൊറിച്ചില്‍ എന്ന പ്രതിസന്ധിയില്‍ നിന്ന് രക്ഷ നേടാന്‍ വേനല്‍ക്കാലത്ത് പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. മീശയില്ല, താടിയില്ല, മുടി കൊഴിയുന്നു പരിഹാരം ഇതാ

 ധാരാളം വെള്ളം കുടിയ്ക്കുക

ധാരാളം വെള്ളം കുടിയ്ക്കുക

വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം മൂലം കഷ്ടപ്പടുന്നവര്‍ കുറവല്ല. ആണായാലും പെണ്ണായാലും ധാരാളം വെള്ളം കുടിയ്ക്കാന്‍ ശ്രമിക്കുക. ഇത് ചര്‍മ്മത്തിലെ വരള്‍ച്ച ഇല്ലാതാക്കുയും ചര്‍മ്മം എപ്പോഴും ഫ്രഷ് ആയി ഇരിയ്ക്കാനും സഹായിക്കുന്നു. ഇതിലൂടെ പുരുഷന്‍മാരിലുണ്ടാകുന്ന തുടയിടുക്കിലെ ചൊറിച്ചില്‍ ഇല്ലാതാക്കാം.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയിലാണ് മറ്റൊന്ന്. ആന്റിഫംഗല്‍ പ്രോപ്പര്‍ട്ടീസ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ടീ ട്രീ ഓയില്‍. ഇത് പല തരത്തിലുള്ള സ്‌കിന്‍ ഇന്‍ഫെക്ഷനേയും ഇല്ലാതാക്കുന്നു. അല്‍പം പഞ്ഞി എടുത്ത് ടീ ട്രീ ഓയില്‍ മുക്കി ചൊറിച്ചില്‍ ഉള്ള സ്ഥലത്ത് വെയ്ക്കാം. ഇത് ഇന്‍ഫെക്ഷനെ ഇല്ലാതാക്കുന്നു.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗറാണ് മറ്റൊന്ന്. രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്‍പം തണുത്ത വെള്ളത്തില്‍ മുക്കി ചൊറിച്ചിലുള്ള ഭാഗത്ത് തേയ്ക്കുക. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ വീണ്ടും ഇത്തരത്തില്‍ ചെയ്യാം. ഇത് തുടയിടുക്കിലെ ചൊറിച്ചിലിനെ ഇല്ലാതാക്കുന്നു.

 ബ്ലീച്ച്

ബ്ലീച്ച്

ബ്ലീച്ച് ഉപയോഗിക്കുന്നതും തുടയിടുക്കിലെ ചൊറിച്ചിലിനെ തുരത്തുന്നു. ബ്ലീച്ച് ബാത്ത് ടബ്ബില്‍ വെള്ളം നിറച്ച് അതിലിട്ട് ആ വെള്ളം കൊണ്ട് തുടയിടുക്ക് കഴുകുന്നത് ചൊറിച്ചിലും ചര്‍മ്മത്തിലെ അണുബാധയും ഇല്ലാതാക്കുന്നു.

 സ്‌ക്രബ്ബറുകള്‍ ഉപയോഗിക്കുക

സ്‌ക്രബ്ബറുകള്‍ ഉപയോഗിക്കുക

ചര്‍മ്മത്തിന് ചേര്‍ന്ന സ്‌ക്രബ്ബറുകള്‍ ഉപയോഗിക്കുക. ഇത് ചര്‍മ്മത്തിലെ ചൊറിച്ചില്‍ ഇല്ലാതാക്കുകയും ചര്‍മ്മം ഫ്രഷ് ആയി ഇരിയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

സണ്‍സ്‌ക്രീന്‍ ക്രീം

സണ്‍സ്‌ക്രീന്‍ ക്രീം

സണ്‍സ്‌ക്രീന്‍ ക്രീം ഉപയോഗിക്കാം. ഇത് സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കുകയും അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് തടയുകയും ചെയ്യുന്നു.

 ക്രീം ഉപയോഗിക്കാം

ക്രീം ഉപയോഗിക്കാം

മോയ്‌സ്ചുറൈസിംഗ് ക്രീം ഉപയോഗിക്കാം. ഇതും ഒരു പരിധി വരെ തുടയിടുക്കിലെ ചൊറിച്ചിലിനെ ഇല്ലാതാക്കുന്നതാണ്.

ഡയറ്റ് ശീലിയ്ക്കാം

ഡയറ്റ് ശീലിയ്ക്കാം

ഡയറ്റ് എന്ന് പറയുമ്പോള്‍ പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കാവുന്നതാണ്. കൂടുതലായും പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

English summary

How to Get Rid of Jock Itch in summer

Jock itching is more common in men. Other factors that increase the risk of developing this problem are being overweight, wearing tight underwear, excessive sweating and having a weakened immune system.
Please Wait while comments are loading...
Subscribe Newsletter